സൂര്യാതപ സാധ്യതയെ തുടര്‍ന്ന് ഏപ്രില്‍ 30 വരെ തൊഴില്‍ സമയം പുനഃക്രമീകരിച്ചതായി എന്‍ഫോഴ്സ്മെന്റ് ജില്ലാ ലേബര്‍ ഓഫീസര്‍ പി.മോഹനന് അറിയിച്ചു. പകല്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് വരെ വിശ്രമവേളയായിരിക്കും. മറ്റ് ഷിഫ്റ്റുകളിലെ ജോലി സമയം ഉച്ചയ്ക്ക് 12-ന് അവസാനിക്കുന്ന പ്രകാരവും വൈകീട്ട് മൂന്നിന് ആരംഭിക്കുന്ന പ്രകാരവും പുനഃക്രമീകരിച്ചു.
സെക്യൂരിറ്റി ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് വെയി ലേല്‍ക്കാതെ ജോലി ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കണം. നിയമലംഘനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഫോണ്‍: 0495 2370538