Home » നമ്മുടെ കോഴിക്കോട് » ലൈസന്‍സില്ലാതെ വാഹനമോടിച്ചാല്‍ ഇനി പിഴ 5000

ലൈസന്‍സില്ലാതെ വാഹനമോടിച്ചാല്‍ ഇനി പിഴ 5000

വാഹനാപകടങ്ങളില്‍ പരമാവധി ഇന്‍ഷൂറന്‍സ് 10 ലക്ഷം രൂപയാക്കുന്ന വ്യവസ്ഥ ഒഴിവാക്കിയും രക്ഷകസംരക്ഷണ വ്യവസ്ഥയില്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും കൂടി ഉള്‍പ്പെടുത്തിയും ലോക്‌സഭ മോട്ടോര്‍ വാഹന ഭേദഗതി ബില്‍ അംഗീകരിച്ചു. തേഡ് പാര്‍ട്ടി അപകട ഇന്‍ഷൂറന്‍സ് നിജപ്പെടുത്തിയത് ഇന്‍ഷൂറന്‍സ് കമ്പനികളെ സഹായിക്കാനാണെന്ന ആരോപണം ശക്തമായതോടെ സര്‍ക്കാര്‍ ഔദ്യോഗിക ഭേദഗതി കൊണ്ടുവരികയായിരുന്നു.

അപകടം സംഭവിച്ചവര്‍ക്കു സഹായമെത്തിക്കുന്നവരെ നിയമപരിരക്ഷ നല്‍കുന്നതാണ് രക്ഷകസംരക്ഷണ വ്യവസ്ഥ. പിന്നീട് ബില്‍ ചര്‍ച്ച തുടങ്ങിവെച്ച കെ.സി. വേണുഗോപാല്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും കൂടി സംരക്ഷണം നല്‍കുന്നില്ലെങ്കില്‍ നിയമം ലക്ഷ്യം നേടില്ലെന്നു നല്‍കിയ മുന്നറിയിപ്പു ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അംഗീകരിക്കുകയായിരുന്നു. കരാറുകാര്‍ക്കു പുറമെ റോഡ് നിര്‍മ്മിക്കുന്നവരെയും നിയമപരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടു. കൂടാതെ ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതിനുള്ള നിബന്ധനകളിലും ഒട്ടേറെ പരിഷ്‌കാരങ്ങള്‍ പുതിയ ബില്ലിലുണ്ട്.

പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ രക്ഷിതാക്കള്‍ക്കെതിരെ കേസെടുക്കും. ട്രാന്‍സ്‌പോര്‍ട്ട് ലൈസന്‍സിന് മിനിമം വിദ്യാഭ്യാസ യോഗ്യത വേണമെന്ന വ്യവസ്ഥയും ഒഴിവാക്കി. ലേര്‍ണേഴ്‌സ് ലൈസന്‍സിന് ഇനി ഓണ്‍ലൈനായി അപേക്ഷിക്കാം. ലൈസന്‍സുകളുടെ കാലാവധി വര്‍ധിപ്പിക്കും. അഞ്ചുവര്‍ഷം കൊണ്ടു രാജ്യത്തെ അപകടമരണ പകുതിയാക്കും, റോഡ് പരിപാലനം കരാറുകാരന്റെ ബാധ്യത. നിര്‍മ്മാണങ്ങളിലെ അപാകതകള്‍ക്കു രൂപകല്‍പന ചെയ്തവരും ഉത്തരവാധികള്‍. ഇവയൊക്കയാണ് ബില്ലിലെ പ്രധാന കാര്യങ്ങള്‍.

Leave a Reply