കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം ഐപിഎല്ലില്‍ അടിച്ചു തകര്‍ത്തു. ക്രിസ് ലിന്- 41 പന്തില്‍ നേടിയത് 93 റണ്‍സ്; ആറു ഫോറും എട്ടു സിക്സും. ആ വെടിക്കെട്ടില്‍ കൊല്‍ക്കത്തയ്ക്ക് ഐപിഎലിലെ റെക്കോര്‍ഡ് വിജയം. ക്യാപ്റ്റന്‍ സുരേഷ് റെയ്നയുടെ അര്‍ധ സെഞ്ചുറിയില്‍ ഗുജറാത്ത് ലയണ്‍സ് 20 ഓവറില്‍ നേടിയ 183 റണ്‍സ് 14.5 ഓവറില്‍ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ കൊല്‍ക്കത്ത മറികടന്നു. ഐപിഎലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് ചേസ് ചെയ്തുള്ള പത്തു വിക്കറ്റ് ജയം. ക്യാപ്റ്റന്‍ ഗൗതം ഗംഭീറാണ് (48 പന്തില്‍ 76) ലിനിനു കൂട്ടു നിന്നത്.
ടോസ് നേടിയ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ ഗുജറാത്തിനെ ബാറ്റിങിനു വിളിക്കുകയായിരുന്നു. നിറഞ്ഞ മനസ്സോടെ ക്ഷണം സ്വീകരിച്ച ഗുജറാത്ത് കരുതലോടെ തുടങ്ങി. നാലാം ഓവറിന്റെ ആദ്യ പന്തില്‍ ഇംഗ്ലിഷ് താരം ജേസണ്‍ റോയ് (14) മടങ്ങിയെങ്കിലും രണ്ടാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ബ്രെണ്ടന്‍ മക്കല്ലവും (35) റെയ്നയും (68) ഇന്നിങ്സിന് അടിത്തറയിട്ടു. മക്കല്ലം ആക്രമിച്ചു കളിച്ചപ്പോള്‍ റെയ്ന ക്ഷമാശീലനായിരുന്നു. 24 പന്തില്‍ നാലു ഫോറും രണ്ടു സിക്സുമടിച്ച് മക്കല്ലം മടങ്ങിയതിനു ശേഷം വന്ന ആരോണ്‍ ഫി!ഞ്ച് രണ്ടു സിക്സടിച്ചെങ്കിലും അതോടെ തീര്‍ന്നു-എട്ടു പന്തില്‍ 15 റണ്‍സ്.
ക്രീസിലെത്തി തകര്‍ത്തടിച്ച കാര്‍ത്തിക് അവസാന ഓവറിന്റെ അഞ്ചാം പന്തിലാണ് പുറത്തായത്. 25 പന്തില്‍ അടിച്ചത് ആറു ഫോറും രണ്ടു സിക്സും. ഡ്വെയ്ന്‍ സ്മിത്ത് ഒരു പന്തു പോലും നേരിടാതെ റെയ്നയ്ക്കു കൂട്ടായി.