വൈദ്യുതി കണക്ഷന് ഇനി മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. വൈദ്യുതി ബോര്‍ഡിന്റെ വെബ്സൈറ്റായ www.kseb.in വഴിയാണ് അപേക്ഷ നല്‍കേണ്ടത്. 50 രൂപയാണ് അപേക്ഷ ഫീസ്. അപേക്ഷകന് തിരിച്ചറിയല്‍ രേഖ സമര്‍പ്പിക്കണം. വോട്ടര്‍ ഐഡി കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, റേഷന്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ആധാര്‍, പഞ്ചായത്ത് അല്ലെങ്കില്‍ വില്ലേജ് അധികൃതര്‍ നല്കുന്ന ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ രേഖ സമര്‍പ്പിക്കാം.
വൈദ്യുതി കണക്ഷന് ആവശ്യമായ സ്ഥലത്തിന്റെ ഉടമസ്ഥതയോ അല്ലെങ്കില്‍ ഉപയോഗത്തിന്റെയോ സര്‍ട്ടിഫിക്കറ്റ്. തദ്ദേശ സ്ഥാപനം നല്കുന്ന ഉടമസ്ഥതാ സര്‍ട്ടിഫിക്കറ്റ്, റവന്യു അധികൃതര്‍ നല്കുന്ന കൈവശ സര്‍ട്ടിഫിക്കറ്റ്, വാടക കരാര്‍ രേഖയുടെ സര്‍ട്ടിഫൈഡ് പകര്‍പ്പ്, വെള്ളം വറ്റിക്കുന്നതിനു പുഞ്ച ഓഫിസര്‍ നല്കുന്ന അനുമതി പത്രം, വാടകക്കാരനോ ഉപയോക്താവോ ആണെങ്കില്‍ സ്ഥലം ഉടമയുടെ നോ ഒബ്ജെക്ഷന്‍ സര്‍ട്ടിഫിക്കറ്റും നല്‍കണം.
* അപേക്ഷയ്ക്കൊപ്പം ഇ മെയില്‍ വിലാസവും മൊബൈല്‍ നമ്പറും നല്‍കണം.
* എല്ലാ ഉപഭോക്താക്കളും കൃത്യമായി സര്‍ക്യൂട്ട് എര്‍ത്ത് ചെയ്യണം.
* ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളവരും പട്ടിക വിഭാഗക്കാരും ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കണം.
* ഉടമയ്ക്കു സൗകര്യമുള്ള ദിവസം വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥന് പരിശോധനയ്ക്കു വരും. ഇതിനായി പ്രത്യേക പണം അടയ്ക്കണം. തീയതി അപേക്ഷയില്‍ അറിയിക്കുകയും വേണം.
* ഉടമയ്ക്ക് ആവശ്യമെങ്കില്‍ സ്വന്തമായി മീറ്റര്‍ വാങ്ങി വയ്ക്കാം.
* ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പ് ഉടമ എടുക്കുകയും ഫോട്ടോ പതിപ്പിച്ച് ഒപ്പിട്ട ശേഷം വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു പരിശോധന സമയത്തു കൈമാറണം.