ദേശീയപാത തിക്കോടിക്കടുത്ത് കാറില്‍ ടിപ്പര്‍ ലോറിയിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു. കൊയിലാണ്ടി സ്വദേശികളായ ആദില്‍ (5), സഹ്റിന് (7) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് രണ്ട് കുട്ടികള്‍ക്കും ഡ്രൈവറിനും ഗുരുതരമായി പരിക്കേറ്റു. കൊയിലാണ്ടി മര്‍ക്കസ് സ്കൂള്‍ വിദ്യാര്‍ഥികളാണ് അപകടത്തിപ്പെട്ടത്. സ്കൂളിലേക്ക് പോകുകയായിരുന്നുവെന്നാണ് വിവരം.
