Home » ന്യൂസ് & വ്യൂസ് » കേരള സംസ്ഥാന ഫിലിം അവാർഡ് : മാൻഹോൾ മികച്ച ചിത്രം, വിനായകൻ മികച്ച നടൻ

കേരള സംസ്ഥാന ഫിലിം അവാർഡ് : മാൻഹോൾ മികച്ച ചിത്രം, വിനായകൻ മികച്ച നടൻ

സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മാന്‍ഹോള്‍ മികച്ച ചിത്രമായും ഈ സിനിമ സംവിധാനം ചെയ്ത വിധു വിന്‍സെന്റ് മികച്ച സംവിധായികയായും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടനായി വിനായകനും മികച്ച നടിയായി രജിഷാ വിജയനും തെരഞ്ഞെടുക്കപ്പെട്ടു. കമ്മട്ടിപ്പാടത്തിലെ ഗംഗ എന്ന കഥാപാത്രത്തിലൂടെയാണ് വിനായകന്‍ മികച്ച നടനായത്. അനുരാഗ കരിക്കിന്‍ വെള്ളത്തിലെ അഭിനയത്തിനാണ് രജിഷയ്ക്ക് പുരസ്‌കാരം.

 

 

 

 

 

 

 

 

 

 

മികച്ച നടന്‍: വിനായകന്‍ (കമ്മട്ടിപ്പാടം)


മികച്ച നടി: രജീഷ വിജയന്‍ (അനുരാഗ കരിക്കിന്‍ വെള്ളം)

മികച്ച സംവിധായകന്‍: വിധുവിന്‍സെന്റ് (മാന്‍ഹോള്‍)

മികച്ച സിനിമ: മാന്‍ഹോള്‍

മികച്ച സ്വഭാവ നടന്‍: മണികണ്ഠന്‍ (കമ്മട്ടിപ്പാടം)

മികച്ച സ്വഭാവ നടി: വി.കെ.കാഞ്ചന

തിരക്കഥാകൃത്ത്: ശ്യാം പുഷ്‌കരന്‍ (മഹേഷിന്റെ പ്രതികാരം)

നവാഗത സംവിധായകന്‍: ഷാനവാസ് വാവക്കുട്ടി (കിസ്മത്ത്)

മികച്ച കുട്ടികളുടെ ചിത്രം: കോലുമിട്ടായി

പിന്നണി ഗായകന്‍: സൂരജ് സന്തോഷ്

പിന്നണി ഗായിക: ചിത്ര

മികച്ച മേക്കപ്പ് മാന്‍: എന്‍.ജി.റോഷന്‍

കഥാകൃത്ത്: സലിം കുമാര്‍ (കറുത്ത ജൂതന്‍)

ബാലതാരം (ആണ്‍): ചേതന്‍ ജയലാല്‍ (ഗപ്പി)

മികച്ച സിനിമാ ഗ്രന്ഥം: സിനിമ മുതല്‍ സിനിമ വരെ

മികച്ച സിനിമാ ലേഖനം: വെളുത്ത തിരശീലയിലെ കറുത്ത ഉടലുകള്‍

68 സിനിമകളാണ് പുരസ്‌കാരത്തിന് എത്തിയത്. പ്രശസ്ത ഒഡീഷ സംവിധായകനും ക്യാമറാമാനുമായ എ.കെ.ബിര്‍ അധ്യക്ഷനായ പത്തംഗ ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്.

Leave a Reply