കോഴിക്കോട്: എഴുത്തുകാര്‍ നേരിന്റെ പക്ഷത്തുനിന്നാണ് എഴുതുന്നതെന്നും സാഹിത്യകാരന്മാര്ക്കെതിരായ അക്രമങ്ങളും വെല്ലുവിളികളും സമൂഹത്തിന്റെ സാംസ്ക്കാരികമായ അധപതനത്തെയാണ് വെളിപ്പെടുത്തുന്നതെന്നും കെ .പി സുധീര ഫാറൂഖ് കോളേജ് സംയുക്ത ഹോസ്റ്റല്‍ ഫെസ്റ്റിവലില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
സ്ത്രീകള്‍ കരയുന്ന വാക്കുകളല്ല കത്തുന്ന ബിംബങ്ങളാകണം . കുടുംബത്തിന്റെ നാലു ചുമരുകള്‍ക്കുള്ളില്‍ അടച്ചിടപ്പെടേണ്ടവയല്ല അവരുടെ വ്യക്തിത്വം . സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന അക്രമങ്ങള്‍ ഭാരത സംസ്കാരത്തിനു തന്നെ നാണക്കേടുണ്ടാക്കുന്നതാണ്. ആണും പെണ്ണും ഒരുമിച്ച് സമൂഹത്തിന്റെ മുന്‍ ധാരയിലേക്ക് വരേണ്ടതുണ്ട്. സ്വന്തം കരുത്തും മഹത്വവും സ്ത്രീകളും തിരിച്ചറിയേണ്ടതുണ്ട് . സുധീര കൂട്ടിചേര്‍ത്തു.
കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ശശിധരന് വി.പി ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ അബ്ദുള്‍ സത്താര്‍ ,പ്രിന്‍സിപ്പാള്‍ ഇ പി ഇമ്പിച്ചി കോയ ,ഡോ.എ കെ അബ്ദുള്‍ റഹീം , പി കെ അഹമ്മദ് , ഡോ.ജബ്ബാര്‍ , സി പി കുഞ്ഞിമുഹമ്മദ് , കെ കുഞ്ഞലവി, സ്റ്റാഫ് എഡിറ്റര്‍ അരുണ്‍ വി കൃഷ്ണ , ഫഹീം അഹമ്മദ് , ഗോപിക എസ് ഗോപാല്‍ എന്നിവര്‍ സംസാരിച്ചു .