വിഷുവിന് വിഷരഹിത പച്ചക്കറിയുമായി കുടുംബശ്രീയുടെ വിഷുച്ചന്ത തുടങ്ങി. കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ എം.കെ.എസ്.പി (മഹിളാ കിസാന്‍ ശാക്തീകരണ്‍ പരിയോജന) പദ്ധതിയുടെ ഭാഗമായി വിവിധ സി.ഡി.എസുകളിലെ ജെ.എല്‍.ജി യൂണിറ്റുകളില്‍ മാസ്റ്റര്‍ കര്‍ഷകരുടെ സഹോയത്തോടു കൂടി അയല്‍ക്കൂട്ട അംഗങ്ങള്‍ വിളയിച്ച വിഷരഹിത പച്ചക്കറികളാണ് സിവില്‍ സ്റ്റേഷന് പരിസരത്ത് വില്‍പ്പനക്കെത്തിച്ചിരിക്കുന്നത്.
രാസവളങ്ങളോ രാസ കീടനാശിനികളോ ഉപയോഗിക്കാതെ വിളയിച്ച ഉല്‍പ്പന്നങ്ങള്‍ക്ക് മേളയില്‍ ആവശ്യക്കാരേറെയാണ്. കണിവെള്ളരി, പാവക്ക, പയര്‍, കക്കിരി, ചീര, വെണ്ട, മത്തന്‍, പടവലം തുടങ്ങിയ പച്ചക്കറികളാണ് മേളയിലുള്ളത്. കുടുംബശ്രീ ജില്ലാമിഷന് കോ-ഓര്‍ഡിനേറ്റര്‍ പി.സി.കവിത മേള ഉദ്ഘാടനം ചെയ്തു. അസി. ജില്ലാമിഷന് കോ-ഓര്‍ഡിനേറ്റര്‍ എ.സി. മൊയ്തി അദ്ധ്യക്ഷനായി. കെ. നാരായണന്, സുഫൈല്‍ എന്നിവര്‍ സംസാരിച്ചു. കുടുംബശ്റീ അസി. ജില്ലാമിഷന് കോ-ഓര്‍ഡിനേറ്റര്‍ ടി. നാസര്‍ ബാബു സ്വാഗതവും അസി. ജില്ലാമിഷന് കോ ഓര്‍ഡിനേറ്റര്‍ ഗിരീഷ് കുമാര്‍. ടി നന്ദിയും പറഞ്ഞു. വിപണനമേള ഇന്ന് വൈകീട്ട് സമാപിക്കും.