Home » ഇൻ ഫോക്കസ് » കെ ടി ജലീലിനോട് കുഞ്ഞാലിക്കുട്ടി തോറ്റതിന്റെ ഞെട്ടലും , വിറയലും ഇന്നും പഴയ ലീഗുകാർ മറന്നിട്ടില്ല

കെ ടി ജലീലിനോട് കുഞ്ഞാലിക്കുട്ടി തോറ്റതിന്റെ ഞെട്ടലും , വിറയലും ഇന്നും പഴയ ലീഗുകാർ മറന്നിട്ടില്ല

മലപ്പുറത്തെ യു ഡി എഫ് സ്ഥാനാർഥി കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി നടത്തുന്ന അമിത പ്രചാരണങ്ങൾക്കെതിരെ യുവതിയുടെ ഫേസ് ബുക്ക് പോസ്റ്റ് .ബഹുവർണ ഫ്ളക്സുകളിൽ തകർപ്പൻ കട്ട് ഔട്ടുകൾ സ്ഥാപിച്ചത് കൊണ്ടോ , പൊന്ന് പൂശിയ സിംഹാസനത്തിൽ കുടിയിരുത്തിയത് കൊണ്ടോ വായിൽ വെള്ളിക്കരണ്ടിയുമായി കടന്ന് വന്ന് വിജുവീശത്വം പ്രഖ്യാപിച്ചത് കൊണ്ടോ ഒരു രാഷ്ട്രീയ നേതാവിനും ജന ഹൃദയങ്ങളിൽ സ്ഥാനം ലഭിച്ചിട്ടില്ല മറിച് സാധാരണക്കാർക്കൊപ്പം ലളിതവും വിനയപൂർണവുമായ ശൈലി ശീലങ്ങൾ കൊണ്ടാണ് ലീഗിന്റെ ചരിത്രത്തെ നിയന്ത്രിച്ച നേതൃത്വം ജനങ്ങളെ തങ്ങളോടൊപ്പം നിർത്തിയത് റംസീന പറയുന്നു ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാം .

 

 

 

 

 

 

 

 

പത്തു വർഷങ്ങൾക്ക് മുൻപ് കുറ്റിപ്പുറത്തു കെ ടി ജലീലിനോട് കുഞ്ഞാലിക്കുട്ടി തോറ്റതിന്റെ ഞെട്ടലും , വിറയലും ഇന്നും പഴയ ലീഗുകാർ മറന്നിട്ടില്ല .
അന്ന്
സിങ്കം എന്ന തമിഴ് സിനിമ പുറത്തിറങ്ങിയപ്പോൾ അതിൽ ആവേശം കൊണ്ട് മലപ്പുറത്തെ ലീഗിന്റെ മക്കൾ കുഞ്ഞാലിക്കുട്ടിയെ കുറിച്
“യെവൻ സിങ്കമാണ്” എന്ന കട്ട് ഔട്ടുകൾ മലബാറിൽ ഉടനീളം പൊക്കി കെട്ടി .പിന്നീട് മലയാളത്തിൽ മമ്മൂട്ടിയുടെ രാജമാണിക്യം പുറത്തിറങ്ങിയപ്പോൾ ” ലെവൻ പുലിയായി”
മുസ്ലിം സമുദായത്തിന്റെ പാരമ്പര്യത്തിനോടും , രാഷ്ട്രീയ മേഖലയിലെ ലാളിത്യത്തോടും നീതിയാവാത്ത രൂപത്തിൽ കുഞ്ഞാലിക്കുട്ടിയെ ഒരു താരപരിവേഷം നൽകി ഉയർത്തി കാട്ടാൻ ചില വിവരം കെട്ട ലീഗുകാർ ശ്രമിക്കുകയായിരുന്നു പക്ഷെ ഇത്തരം അഹങ്കാരങ്ങളെ ഇഷ്ടപ്പെടാത്ത സമുദായവും രാഷ്ട്രീയ മാനവികതയിൽ വിശ്വസിക്കാത്ത പൊതു സമൂഹവും അന്ന് കുഞ്ഞാലിക്കുട്ടിയെ പുറം കാലുകൊണ്ട് തള്ളിക്കളഞ്ഞു .
താൻ ചെയ്യാത്ത പാപത്തിനാണീ ശിക്ഷയെന്ന് പിന്നീട് കോട്ടക്കലിൽ ചേർന്ന ലീഗിന്റെ സർവാധികാര യോഗത്തിൽ യശഃശരീരനായ ശിഹാബ് തങ്ങളോട് വികാരാധീനനായി കുഞ്ഞാലിക്കുട്ടി പറയുകയും ചെയ്തു അന്ന് തങ്ങൾ തന്നെ മുൻകൈ എടുത്ത് പ്രവർത്തകരോട് നിർദേശിച്ച കാര്യമായിരുന്നു പൊതുസമൂഹം വെറുക്കുന്ന തരത്തിലുള്ള വ്യക്തി വിഗ്രഹ വൽക്കരണങ്ങളും പ്രാചാരണ കോലാഹലങ്ങളും ഒന്നും പാടില്ലെന്ന്.
അതിന്റെ മറ്റൊരു പതിപ്പാണ് മലപ്പുറത്ത് സ്ഥാനാർഥിയായ കുഞ്ഞാലിക്കുട്ടിയുടെ പേരിൽ ആലോചന ശേഷിയില്ലാത്ത ചില ആവേശ ജീവികൾ കാട്ടി കൂട്ടുന്നത് . മുസ്ലിം ലീഗിനെ സംബന്ധിച്ചിടത്തോളം ch മുഹമ്മദ് കോയ സാഹിബ്ന് ശേഷം ലീഗെന്ന ആവേശത്തെ സ്വന്തം വ്യക്തിത്വത്തിലേക്ക് ചുരുക്കിയത് ഈ പാണ്ടിക്കടവത്തുകാരൻ എന്നതിൽ സംശയമില്ല .
പക്ഷെ അണികളുടെ ആവേശത്തെ പക്വതയിൽ നിയന്ത്രിക്കുന്ന സമീപനം മാത്രമാണീ പക്വമതിയായ നേതാവെന്നും സ്വീകരിച്ചിട്ടുള്ളത്.
ആവേശം മൂത്തു തലക്ക് പിടിച്ച അനുയായികൾ കുഞ്ഞാലിക്കുട്ടിയെ നരിയായും , പുലിയായും , കടുവയായും , സിംഹമായും, സുൽത്താനായുമൊക്കെ പരിചയപ്പെടുത്തുമ്പോഴും പ്രാക്ടിക്കൽ രാഷ്ട്രീയത്തിന്റെ തനി സാധാരണ മുഖം മാത്രമേ അദ്ദേഹത്തിൽ നമ്മൾ കണ്ടിട്ടും കാണാറുമുള്ളു.
ബഹുവർണ ഫ്ളക്സുകളിൽ തകർപ്പൻ കട്ട് ഔട്ടുകൾ സ്ഥാപിച്ചത് കൊണ്ടോ , പൊന്ന് പൂശിയ സിംഹാസനത്തിൽ കുടിയിരുത്തിയത് കൊണ്ടോ വായിൽ വെള്ളിക്കരണ്ടിയുമായി കടന്ന് വന്ന് വിജുവീശത്വം പ്രഖ്യാപിച്ചത് കൊണ്ടോ ഒരു രാഷ്ട്രീയ നേതാവിനും ജന ഹൃദയങ്ങളിൽ സ്ഥാനം ലഭിച്ചിട്ടില്ല മറിച് സാധാരണക്കാർക്കൊപ്പം ലളിതവും വിനയപൂർണവുമായ ശൈലി ശീലങ്ങൾ കൊണ്ടാണ് ലീഗിന്റെ ചരിത്രത്തെ നിയന്ത്രിച്ച നേതൃത്വം ജനങ്ങളെ തങ്ങളോടൊപ്പം നിർത്തിയത്.
ആ വേരുകളിലൂടെ തന്നെ പടരുന്നതാണ് ലീഗിന് കരണീയം..!
മുസ്ലിം സംഘ ശക്തിയുടെ ശവപ്പെട്ടിക്ക് ആണിയടിക്കുക എന്ന കുടില തന്ത്രം അജണ്ടയാക്കിയ ഇതേ സമുദായത്തിൽ പെട്ട ചില ആവേശ ജീവികളാണ് ഇത്തരം ഫെയ്ക്ക് പ്രാചരണ തന്ത്രങ്ങൾ സോഷ്യൽ മീഡിയയിലിട്ട് അണികളെ പ്രലോഭിപ്പിച് അവരെ കൊണ്ടത് ഏറ്റു ചെയ്യിക്കുന്നതും.
പക്ഷെ വൈകാരികതയെക്കാൾ വൈചാരികതയെ കൂടെ നിർത്തി ജന മനസ്സുകളിലേക്ക് മുസ്ലിം ലീഗിനെയും അതിന്റെ ദേശീയ പടത്തലവനായ കുഞ്ഞാലിക്കുട്ടി സാഹിബിനെയും ആനയിക്കാനുള്ള ആദർശ പരമായ മാർഗങ്ങൾ ആരായുക എന്നതാണ് ബുദ്ധി .
കാരണം മുസ്ലിം ലീഗൊരു അധികാര രാഷ്ട്രീയമല്ല ഒരു ആദർശ സംസ്കാരമാണ് !
( അത്തരത്തിലുള്ള ചിത്രങ്ങളിൽ ചിലത് )

Leave a Reply