യുഡിഎഫും ബിജെപിയും പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലിനെ തുടര്‍ന്ന് പരീക്ഷകളും അഭിമുഖങ്ങളും മാറ്റി. കാലിക്കറ്റ് സര്‍വകലാശാല വ്യാഴാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. എംജി സര്‍വകലാശാലയും എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ഭാരതീയ ചികില്‍സാ വകുപ്പ് കോഴിക്കോട് ജില്ലയില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി കുക്ക് ഗ്രേഡ് രണ്ട് തസ്തികയിലേക്ക് ആറിനു നടത്താനിരുന്ന അഭിമുഖം 12ലേക്ക് മാറ്റി. സമയത്തില്‍ മാറ്റമില്ല.