ജിഷ്ണു കേസിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മഹിജയുടെ സമരം ആവശ്യമില്ലായിരുന്നു. ഡി.ജി.പി ഒാഫീസിനു മുന്നിൽ സമരം നയിക്കുന്നതിനു പകരം പ്രശ്നങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി പരിഹരിക്കാമായിരുന്നു. ഡി.ജി.പി ഒാഫീസ് അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചത് എ.കെ.ആൻറണിയുടെ കാലത്താണ്. അവിടെ സമരം ചെയ്യാൻ വന്നാൽ പൊലീസ് പിടിച്ചു മാറ്റും. മഹിജയുടെ സമരത്തെ കുറിച്ച് സർക്കാറിന് നോട്ടീെസാന്നും ലഭിക്കാത്തതിനാൽ സർക്കാർ ഒരു നിലപാടും അതിൽ സ്വീകരിച്ചിരുന്നില്ല. അതിനാൽ സമരം നടത്താനെത്തിയപ്പോൾ പൊലീസുകാർ അവരെ ബലം പ്രയോഗിച്ച് നീക്കി. മർദ്ദിച്ചതായൊന്നും ദൃശ്യങ്ങളിലില്ല. എന്നിട്ടും മർദ്ദിച്ചുെവന്ന മഹിജയുെട പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും കോടിയേരി അറിയിച്ചു.
ജിഷ്ണു കേസിൽ പ്രതികളെ പൊലീസ് പിടികൂടിയിട്ടും ജാമ്യം നൽകുന്നത് ഹൈകോടതിയാണ്. കോടതി എന്തുകൊണ്ടാണ് ഇത്തരം നടപടി സ്വീകരിക്കുന്നെതന്നറിയില്ല. െഹെകോടതി നടപടിക്കെതിരെ സുപ്രീം കോടതി വരെ സർക്കാർ പോയിട്ടുണ്ട്. എന്നാൽ സുപ്രീം കോടതിയും െഹെകോടതി നടപടി ശരിവെക്കുകയാണ്. കോടതികളുെട പ്രവർത്തിക്ക് സർക്കാറിനെ കുറ്റം പറഞ്ഞിട്ട് എന്തുകാര്യമെന്നും കോടിയേരി ചോദിച്ചു.