Author Archives: cjournal
കെ.പി.എ.സി ലളിത സംഗീത നാടക അക്കാദമി അധ്യക്ഷയാകും
കോടതി നിർദേശം അനുസരിക്കുക മാത്രമാണ് പൊലീസ് ചെയ്തത് –ഡി.ജി.പി
കോഴിക്കോട് കോടതിയിലും വിലക്ക്; മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തുനീക്കി
പ്രകൃതിയെ വര്ണ്ണങ്ങളണിയിച്ച് സിത്താരയുടെ ചിത്രപ്രദര്‍ശനം
സിത്താര വാഴയില്ന്റെ ചിത്രപ്രദര്‍ശനം കോഴിക്കോട് ലളിതകലാ അക്കാദമി ആർട് ഗ്യാലറിയില്‍ തുടരുന്നു. കാലിക്കറ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയായ സിത്താരയുടെ അക്രലിക്കിലുള്ള 24 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. വെള്ളത്തിൽ കാണുന്ന പ്രതിബിംബങ്ങളാണ് ചിത്രങ്ങളുടെ മുഖ്യപ്രമേയം. പ്രദർശനം 31-ന് സമാപിക്കും.
Read More »കോഴിക്കോട് കോടതിയിലും വിലക്ക്; മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തുനീക്കി
കോഴിക്കോടും മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്ക്. ഐസ്ക്രീം കേസ് പരിഗണിക്കുന്ന ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ജില്ലാ ജഡ്ജിയുടെ നിര്‍ദ്ദേശ പ്രകാരം പൊലീസാണ് മാധ്യമ പ്രവര്‍ത്തകരെ വിലക്കിയത്. ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ് മാധ്യമപ്രവര്‍ത്തകര്‍. നേരത്തെ കൊച്ചിയിലും തിരുവനന്തപുരത്തും മാധ്യമപ്രവര്‍ത്തകരെ വിലക്കിയതിന് പിന്നാലെയാണ് കോഴിക്കോടും വിലക്കേര്പ്പെടുത്തിയിക്കുന്നത്. നേരത്തെ കൊച്ചിയിലും തിരുവനന്തപുരത്തും റിപ്പോര്‍ട്ടിങിനെത്തിയ മാധ്യമ പ്രവര്‍ത്തകരെ അഭിഭാഷകര്‍ മര്‍ദ്ദിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് കോഴിക്കോടും മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ജുഡീഷ്യലിന്റെ ഭാഗത്തു നിന്നും ഇത്തരത്തിലൊരു അനുഭവമുണ്ടായിരിക്കുന്നത്. ഹൈക്കോടതിയില്‍ റിപ്പോര്‍ട്ടിങിനെത്തിയ മാധ്യമ ...
Read More »മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ പീഡനക്കേസില്‍ അറസ്റ്റിലായ ത് ചതിയോ?
ആതുര സേവന രംഗത്തെ വിദ്യാര്‍ത്ഥികളോട് മനുഷ്യത്വത്തിന്റെ ബാലപാഠം മറക്കരുതെന്ന് എന്നും ഉപദേശിക്കുന്ന അധ്യാപകന്. കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ വികസനത്തിന് നിരവധി പൊന്‍തൂവല്‍ ചാര്‍ത്തിയ മുന്‍ പ്രിന്‍സിപ്പല്‍ ഡോ.പി.വി.നാരായണന് ഇപ്പോള്‍ തടവറയിലാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്ന കുറ്റം ആരോപിച്ച ഈ വാര്‍ത്ത ഞെട്ടലോടെയാണ് അദേഹത്തെ പരിചയമുള്ളവരും ശിഷ്യന്മാരും കേട്ടത്. ഇതിനിടയില്‍ പി.വി.നാരായണനെ കുറിച്ചുള്ള അയല്‍വാസിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഫെയ്സ്ബുക്ക് പോസ്റ്റ് താഴെ മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. പി വി നാരായണനെതിരെയുള്ള ലൈംഗിക പീഡന കേസ് ആസൂത്രിത ശ്രമത്തിന്റെ ...
Read More »‘മുത്തേ പൊന്നേ പിണങ്ങല്ലേ’ എന്ന ഗാനത്തിനു ശേഷം കിടിലന്‍ പാട്ടുമായി സുരേഷ് വീണ്ടും;ഗാനം യുട്യൂബില്‍ വൈറലാവുന്നു
ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയിലൂടെ ഹിറ്റായതാണ് ‘മുത്തേ പൊന്നേ’ എന്നു തുടങ്ങുന്ന ഗാനം. അതോടെ ഗാനം ആലപിച്ച അരിസ്റ്റോ സുരേഷും പ്രേക്ഷക മനസ്സിലിടം നേടി. പ്രേക്ഷക മനസ്സില്‍ വീണ്ടും ഒരു ഓളം സൃഷ്ടിക്കാനായി അടുത്ത ഗാനവുമായി എത്തിയിരിക്കുകയാണ് സുരേഷ്. ഷഫീഖ് റഹ്മാൻ എഴുതി ഈണമിട്ട ‘കണ്ണാടി മുല്ലേ നീ എന്റെ പെണ്ണാണടി’ എന്ന ഗാനമാണ് സുരേഷ് ആലപിച്ചിരിക്കുന്നത്. ഗാനം അപ്ലോഡ് ചെയ്ത് രണ്ട് ദിവസത്തിനുള്ളിൽ തന്നെ ഒരു ലക്ഷത്തോളം പ്രേക്ഷകർ ഗാനം യൂടൂബിൽ കണ്ടു കഴിഞ്ഞു. സുരേഷിന്റെ ഗാനം ഈ ലിങ്കില്‍ കാണാം.
Read More »കോഴിക്കോട് വടകരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി റാഗ് ചെയ്തതായി പരാതി
കോഴിക്കോട് വടകരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി റാഗ് ചെയ്തതായി പരാതി. റാഗിങിനിടയില് ഗുരുതര പരുക്കേറ്റ എംയുഎം ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥി മുഹമ്മദ് അസ്ലമിന്റെ തോളെല്ല് തകര്‍ന്നു. ആശുപത്രിയില്‍ ചികില്‍സ തേടിയ മുഹമ്മദ് അസ്ലാം വടകര പൊലീസില്‍ പരാതി നല്കി. വടകര പൊലീസ് റാഗിങിന് കേസെടുത്തിട്ടുണ്ട്. ഈ മാസം 14ആം തീയ്യതി സ്കൂളിനുള്ളില്‍ വെച്ചാണ് പ്ലസ് ടൂ വിദ്യാര്‍ത്ഥികള്‍ തന്നെ റാഗ് ചെയ്തതെന്നാണ് അസ്ലം പരാതിയില്‍ പറയുന്നത്. സ്കൂളിലെ ശുചിമുറിയില്‍ വെച്ചാണ് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ തന്നെ കൂട്ടം ചേര്‍ന്ന് ആക്രമിച്ചതെന്ന് ...
Read More »