2016ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് അഞ്ച് മണിക്ക് പി.ആര് ചേംബറില്‍ മന്ത്രി എ.കെ. ബാലനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക.
ഒഡിഷ സംവിധായകനും കാമറമാനുമായ എ.കെ. ബിര്‍ അധ്യക്ഷനായ പത്ത് അംഗ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. ഈവര്‍ഷം 68 കഥാചിത്രങ്ങളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഇതില്‍ എട്ടെണ്ണം ബാലചിത്രങ്ങളാണ്.
അടൂര്‍ ഗോപാലകൃഷ്ണന്റെ പിന്നെയും, വിധു വിന്‍സന്റിന്റെ മാന്‍ഹോള്‍, ദിലീഷ് പോത്തന്റെ മഹേഷിന്റെ പ്രതികാരം, ഡോ.ബിജുവിന്റെ കാടു പൂക്കുന്ന നേരം, പ്രിയദര്‍ശന്റെ ഒപ്പം, സത്യന് അന്തികാടിന്റെ ജോമോന്റെ സുവിശേഷങ്ങള്‍ ശ്രീനിവാസന് നായകനായി അഭിനയിച്ച അയാള്‍ ശശി തുടങ്ങിയ ചിത്രങ്ങളൊക്കെ സാധ്യതാപട്ടികയിലുണ്ട്
മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍, ഗപ്പി,കിസ്മത്ത്,ഒരു മുത്തശ്ശി ഗദ,ആന്‍ മരിയ കലിപ്പിലാണ് തുടങ്ങിയ സിനിമകളും ശക്തമായ മത്സരം കാഴ്ചവെയ്ക്കുന്നു. പുലി മുരുകന്, മഹേഷിന്റെ പ്രതികാരം, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങള്‍ ജനപ്രീതിയും കലാമേന്മയുമുള്ള സിനിമയ്ക്കായി മത്സരിക്കുന്നു. ഒപ്പം സിദ്ധാര്‍ഥ് ശിവയുടെ കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്്ലോ ഉള്‍പ്പടെ കുട്ടികള്‍ക്ക് പ്രാധാന്യമുള്ള എട്ടുചിത്രങ്ങളുമുണ്ട്.