ലോക വനിതാദിനത്തോടനുബന്ധിച്ച് കേന്ദ്ര സർക്കാർ വനിതാ ജനപ്രതിനിധികൾക്ക് നടത്തുന്ന സ്വച്ഛ് ശക്തി ക്യാംപിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നെത്തിയ ജനപ്രതിനിധിയെ കറുത്ത തട്ടമിടാൻ വിസമ്മതിച്ച സംഘടകർക്കെതിരെ ആഞ്ഞടിച്ചു അശ്വതിയുടെ ഫേസ് ബുക്പോസ്റ് രണ്ട് ദിവസമായി മോഡിയുടെ ഗുജറാത്ത് മോഡലിന്റെ വിശദീകരണമായിരുന്നു പരിയാടിയിലെന്നും അശ്വതി ആരോപിക്കുന്നു. ഫേസ്ബുക്പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ.
ലോക വനിതാദിനത്തോടനുബന്ധിച്ച് കേന്ദ്ര സർക്കാർ വനിതാ ജനപ്രതിനിധികൾക്ക് നടത്തുന്ന സ്വച്ഛ് ശക്തി ക്യാംപിൽ പങ്കെടുക്കാൻ ഗുജരാത്തിലെ അഹമ്മദാബാദിലേക്ക് വന്നതാണ് ഞാൻ. രണ്ട് ദിവസമായി മോഡിയുടെ ഗുജറാത്ത് മോഡലിന്റെ വിശദീകരണമായിരുന്നു. കേരളത്തിൽ നിന്നും പഞ്ചായത്ത് പ്രസിടണ്ടുമാരായ വനിതകളടങ്ങിയ 100 അംഗ ടീമിലെ അംഗമാണ് ഞാൻ.
തുടക്കം മുതൽ BJP യുടെ രാഷ്ട്രീയം പ്രചരിപ്പിക്കാനുള്ള വേദിയായിട്ടാണ് പരിപാടിയെ ഉപയോഗിക്കുന്നത്. ഇന്ന് ഉച്ചക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി പരിപാടിയെ അഭിസംബോധന ചെയ്യുന്നുണ്ട്. പരിപാടിയിൽ പങ്കെടുക്കാനായി വയനാട്ടിൽ നിന്നുമെത്തിയ മൂപ്പൈയ്നാട് ഗ്രാമപഞ്ചായത്ത് പ്രസിടണ്ട് ശഹർബാനത്ത് തലയിൽ തട്ടമിട്ടതിനെ എതിർത്ത സംഘാടകർ ,മോഡിയുടെ പരിപാടിയിൽ പങ്കെടുക്കുന്നവർ കറുത്ത തട്ടമിടുന്നത് അനുവദിക്കാനാകില്ലെന്നാണ് പറഞ്ഞത്. സ്ഥലം SPയോട് പരാതിപ്പെട്ട കേരളത്തിൽ നിന്നുള്ള അംഗങ്ങൾക്ക് അവസാനം അനുകൂലമായ തീരുമാനം ലഭിച്ചു. എങ്കിലും തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിക്ക് പോലും തന്റെ ഇഷ്ടത്തിനനുസരിച്ച് വസ്ത്രം ധരിക്കാൻ സ്വാതന്ത്രമില്ലാത്ത ഈ നാട്ടിൽ വനിതാദിനം ആഘോഷിക്കുന്നതെന്തിനു വേണ്ടിയാണ്…?
6000 വനിതാ പ്രതിനിധികൾ പങ്കെടുക്കുന്ന പ്രസ്തുത പരിപാടിയിൽ കേരളത്തിൽ നിന്നുള്ള പ്രതിനിധിയെ അപമാനിച്ചതിന് ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്. അതാകട്ടെ മലയാളിയുടെ ഈ വർഷത്തെ വനിതാദിനാഘോഷം…