കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന ഗര്‍ഭിണികള്‍ക്ക് ഇനി സംഗീത സാന്ത്വനം. ആശുപത്രിയില്‍ പ്രസവവാര്‍ഡില്‍ മ്യൂസിക് തെറപ്പി സംവിധാനം ഏര്‍പ്പെടുത്തിയതിന്റെ ഭാഗമായി ഏഴാം വാര്‍ഡില്‍ എട്ട് സ്പീക്കറുകളും മൈക്കും ഉള്‍പ്പെടുന്ന മ്യൂസിക് സിസ്റ്റം സ്ഥാപിച്ചു.
കാലിക്കറ്റ് ടൗണ്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെയാണ് ഇവ സ്ഥാപിച്ചത്. ബാങ്ക് പ്രസിഡന്റ് എം. ഭാസ്കരന് ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. ഉമര്‍ ഫാറൂഖ് അധ്യക്ഷത വഹിച്ചു. ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ഷീബ ടി. ജോസഫ്, ഡോ. സാജിദ് മാത്യു, കെ.പി. ബഷീര്‍, ഇ. സുനില്‍ കുമാര്‍ എന്നിവര്‍ പ്രസം