കോഴിക്കോട്: വര്‍ഷങ്ങളോളം നഗരത്തിലെ ഏറ്റവും മോശം റോഡുകളുടെ പട്ടികയില്‍ നിന്നിരുന്ന പുതിയറ-സ്റ്റേഡിയം റോഡ് നവീകരിച്ച് ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. ഉദ്ഘാടനത്തിന് മുന്നോടിയായി നടക്കേണ്ട ഏറ്റവും ഒടുവിലത്തെ റൗണ്ട് ടാറിങ് പ്രവൃത്തി ബുധനാഴ്ച രാവിലെ ആരംഭിച്ചു.
വീതികൂട്ടിയും നടപ്പാതയും കൈവരിയും നിര്‍മിച്ചും സിഗ്നല്‍-തെരുവ് വിളക്കുകള്‍ സ്ഥാപിച്ചും നവീകരിച്ച റോഡ് അടുത്തമാസമായിരിക്കും ഉദ്ഘാടനം ചെയ്യുക. നിരവധി തട്ടുകളിലായി പ്രവൃത്തി പൂര്‍ത്തീകരിച്ച റോഡില്‍ രണ്ട് തട്ടിലുള്ള ടാറിങാണ് ഇപ്പോള്‍ നടക്കുന്നത്. നിലവിലുള്ള റോഡിന്റെ മുകളില്‍ അഞ്ച് സെന്റീമീറ്റര്‍ കനത്തില്‍ ഡെന്‍സ് ബിറ്റുമിനിയസ് മെക്കാഡം (ഡി.ബി.എം) ടാറിങും നാലുസെന്റീമീറ്റര്‍ കനത്തില്‍ ബിറ്റുമിന്‍ കോണ്‍ക്രീറ്റുമാണ് നടത്തുന്നത്.