മുന്‍ എംഎല്‍എയും സിപിഐഎം സംസ്ഥാനസമിതി അംഗവുമായ എം.വി. ജയരാജന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ഇന്ന് ചുമതലയേല്‍ക്കും.
മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന്റെയും ഏകോപിപ്പിക്കുന്നതിന്റെയും ഭാഗമായാണ് നിയമനം. ഉത്തരവ് ശനിയാഴ്ച പുറത്തിറങ്ങി. നിലവില്‍ ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനും സിഐടിയു കണ്ണൂര്‍ ജില്ലസെക്രട്ടറിയുമാണ് എംവി ജയരാജന്.
ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് മാര്‍ച്ച് 31ന് വിരമിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയും ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറിയുമായ നളിനി നെറ്റോ ചീഫ് സെക്രട്ടറിയുമാവും. അതിനാല്‍ ഓഫീസ് പ്രവര്‍ത്തനത്തിന്റെ മേല്‍നോട്ടത്തിന് ഭരണ, രാഷ്ട്രീയ പരിചയസമ്പന്നനായ ഒരാളെ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ജയരാജന്റെ നിയമനം. ദിനേശന് പുത്തലത്തിനെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിച്ചപ്പോഴും പ്രൈവറ്റ് സെക്രട്ടറി തസ്തിക ഒഴിഞ്ഞുകിടക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഓഫിസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടിയും ഐ.ടി സെക്രട്ടറിയുമായ എം. ശിവശങ്കര്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ചുമതല കൂടി വഹിക്കുകയായിരുന്നു.
അതേസമയം, ഭരണതലത്തില്‍ വേണ്ടത്ര വേഗമില്ലെന്ന ആക്ഷേപം പ്രതിപക്ഷത്തും പാര്‍ട്ടിക്കുള്ളിലുമുണ്ട്. ഇതിന് മുഖ്യമന്ത്രിയുടെ ഓഫിസ് കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതുണ്ടെന്ന വിലയിരുത്തല്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലുമുണ്ടായിരുന്നു.