ശരീരഭാരം നിയന്ത്രിക്കാനായി ജ്യൂസ് ഉപയോഗിക്കുന്നത് ഒരു പുതിയ ആശയമല്ല. എന്നാല്‍ ഈ ഒമ്പത് തരം ജ്യൂസുകള്‍ ഡയറ്റില്‍ ഉള്‍പെടുത്തുന്നത് തീര്‍ച്ചയായും ശരീര ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവരെ സഹായിക്കും. ശരീരത്തിനാവശ്യമായ മിനറല്‍സും വിറ്റാമിനും ഫൈബറും ലഭിക്കാനും ജ്യൂസ് ഉപയോഗിക്കുന്നത് നല്ലതാണ്.
1. ക്യാരറ്റ് ജ്യൂസ്
ക്യരറ്റില്‍ കലോറി കുറവായതുകൊണ്ട് ക്യാരറ്റ് ജ്യൂസ് പതിവാക്കുന്നത് ശരീരഭാരം കുറയ്ക്കുന്നതിന് സഹായകമാണ്. ശരീരത്തിലെ വിഷാംശം കളയാന്‍ ക്യാരറ്റ് ജ്യൂസിനൊപ്പം ആപ്പിളും, ഓറഞ്ചും, ഇഞ്ചിയും ചേര്‍ക്കുന്നത് നല്ലതാണ്.
2. പാവയ്ക്ക ജ്യൂസ്
ഷുഗര്‍ മാത്രമല്ല കലോറി കുറയ്ക്കാനും പാവയ്ക്ക ജ്യൂസ് സഹായിക്കും. 100 ഗ്രാം പാവയ്ക്കയില്‍ 17 ഗ്രാം കലോറി മാത്രമേ ഉള്ളു.
3. വെള്ളരി ജ്യൂസ്
വെള്ളരി ജ്യൂസില്‍ അല്പം നാരങ്ങ നീര് ചേര്‍ത്ത് കഴിക്കുന്നത് കൊഴുപ്പ് കരിച്ചു കളയാന്‍ സഹായകമാണ്.
4. നെല്ലിക്ക ജ്യൂസ്
നെല്ലിക്ക ജ്യൂസ് കഴിച്ച് ഒരു ദിവസം തുടങ്ങുന്നത് ആരോഗ്യത്തിന് ഉത്തമമാണ്. മെറ്റബോളിസം വര്‍ദ്ധിപ്പിക്കാന്‍ നെല്ലിക്ക സഹായിക്കും. വെറും വയറ്റില്‍ നെല്ലിക്ക ജ്യൂസ് കഴിക്കുന്നതാണ് നല്ലത്. നെല്ലിക്ക ജ്യൂസില്‍ ഒരു തുള്ളി തേന്‍ ചേര്‍ത്തു കഴിച്ചാല്‍ ആരോഗ്യത്തിന് നല്ലതാണ്.
5. മാതളനാരങ്ങ ജ്യൂസ്
ചര്‍മ്മ സംരക്ഷണത്തിനും മാതള നാരങ്ങ ജ്യൂസ് ഉപയോഗിക്കാവുന്നതാണ്. ഇതിലടങ്ങിയിട്ടുള്ള ഒരൂ പ്രത്യേക തരം ആസിഡ് കൊഴുപ്പ് കരിച്ചുകളയാന്‍ നല്ലതാണ്. വിശപ്പകറ്റാനും മാതള നാരങ്ങ ജ്യൂസ് സഹായിക്കും.
6. ക്യാബേജ് ജ്യൂസ്
ദഹനം എളുപ്പത്തിലാക്കാന്‍ ക്യാബേജ് ജ്യൂസ് സഹായിക്കും. ധാരാളം ഫൈബര്‍ ക്യാബേജില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ക്യാബേജ് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.
7. തണ്ണി മത്തന്‍ ജ്യൂസ്
100 ഗ്രാം തണ്ണിമത്തനില്‍ 30 ഗ്രാം കലോറി മാത്രമേ ഉള്ളു. അതുകൊണ്ട് തന്നെ തണ്ണിമത്തന് ജ്യൂസ് ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉത്തമമാണ്.
8. ഒാറഞ്ച് ജ്യൂസ്
ഓറഞ്ച് ജ്യസ് ആരോഗ്യത്തിന് ഉത്തമമാണ്. ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന സോഫ്റ്റ് ഡ്രിങ്ക്സിന് പകരമായും ഓറഞ്ച് ജ്യൂസ് ഉപയോഗിക്കാം. ഓറഞ്ചില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്.
9. കെെതച്ചക്ക ജ്യൂസ്
കെെതച്ചക്ക് ജ്യൂസ് ദഹനത്തിന് സഹായകമാണ്