Home » ഇൻ ഫോക്കസ് » 30 ന് നടത്താനിരുന്ന വാഹന പണിമുടക്ക് 31 ലേക്ക് മാറ്റി

30 ന് നടത്താനിരുന്ന വാഹന പണിമുടക്ക് 31 ലേക്ക് മാറ്റി

ഈ മാസം 30 ന് നടത്താനിരുന്ന വാഹന പണിമുടക്ക് 31 ലേക്ക് മാറ്റി. എസ്എസ്എല്‍സി കണക്ക് പരീക്ഷ 30 ന് വീണ്ടും നടക്കുന്ന സാഹചര്യത്തിലാണ് പണിമുടക്ക് മാറ്റിയത്. നേരത്തെ 30 ന് പണിമുടക്ക് നടത്താനായിരുന്നു തൊഴിലാളി സംഘടനകള്‍ തീരുമാനിച്ചിരുന്നത്.

വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് പണിമുടക്ക് മാറ്റിവെച്ചതെന്ന് സമരസമിതി വ്യക്തമാക്കി. പരീക്ഷ വീണ്ടും നടത്തുന്നത് കണക്കിലെടുത്ത് സമരം മാറ്റിവെക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
മോട്ടോര്‍ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം അന്‍പത് ശതമാനം വര്‍ധിപ്പിക്കുവാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് സംസ്ഥാനത്ത് 24 മണിക്കൂര്‍ വാഹനപണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പണിമുടക്കില്‍ നിന്ന് ബിഎംഎസ് വിട്ടുനില്‍ക്കും.

Leave a Reply