കോഴിക്കോട് ചാലിയം മല്‍സ്യവിപണന കേന്ദ്രത്തില്‍ തീപിടിത്തം. വലയും മറ്റു മല്‍സ്യബന്ധന ഉപകരണങ്ങളും സൂക്ഷിക്കുന്ന ഷെഡ്ഡില്‍ രാത്രി പത്ത് മണിയോടെയാണ് ആദ്യം തീപിടിത്തമുണ്ടായത്. ഓല ഷെഡ്ഡായതിനാല്‍ ഇവിടെ പെട്ടെന്നുതന്നെ തീപടര്‍ന്നു. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. അഞ്ച് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിവരം.
മല്‍സ്യം കൊണ്ടുപോകാനെത്തിയ വാഹനങ്ങള്‍ അടക്കമുള്ളവ ഇവിടെയുണ്ടായിരുന്നത് ആശങ്കയ്ക്കിടയാക്കി. നാല് – അഞ്ച് വാഹനങ്ങളിലേക്ക് തീ പടര്‍ന്നു. പിന്നീട് ഇങ്ങോട്ടേക്കു വെള്ളം ചീറ്റിച്ചശേഷം വാഹനം അവിടെനിന്നു മാറ്റുകയായിരുന്നു. ബോട്ടുകള്‍ക്ക് ആവശ്യമായ മണ്ണെണ്ണ വരെ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. അതിനാല്‍ തീ പടരാതിരിക്കാനുള്ള കരുതലിലാണ് രക്ഷാപ്രവര്‍ത്തകര്‍. ഇതിനോട് ചേര്‍ന്നുള്ള വനംവകുപ്പിന്റെ ഭൂമിയിലേക്കും തീ പടരുമെന്ന ആശങ്കയുണ്ടായിരുന്നു.