ചരക്കുവാഹനങ്ങൾ ഉൾപ്പെടെയുള്ള മോട്ടോർ വാഹനങ്ങൾക്കുള്ള തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം തുക ഏപ്രിൽ മുതൽ 50 ശതമാനം വർധിപ്പിക്കാനുള്ള ഐ.ആർ.ഡി.എ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് മാർച്ച് 30 മുതൽ ചരക്കുവാഹനങ്ങൾ രാജ്യവ്യാപകമായി അനിശ്ചിതകാല പണിമുടക്ക് നടത്തും. കേരളത്തിലെ മുഴുവൻ ചരക്കുവാഹനങ്ങളും പങ്കെടുക്കുമെന്ന് സ്റ്റേറ്റ് ലോറി ഓണേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് പി.കെ. ജോൺ, ജനറൽ സെക്രട്ടറി എം. നന്ദകുമാർ എന്നിവർ അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് ചരക്ക് കയറ്റുന്ന പ്രവർത്തനം ട്രാൻസ്പോർട്ടിങ് കമ്പനികൾ മാർച്ച് 25ന് നിർത്തും.
