കേരള സാഹിത്യ അക്കാദമിയുടെ 2015ലെ വിശിഷ്ടാംഗത്വവും സമഗ്ര സംഭാവന പുരസ്കാരവും പ്രഖ്യാപിച്ചു. വിശിഷ്ടാംഗത്വത്തിന് സാഹിത്യകാരായ യു.എ ഖാദര്‍, സാറാ ജോസഫ് എന്നിവരെ തിരഞ്ഞെടുത്തു. അമ്പതിനായിരം രൂപയും സ്വര്‍ണപ്പതക്കവും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
സമഗ്ര സംഭാവന പുരസ്കാരത്തിന് ഒ.വി. ഉഷ, മുണ്ടൂര്‍ സേതുമാധവന്, വി. സുകുമാരന്‍, ടി.ബി. വേണുഗോപാലപ്പണിക്കര്‍, പ്രയാര്‍ പ്രഭാകരന്, ഡോ. കെ. സുഗതന് എന്നിവര്‍ അര്‍ഹരായി. 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖന്റെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന എക്സിക്യുട്ടീവ് യോഗത്തിലാണ് അവാര്‍ഡുകള്‍ തീരുമാനിച്ചത്. അക്കാദമി വാര്‍ഷികാഘോഷ സമ്മേളനത്തില്‍വെച്ച് പുരസ്കാരങ്ങള്‍ സമ്മാനിക്കും.