പാതയോര മദ്യനിരോധനം സംബന്ധിച്ച ഉത്തരവ് ബാറുകള്‍ക്കും ബാധകമെന്ന് സുപ്രീംകോടതി. ബാറുകള്‍ക്ക് ബാധകമല്ലെന്നായിരുന്നു കേരളത്തിന് ലഭിച്ച നിയമോപദേശം. ഇതോടെ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ ഉള്‍പ്പെടെ പൂട്ടേണ്ടി വരും. ലൈസന്‍സുള്ളവര്‍ക്ക് സെപ്റ്റംബര്‍ 30വരെ തുടരാം. മദ്യശാലകള്‍ തമ്മില്‍ ദൂരം 500ല്‍ നിന്ന് 220 മീറ്ററാക്കി. 20,000 താഴെ ജനസഖ്യയുള്ള തദ്ദേശഭരണപ്രദേശങ്ങളില്‍ മാത്രം ബാധകം.
