Home » ധനം » അസാധു നോട്ടുകള്‍ വിദേശത്തേക്ക് അയച്ച് മാറ്റിയെടുക്കുന്നതായി കസ്റ്റംസ് കണ്ടെത്തി

അസാധു നോട്ടുകള്‍ വിദേശത്തേക്ക് അയച്ച് മാറ്റിയെടുക്കുന്നതായി കസ്റ്റംസ് കണ്ടെത്തി

അസാധുവാക്കപ്പെട്ട പഴയ 500, 1000 രൂപ നോട്ടുകള്‍ വിദേശത്തേക്ക് അയച്ചശേഷം മാറ്റിയെടുക്കുന്നതായി കസ്റ്റംസ് വകുപ്പു കണ്ടെത്തി. പഴയ നോട്ടുകള്‍ മാറ്റാനുള്ള അവസരം ഡിസംബര്‍ 30ന് അവസാനിച്ചിരുന്നെങ്കിലും വിദേശ ഇന്ത്യക്കാര്‍ക്ക് ജൂണ്‍ 30 വരെ കേന്ദ്രസര്‍ക്കാര്‍ അവസരം നല്‍കിയത് മുതലെടുക്കാനാണു പുതിയ തട്ടിപ്പ്.

വിദേശത്തുള്ള ബന്ധുക്കളോ സുഹൃത്തുക്കളോ വഴി നോട്ടുകള്‍ മാറ്റിയെടുക്കുകയാണ് ലക്ഷ്യം. കൊറിയറില്‍ വിദേശത്തേക്ക് അയച്ച വിവിധ പാഴ്‌സലുകളില്‍നിന്ന് ഒരുലക്ഷത്തിലേറെ രൂപയുടെ പഴയ നോട്ടുകള്‍ പിടികൂടിയിരുന്നു. പഞ്ചാബില്‍നിന്ന് ഓസ്‌ട്രേലിയയിലേക്കുള്ള കൊറിയറിലും യുഎഇ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലേക്കുള്ള കൊറിയറിലുമാണ് പഴയ നോട്ടുകള്‍ കണ്ടെത്തിയത്.

പുസ്തകങ്ങള്‍ എന്ന പേരിലാണു പാഴ്‌സലുകള്‍ അയയ്ക്കുന്നത്. വിദേശ ഇന്ത്യക്കാര്‍ക്കു മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, നാഗ്പുര്‍ എന്നിവിടങ്ങളിലെ ആര്‍ബിഐ ഓഫിസുകളില്‍ പഴയ നോട്ടുകള്‍ മാറ്റിയെടുക്കാം.

Leave a Reply