Home » അടുക്കള

അടുക്കള

കോഴിക്കോട് ജില്ലയിൽ ഉഷ്‌ണതരംഗ സാധ്യത മുന്നറിയിപ്പ്

2020 മാർച്ച് 18, 19 തീയതികളിൽ കോഴിക്കോട് ജില്ലയിൽ ഉഷ്‌ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. താപനില സാധാരണ താപനിലയിൽ നിന്ന് 4.5 ഡിഗ്രി സെൽഷ്യസിലും അധികം ഉയരാനുള്ള സാഹചര്യമാണ് ഉഷ്‌ണതരംഗം. ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉൾപ്പെടെ ഉണ്ടാകാൻ സാധ്യതയുണ്ട്. അതീവ ഗൗരവത്തോട് കൂടി വേണം ഈ മുന്നറിയിപ്പിനെ കാണാൻ.* കോഴിക്കോട് ജില്ലയിലാകെ നിലവിൽ പുറംജോലികളിൽ ഏർപ്പെടുന്നവരും (കെട്ടിട നിർമാണ തൊഴിലാളികൾ, പൊതുമരാമത്ത് ജോലിക്കാർ, കർഷകർ, കർഷക തൊഴിലാളികൾ, ട്രാഫിക്ക് പോലീസ്, ഹോം ഗാർഡുകൾ, ഓൺലൈൻ ഭക്ഷണ വിതരണക്കാർ, തെരുവോര കച്ചവടക്കാർ, ...

Read More »

മില്‍മ പാല്‍വില വര്‍ധന വ്യാഴാഴ്ച മുതല്‍

സംസ്ഥാനത്ത് മിൽമ പാൽവില വർധന വ്യാഴാഴ്ച മുതൽ നിലവിൽ വരും. ലിറ്ററിന് നാല് രൂപയാണ് കൂടിയത്. മഞ്ഞനിറമുള്ള കവറിനും ഇളം നീല നിറമുള്ള കവറിനും 44 രൂപയാകും. കടും നീല കവറിന് ലീറ്ററിന് 46 രൂപയാണ് വില. കാവി, പച്ച നിറമുള്ള കവറുകളിലുള്ള കൊഴുപ്പ് കൂടിയ പാലിന്റെ വില 48 രൂപയാവും. ഇന്ന് ചേർന്ന മിൽമ ഭരണ സമിതി യോഗമാണ് വില വർധിപ്പിക്കാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കിയത്. പുതുക്കിയ വിലയിൽ 3 രൂപ 35 പൈസ ക്ഷീരകർഷകർക്കാണ്. ഈ മാസം ആറിന് മന്ത്രി പി ...

Read More »

വെളിച്ചെണ്ണയില്‍ മായം; എഴുപത്തിനാല് ബ്രാന്‍ഡ് വെളിച്ചെണ്ണ ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചു

സംസ്ഥാനത്ത് മായം കലര്‍ന്ന 74 വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ ഭക്ഷ്യവകുപ്പ് നിരോധിച്ചു. ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് കണ്ടെത്തിയതോടെയാണ് നടപടി. നിരോധിക്കപ്പെട്ട ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ സംഭരിച്ച് വയ്ക്കുന്നതും വില്‍പന നടത്തുന്നതും ക്രിമിനല്‍ കുറ്റമാണെന്ന് ഭക്ഷ്യവകുപ്പിന്റെ ഉത്തരവില്‍ പറയുന്നു നിരോധിച്ച ബ്രാന്‍ഡുകള്‍: എസ്.ടി.എസ്. കേര പ്രീമിയം ഗോള്‍ഡ് കോക്കനട്ട് ഓയില്‍, എസ്.ടി.എസ്. കേര 3 ഇന്‍ 1, എസ്.ടി.എസ്. പരിമിത്രം, കേര ഗ്രൈസ് ഡബിള്‍ ഫില്‍റ്റേര്‍ഡ് കോക്കനട്ട് ഓയില്‍, കെ.കെ.ഡി. പരിശുദ്ധം ശുദ്ധമായ വെളിച്ചെണ്ണ, ബ്രില്യന്റ് ഗ്രേഡ് ഒണ്‍ അഗ്മാര്‍ക്ക് കോക്കനട്ട് ഓയില്‍, കെ.എസ്. കേര സുഗന്ധി പ്യൂര്‍ ...

Read More »

വീട്ടിലുണ്ടാക്കാം കപ്പ ബിരിയാണി

ചേരുവകള്‍ :- 1 കിലോ കപ്പ 1 സവാള 1 ചെറിയ കഷണം ഇഞ്ചി 1 ടേബിള്‍ സ്പൂണ്‍ മുളകുപൊടി 1 ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പ്പൊടി അര കിലോ ബീഫ് (എല്ലോടു കൂടിയത്) അര ടേബിള്‍ സ്പൂണ്‍ മല്ലിപ്പൊടി അര മുറി തേങ്ങ ചിരകിയത് 3 കഷണം ചുവന്നുള്ളി 3 അല്ലി കറിവേപ്പില 3 പച്ചമുളക് 4 അല്ലി വെളുത്തുള്ളി ഒന്നര ടേബിള്‍ സ്പൂണ്‍ ഇറച്ചി മസാല കാല്‍ ടീസ്പൂണ്‍ ഗരം മസാല പൗഡര്‍ ഉപ്പ് ആവശ്യത്തിന് തയ്യാറാക്കുന്ന വിധം:- തൊലി കളഞ്ഞ് ചെറിയ ...

Read More »

കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതി സൗദി വിലക്കി

നിപ്പാ വൈറസ് ഭീതിയെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതി സൗദി വിലക്കി. ഇന്നലെയാണ് ഇതു സംബന്ധിച്ച ഉത്തരവ് നിലവില്‍ വന്നത്. ഇറക്കുമതി വിലക്കിയ ഉത്തരവ് സൗദി പരിസ്ഥിതി മന്ത്രാലയമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. നേരെത്ത യുഎഇയിലും ബഹ്റൈനിലും സംസ്ഥാനത്ത് നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതി നിരോധിച്ചിരുന്നു. നിപ്പാ വൈറസ് ബാധിച്ച് 17 പേര്‍ മരിച്ച സാഹചര്യത്തിലാണ് വിദേശ രാജ്യങ്ങള്‍ കേരളത്തില്‍ നിന്നുള്ള പഴങ്ങളും പച്ചക്കറികളും ഇറക്കുമതി ചെയ്യുന്നത് വിലക്കി. നിലവിലുള്ള വിലക്ക് താത്കാലികമാണ്. വൈറസ് ബാധ തടയുന്നതിനുള്ള മുന്‍കരുതലെന്ന നിലയിലാണ് വിലക്ക് എന്നാണ് വിവരം.

Read More »

പാചകവാതക വില വര്‍ധിപ്പിച്ചു; ഗാര്‍ഹിക സിലിണ്ടറിന് 49 രൂപ കൂട്ടി

പാചകവാതക വില വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് 49 രൂപ കൂട്ടി 688 രൂപ 50 പൈസയാക്കി. പാചകവാതക സബ്‌സിഡിയുള്ളവര്‍ക്ക് 190 രൂപ 66 പൈ അക്കൗണ്ടില്‍ എത്തും. വാണിജ്യ സിലിണ്ടറിന്റെ വില 78 രൂപ 50 പൈസ കൂട്ടി 1229.50 രൂപയാക്കി. ആഗോള വിപണിയിലെ ഇന്ധനവിലയുടെ അടിസ്ഥാനത്തില്‍ ഓരോ മാസവും പാചകവാതക കമ്പനികള്‍ പാചകവാതകത്തിന്റെ വിലയില്‍ മാറ്റം വരുത്താറുണ്ട്. സാധാരണ മാസത്തിന്റെ അവസാന ദിവസം അര്‍ധരാത്രിയോടെയാണ് ഇത് തീരുമാനിക്കുന്നത്. ഇത് അനുസരിച്ചാണ് ഇന്ന് മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. ആഗോള വിപണിയില്‍ ഇന്ധന ...

Read More »

നിപ്പ വൈറസ്: പഴം, പച്ചക്കറി, കുടിവെള്ളം എന്നിവ ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ജാഗ്രത നിര്‍ദ്ദേശം

സംസ്ഥാനത്ത് നിപ്പ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് ഭക്ഷ്യ സുരക്ഷ വകുപ്പ്. പഴം, പച്ചക്കറി, കുടിവെള്ളം എന്നിവ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജാഗ്രതാ നിര്‍ദേശത്തില്‍ പ്രത്യേകം പറയുന്നുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകള്‍ നടത്തുന്നതാണ്. കുടിവെള്ളത്തിനും മറ്റാവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കുന്ന കിണര്‍, പബ്ലിക് ടാപ്പുകള്‍, കുളങ്ങള്‍ എന്നിവിടങ്ങളിലും പച്ചക്കറി, പഴ വര്‍ഗ്ഗങ്ങള്‍ വില്‍ക്കുന്ന കടകള്‍, തട്ടുകടകള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ജ്യൂസ് കടകള്‍ തുടങ്ങി വെള്ളവും പഴവര്‍ഗങ്ങളും ഉപയോഗിക്കുന്നതും കച്ചവടം ചെയ്യുന്നതുമായ എല്ലാ ...

Read More »

ചക്ക ഇനി കേരളത്തിന്റെ ഔദ്യോഗിക ഫലം

സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായി ചക്കയെ പ്രഖ്യാപിച്ചു. നിയമസഭയില്‍ കൃഷി മന്ത്രി വി.എസ് സുനില്‍കുമാറാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ഇതിലൂടെ കേരള ബ്രാന്‍ഡ് ചക്കയെ ലോക വിപണിയില്‍ അവതരിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. മറ്റു സംസ്ഥാനങ്ങളിലെ ചക്കയേക്കാള്‍ കേരളത്തിലെ ചക്കകള്‍ക്ക് ഗുണമേന്മയേറും. പുതിയ പ്രഖ്യാപനത്തിലൂടെ സംസ്ഥാനത്ത് പ്ലാവ് പരിപാലനവും വര്‍ധിക്കുമെന്നാണു പ്രതീക്ഷ. സംസ്ഥാന മൃഗത്തിനും പക്ഷിക്കും പൂവിനും മീനിനും പിന്നാലെയാണ് ഇനി സംസ്ഥാന ഫലവും. ചക്കയെ ഔദ്യോഗിക ഫലമാക്കണമെന്നതു സംബന്ധിച്ച നിർദേശം കാർഷിക വകുപ്പാണ് മുന്നോട്ടുവച്ചത്. രാജ്യാന്തര തലത്തിലും ദേശീയ തലത്തിലും ‘കേരളത്തിൽ നിന്നുള്ള ചക്ക’ ...

Read More »

കോഴിക്കോടന്‍ രുചിയുടെ മേളപ്പെരുക്കവുമായി സൗത്തന്‍സ് കിച്ചണ്‍.

‘മുട്ടമാല,മുട്ട സുര്‍ക്ക, കുമ്പിളപ്പം,പഴം നിറച്ചത്, കടുക്ക നിറച്ചത്, ഉന്നക്കായ,മീന്‍ പത്തിരി,ചട്ടിപ്പത്തിരി, ഇളനീര്‍ പുഡ്ഡിങ് , കോഴിക്കപ്പ ബിരിയാണി ,മീന്‍ കടലറ്റ്’ വായില്‍ വെള്ളം നിറയാന്‍ ഇനി എന്ത് വേണം? രുചിയുടെ മാത്രമല്ല നന്മയുടെയും ഒരു സ്പര്‍ശമുണ്ട് സര്‍വ്വ ശിക്ഷാ അഭിയാന്‍ സൗത്ത് തിരുവണ്ണൂര്‍ അര്‍ബന്‍ റിസോഴ്‌സ് സെന്ററിനു കീഴിലെ ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കള്‍ നയിച്ച ‘ സൗത്തന്‍സ് കിച്ചണ്‍ ‘ എന്ന ഭക്ഷ്യ മേളയ്ക്ക് . ഭിന്നശേഷി കുട്ടികളുടെയും രക്ഷിതാക്കളുടെയും ശാക്തീകരണം ലക്ഷ്യമാക്കികൊണ്ട് വിവിധങ്ങളായ പരിപാടികളാണ് സര്‍വ്വശിക്ഷാ അഭിയാന്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. കോഴിക്കോട് ബീച്ചില്‍ ...

Read More »

പ്രമേഹത്തിനുള്‍പ്പെടെയുള്ള 92 മരുന്നുകള്‍ വിലനിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്തി

പ്രമേഹത്തിനുള്‍പ്പെടെയുള്ള 92 മരുന്നുകള്‍ കൂടി ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എന്‍പിപിഎ) വിലനിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്തി. രണ്ടാംഘട്ട വിലനിയന്ത്രത്തിന്റെ ഭാഗമായാണ് ഇത്. അര്‍ബുദം, പ്രമേഹം, രക്തസമ്മര്‍ദം, അണുബാധ എന്നിവയ്ക്കു ഫലവത്താകുന്ന മരുന്നുകളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. കഴിഞ്ഞ 18ന് 65 മരുന്നുകളുടെ വില കുറച്ചതിനു പിന്നാലെയാണു ബുധനാഴ്ച 27 എണ്ണം കൂടി വിലനിയന്ത്രണ പട്ടികയില്‍ ചേര്‍ത്തത്. പ്രമേഹം, അണുബാധ, വേദന, ഉയര്‍ന്ന രക്തസമ്മര്‍ദം എന്നിവയ്ക്കുള്ള മരുന്നുകളുടെ വിലയാണ് ആദ്യഘട്ടത്തില്‍ കുറച്ചത്. വേദനസംഹാരികളായ ഡൈക്ലോഫെനാക്, ട്രഡമോള്‍, കൊളെസ്‌ടെറോളിനുള്ള റോസുവസ്റ്റാറ്റിന്‍, പ്രമേഹത്തിനുള്ള വോഗ്ലിബോസ്, മെറ്റ്‌ഫോര്‍മിന്‍ സംയുക്തങ്ങള്‍ രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി. 17,640 ...

Read More »