Home » ന്യൂസ് & വ്യൂസ് » മലപ്പുറം ഉപതെരഞ്ഞെടുപ്പ്: പി.കെ കുഞ്ഞാലിക്കുട്ടി യുഡിഎഫ് സ്ഥാനാര്‍ത്ഥി

മലപ്പുറം ഉപതെരഞ്ഞെടുപ്പ്: പി.കെ കുഞ്ഞാലിക്കുട്ടി യുഡിഎഫ് സ്ഥാനാര്‍ത്ഥി

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ പി.കെ കുഞ്ഞാലിക്കുട്ടി യുഡിഎഫ് സ്ഥാനാര്‍ത്ഥി. നാമനിര്‍ദേശപത്രിക 20ന് സമര്‍പ്പിക്കും. പാർട്ടി സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ വാർത്താ സമ്മേളനത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്.

പാണക്കാടു ചേർന്ന പാർട്ടി ഉന്നതാധികാര സമിതിക്കു ശേഷമായിരുന്നു പ്രഖ്യാപനം. സ്ഥാനാർഥിയായ പി.കെ. കുഞ്ഞാലിക്കുട്ടിയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയാമ് കുഞ്ഞാലിക്കുട്ടി. ദേശീയ രാഷ്ട്രീയത്തിലേക്കു പോയാലും പി.കെ. കുഞ്ഞാലിക്കുട്ടി സംസ്ഥാനത്തെ യുഡിഎഫ് സംവിധാനത്തിന്റെ ഭാഗമായി തുടരുമെന്ന് തീരുമാനം പ്രഖ്യാപിച്ച ഹൈദരലി ശിഹാബ് തങ്ങൾ വ്യക്തമാക്കി.

ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടർന്നാണ് മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

Leave a Reply