ലോക്സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. 14.58 % പോളിങ് രേഖപ്പെടുത്തി. തകരാറ് സംഭവിച്ച 11 ബൂത്തുകളില്‍ വോട്ടിങ് യന്ത്രം മാറ്റിവെച്ചു.
സ്പീക്കര്‍ പി. ശ്രീരാമകൃഷണന് വോട്ട് രേഖപ്പെടുത്തി. മതേതര ജനാധിപത്യ ശക്തികള്‍ വിജയിക്കട്ടെ എന്ന് ആശംസകളും നേര്‍ന്നു. പാണക്കാട് ശിഹാബ് തങ്ങള്‍, പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ പാണക്കാട് എഎംയുപി സ്കൂളില്‍ രാവിലെ തന്നെ വോട്ടു രേഖപ്പെടുത്തി. അതേസമയം, ചില ബൂത്തുകളിലെ വോട്ടിങ് മെഷീനുകള്‍ പ്രവര്‍ത്തിക്കുന്നില്ല. ഇവിടെ വോട്ടര്‍മാരുടെ വന്‍നിര തന്നെയാണ് കാത്തിരിക്കുന്നത്.
ആര് ജയിച്ചാലും നേരിയ ഭൂരിപക്ഷത്തിലാകും ജയമെന്ന് ടി.കെ ഹംസ പറഞ്ഞു.
ജിഷ്ണു കേസ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏഴ് നിയമസഭാ മണ്ഡലങ്ങളിലായി 13.12 ലക്ഷം വോട്ടര്‍മാരാണുള്ളത്. 2014ല്‍ 11.98 ലക്ഷം വോട്ടര്‍മാരില്‍ 8,53,467 പേരാണ് (71.26%) വോട്ട് രേഖപ്പെടുത്തിയത്. വോട്ടെണ്ണല്‍ അടുത്ത തിങ്കളാഴ്ച.
4200 പേരെയാണ് തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. നാലു കമ്പനി കേന്ദ്രസേന മണ്ഡലത്തില്‍ ഉണ്ടാകും.
വോട്ടിങ് യന്ത്രങ്ങള്‍ക്ക് കേട് വന്ന റീപ്പോളിങ്ങ് ഒഴിവാക്കേണ്ട സാഹചര്യങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകളും എടുത്തിട്ടുണ്ട്. അമ്പത് ശതമാനം വരെ റിസര്‍വ് യന്ത്രങ്ങളും സജീകരിച്ചിട്ടുണ്ട്. വോട്ടിങ് യന്ത്രത്തിന്റെ തകരാറ് പരിഹരിക്കുന്നതിന് പത്ത് എഞ്ചിനീയര്‍മാരെയും വിന്യസിച്ചിട്ടുണ്ട്.
49 അതീവ പ്രശ്ന ബാധിത ബൂത്തുകളിലും 31 പ്രശ്നബാധിത ബൂത്തുകളിലും പ്രത്യേക സുരക്ഷയും നിരീക്ഷണ കാമറകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രമുഖ മുന്നണി സ്ഥാനാര്‍ത്ഥികളായ യുഡിഎഫിന്റെ പികെ കുഞ്ഞാലിക്കുട്ടി, ഇടതു മുന്നണിയുടെ എംബി ഫൈസല്‍, എന്‍ഡിഎയുടെ എന്‍ ശ്രീപ്രകാശ് എന്നിവരടക്കം ഒമ്പത് പേരാണ് മത്സരരംഗത്തുള്ളത്. കുഞ്ഞാലിക്കുട്ടിക്കും ഫൈസലിനും ഓരോ അപരന്മാര് വീതം ഉണ്ട്.