Home » ധനം » ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ബ്ലോക്ക് ചെയ്യപ്പെട്ടേക്കാം

ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ബ്ലോക്ക് ചെയ്യപ്പെട്ടേക്കാം

2014 ജൂലൈയ്ക്കും 2015 ആഗസ്തിനും ഇടയില്‍ അക്കൗണ്ട് തുടങ്ങിയവര്‍ ആധാര്‍ വിവരങ്ങള്‍ ബാങ്കുകളില്‍ നല്‍കിയില്ലെങ്കില്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെട്ടേക്കും. ബാങ്ക് അക്കൗണ്ട് ഏപ്രില്‍ 30ന് മുമ്പായി ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു.
കെവൈസി, ആധാര്‍ വിവരങ്ങള്‍ നല്‍കുന്നതിനുള്ള അവസാന ദിവസമാണ് ഏപ്രില്‍ 30. ഇതിനുള്ളില്‍ ആധാര്‍ വിവരങ്ങള്‍ ബാങ്കുകളില്‍ നല്‍കിയില്ലെങ്കില്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുന്നതടക്കം കാര്യങ്ങളിലേക്ക് ബാങ്കിന് കടക്കാം. വിദേശത്ത് നിന്ന് വരുമാനം ലഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള എഫ്എടിസിഎ സര്‍ട്ടിഫിക്കേഷനും ഇതോടൊപ്പം തന്നെ ബാങ്കില്‍ നല്‍കാം.

ബാങ്കുകള്‍ക്ക് ഒപ്പം മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്. ആധാര്‍ വിവരങ്ങള്‍ വേണ്ട അക്കൗണ്ടുകളുമായി ബാങ്ക് അധികൃതര്‍ ബന്ധപ്പെട്ടേക്കും. തിരിച്ച് മറുപടി ലഭിക്കാതെ വന്നാലാണ് അക്കൗണ്ട് ബ്ലോക്ക് ചെയ്യലിലേക്ക് അടക്കം കടക്കുക. ഇതോടെ ട്രാന്‍സാക്ഷനുകളൊന്നും സാധ്യമാവില്ലെന്നും ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓര്‍മ്മിപ്പിച്ചു.

Leave a Reply