Home » ന്യൂസ് & വ്യൂസ് » ബാലലൈംഗിക പീഡനത്തെ ന്യായീകരിച്ചു രംഗത്തിറങ്ങുന്നവരെ ഒന്നാംതരം സമൂഹ വിരുദ്ധരായേ കാണാൻ കഴിയൂ: പിണറായി വിജയൻ

ബാലലൈംഗിക പീഡനത്തെ ന്യായീകരിച്ചു രംഗത്തിറങ്ങുന്നവരെ ഒന്നാംതരം സമൂഹ വിരുദ്ധരായേ കാണാൻ കഴിയൂ: പിണറായി വിജയൻ

കൊച്ചു പെൺകുട്ടികൾ അടക്കം ലൈംഗിക ആക്രമണത്തിനിരയാകുന്ന സംഭവങ്ങൾ സർക്കാർ അത്യധികം ഗൗരവത്തോടെയാണ് കാണുന്നത് എന്നും പീഡനത്തെ ന്യായീകരിച്ചു രംഗത്തിറങ്ങുന്നവരെ ഒന്നാംതരം സമൂഹ വിരുദ്ധരായേ കാണാൻ കഴിയൂ. എന്നും അദ്ദേഹം ഫേസ് ബുക്കിൽ കുറിച്ചു.

കൊച്ചു പെൺകുട്ടികൾ അടക്കം ലൈംഗിക ആക്രമണത്തിനിരയാകുന്ന സംഭവങ്ങൾ സർക്കാർ അത്യധികം ഗൗരവത്തോടെയാണ് കാണുന്നത്. പോലീസ് അതിശക്തമായ നടപടി എടുക്കും. കുറ്റവാളികൾ ആരായാലും നിയമത്തിനു മുന്നിലെത്തിച്ചു പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കും.
ബാലലൈംഗിക പീഡനത്തെ ന്യായീകരിച്ചു രംഗത്തിറങ്ങുന്നവരെ ഒന്നാംതരം സമൂഹ വിരുദ്ധരായേ കാണാൻ കഴിയൂ. കുഞ്ഞുങ്ങൾക്ക് നേരെ ലൈംഗിക ഉദ്ദേശ്യത്തോടെ നീളുന്ന ഏതു കയ്യും കുറ്റവാളിയുടേതാണ്. അതിനു ന്യായീകരണം ചമയ്ക്കുന്നവരും കുറ്റമാണ് ചെയ്യുന്നത്. അവർ ഒരു പരിഗണനയും അർഹിക്കുന്നില്ല

Leave a Reply