Home » അടുക്കള (page 2)

അടുക്കള

വീട്ടിലുണ്ടാക്കാം കോൾഡ് കോഫി

അവശ്യ സാധനങ്ങള്‍ കാപ്പിപ്പൊടി രണ്ട് ടീസ്പൂണ്‍ പാല്‍ ഒരു കപ്പ്‌ ചോക്ലേറ്റ് രണ്ട് സ്‌കൂപ്പ് പഞ്ചസാര പൊടിച്ചത് ആവശ്യത്തിന്‌ ചോക്ലേറ്റ് സോസ് ഒരു ടീസ്പൂണ്‍ ഐസ്‌ക്യൂബ് പാകത്തിന്‌ തയ്യാർ ചെയ്യുന്ന വിധം കാപ്പിപ്പൊടി, പഞ്ചസാരപ്പൊടി, ഐസ്‌ക്യൂബ് ചോക്ലേറ്റ്, പാല്‍ എന്നിവ ചേര്‍ത്ത് ഐസ്‌ക്യൂബ് അലിഞ്ഞ് ചേരുന്നത് വരെ നന്നായി ഇളക്കിക്കൊണ്ടിരിക്കുക. അലിഞ്ഞു ചേര്‍ന്നതിനു ശേഷം ഐസ്‌ക്രീം വേണമെങ്കില്‍ ചേര്‍ക്കാവുന്നതാണ്. ഇളക്കി ചേര്‍ത്തതിനു ശേഷം ഗ്ലാസ്സിലേക്ക് പകര്‍ത്താം. ഇതിനു മുകളില്‍ ആവശ്യത്തിന് ഐസ്‌ക്യൂബുകളും വെച്ചാല്‍ കോള്‍ഡ് കോഫി തയ്യാർ.

Read More »

ഓണസദ്യ ഒരുക്കാനും വിളമ്പാനും ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്

‘ഉണ്ടറിയണം ഓണം’ എന്നാണ് പ്രമാണം. ബന്ധു മിത്രാദികളോടൊപ്പമുള്ള മഹാഭോജനം എന്ന് അർഥമുള്ള സഗ്ധി എന്ന സംസ്കൃതശബ്ദത്തിൽ നിന്നാണ് സദ്യ എന്ന മലയാള വാക്കിന്റെ ഉദ്ഭവം. രുചികളെല്ലാം അടങ്ങിയിരിക്കണം ഓണ സദ്യയിൽ. എരിവ്, പുളി, ഉപ്പ്, മധുരം, കയ്പ്, ചവർപ്പ് എന്നീ ആറുരസങ്ങളും ചേർന്നതാണ് സദ്യ. വാഴയുടെ ഇലയിലാണ് ഓണവിഭവങ്ങളെല്ലാം വിളമ്പേണ്ടത്. സദ്യ വിളമ്പുന്നതിനും ഉണ്ണുന്നതിനും ചില ക്രമവും ചിട്ടകളുമുണ്ട്. നിലത്തു പായ വിരിച്ച് അതില്‍ തൂശനില ഇട്ട് അതില്‍ വേണം സദ്യ വിളമ്പാന്‍ തൂശനിലയുടെ തലഭാഗം, ഉണ്ണുന്ന ആളിന്റെ ഇടത്തുവശത്തായിരിക്കണം വരേണ്ടത്. സദ്യയ്ക്ക് ഇല ...

Read More »

ഈ ഓണത്തിന് വീട്ടിലുണ്ടാക്കാം ക്യാരറ്റ് പായസം

ആവശ്യമായ സാധനങ്ങള്‍ ക്യാരറ്റ് ചെറുതായി അരിഞ്ഞത് – 1 കപ്പ് പാല്‍ – 2 ലിറ്റര്‍ മില്‍ക്ക് മെയ്ഡ് – 50 ഗ്രാം അണ്ടിപ്പരിപ്പ് – വറുത്തിടാന്‍ പാകത്തിന് നെയ്യ് – വലിയ രണ്ട് ടീസ്പൂണ്‍ പഞ്ചസാര – പാകത്തിന് തയ്യാറാക്കുന്ന വിധം അരിഞ്ഞു വെച്ചിരിക്കുന്ന ക്യാരറ്റ് നെയ്യില്‍ വഴറ്റുക. അതിനു ശേഷം പാല്‍ ഒഴിച്ച് നല്ല പോലെ വെന്ത് വറ്റുമ്പോള്‍ പഞ്ചസാര ചേര്‍ത്ത് യോജിപ്പിക്കുക. പിന്നീട് മില്‍ക്ക്‌മെയ്ഡ് ചേര്‍ത്ത് ഇറക്കി വെയ്ക്കുക. മുകളില്‍ അണ്ടിപ്പരിപ്പ് വറുത്തത് വിതറി ഇളം ചൂടോടെ ഉപയോഗിക്കാം. രുചികരമായ ...

Read More »

പാചകവാതകവില ഇനി എല്ലാമാസവും കൂട്ടും

വീട്ടാവശ്യത്തിനുള്ള സബ്സിഡിയോടു കൂടിയ പാചകവാതക സിലിണ്ടറിന്റെ വില എല്ലാ മാസവും സിലിണ്ടറിനു നാലു രൂപ വീതം വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. 2018 മാർച്ചു വരെയാണ് മാസാമാസം പാചക വില വർധിപ്പിക്കാനുള്ള തീരുമാനം. ഘട്ടംഘട്ടമായി സബ്സിഡി പൂർണമായും നിർത്തലാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമാണ് ഈ നടപടിയെന്ന് പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ ലോക്സഭയെ അറിയിച്ചു. ഒരു ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സബ്സിഡിയുള്ള 14.2 കിലോ സിലിണ്ടറിന് പരമാവധി രണ്ടു രൂപ വരെ വർധിപ്പിക്കാനാണ് എണ്ണക്കമ്പനികൾക്ക് ഇതുവരെ അനുമതി ഉണ്ടായിരുന്നത്. മാസാമാസം നാലു രൂപ ...

Read More »

ഓണക്കാലത്തെ വിലക്കയറ്റം നിയന്ത്രിക്കാന്‍ കണ്‍സ്യൂമര്‍ഫെഡിന് 60 കോടി

ഓണക്കാലത്തെ വിലക്കയറ്റം നിയന്ത്രിക്കാന്‍ കണ്‍സ്യൂമര്‍ഫെഡിന് 60 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. നിത്യോപയോഗ സാധനങ്ങള്‍ സര്‍ക്കാര്‍ സബ്സിഡിയോടെ, കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണികള്‍, നീതിസ്റ്റോറുകള്‍, സഹകരണ വിപണനകേന്ദ്രങ്ങള്‍, ഓണചന്തകള്‍ തുടങ്ങിയവ വഴി വില്‍പ്പന നടത്തുന്നതിനാണ് പണം അനുവദിച്ചത്. ഇതിനായി 40 കോടി രൂപ മുന്‍കൂറായി അനുവദിച്ചിട്ടുണ്ട്. സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍സ്യൂമര്‍ഫെഡ് വഴി സഹകരണ ഓണം വിപണി അടുത്ത മാസം ഇരുപതാം തീയതി മുതല്‍ സെപ്റ്റംബര്‍ മൂന്നുവരെ സംഘടിപ്പിക്കും. 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ പൊതുവിപണിയില്‍ നിന്നും 30 ശതമാനം ...

Read More »

കോഴിക്കോട് 87 രൂപയ്ക്ക് കോഴിവില്‍പന; കട അടപ്പിക്കാന്‍ ശ്രമം

സര്‍ക്കാര്‍ നിശ്ചയിച്ച വിലയില്‍ കോഴി വില്‍ക്കാന്‍ തയ്യാറായ കോഴിക്കട അടപ്പിക്കാന്‍ ശ്രമം. കോഴി വില്‍ക്കരുതെന്നും കട അടപ്പിക്കുമെന്നും ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായി 87 രൂപയ്ക്ക് കോഴി വില്‍ക്കുന്ന വ്യാപാരി പറഞ്ഞു. സര്‍ക്കാര്‍ സംരക്ഷണം നല്‍കിയാല്‍ വില്‍പന തുടരാമെന്നും വ്യാപാരി വ്യക്തമാക്കി. കഴിഞ്ഞദിവസത്തെക്കാളും 31 രൂപ കുറച്ചാണ് ഇന്നത്തെ വില്‍പന. ഡ്രസ് ചെയ്യാത്ത കോഴിയാണ് 87 രൂപയ്ക്ക് വില്‍ക്കുന്നത്. ഡ്രസ് ചെയ്ത കോഴിക്ക് 157 രൂപയാണ് ഈടാക്കുന്നത്. ‘സര്‍ക്കാര്‍ വിലയില്‍’ എന്ന ബോര്‍ഡും കടയുടെ മുമ്പില്‍ തൂക്കിയിട്ടുണ്ട്. സര്‍ക്കാര്‍ നിശ്ചയിച്ച വിലയില്‍ കോഴി വില്‍ക്കാനാകില്ലെന്ന് ആരോപിച്ച് കോഴി ...

Read More »

ആഹാരം കഴിച്ച ഉടന്‍ ഉറക്കവും വായനയും അത്ര നല്ലതല്ല

പലരുടെയും ശീലങ്ങലാണിത് . എങ്ങനെയെങ്കിലും ഒന്നു ഭക്ഷണം കഴിച്ച ശേഷം ഉടന്‍ കിടന്ന് ഉറങ്ങാലോ എന്ന് ചിന്തിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ ഭക്ഷണം കഴിച്ച ഉടനേ ഉറങ്ങുന്നത് ആസിഡ് റിഫല്‍ക്സ് ഉണ്ടാക്കാന്‍ കാരണമാകും. വയറിന് അസ്വസ്ഥതയും. രാത്രി 8 മണിക്കു മുന്‍പ് ആഹാരം കഴിച്ച് അതു ദഹിക്കാനുള്ള സമയം നല്‍കിയ ശേഷം മാത്രം ഉറക്കം മതിയെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഈ രീതി നിങ്ങളുടെ ദഹന പ്രവര്‍ത്തനങ്ങള്‍ക്കു കരുത്തേകും. അതുപോലെ വായനയും നല്ലതുതന്നെ. എന്നാല്‍, ആഹാരം കഴിച്ച ഉടന്‍ ഉള്ള സമയം വായനയ്ക്ക് നന്നല്ല എന്നാണ് ...

Read More »

കേരളത്തില്‍ ആഫ്രിക്കന്‍ മുഷി കൃഷി നിരോധിച്ചു

സംസ്ഥാനത്ത് ആഫ്രിക്കന്‍ മുഷി കൃഷി നിരോധിക്കുന്നതായി അറിയിച്ച് സര്‍ക്കാര്‍ വിജ്ഞാപനം. ആഫ്രിക്കന്‍ മുഷി കൃഷി മത്സ്യമ്പത്തിനും പരിസ്ഥിതിയ്ക്കും ഹാനികരമാണെന്ന ഫിഷറീസ് ഡയറക്ടറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ആഫ്രിക്കന്‍ മുഷി ആവാസവ്യവസ്ഥയ്ക്ക് ദോഷം വരുത്തുന്ന മത്സ്യമാണെന്ന് മുമ്പ് കണ്ടെത്തിയിരുന്നു. ക്ലാരിയസ് ഗാരിപ്പിനസ് എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന ആഫ്രിക്കന്‍ മുഷി നാടന്‍ മത്സ്യങ്ങളെയും മിത്രകീടങ്ങളെയും പുഴുക്കളെയും ലാര്‍വകളെയും ഭക്ഷണമാക്കും. മുഷികളെ വളര്‍ത്തുന്ന കുളങ്ങളിലെ വെള്ളം രോഗങ്ങള്‍ക്ക് കാരണമാകുന്നതായും മറ്റ് ജലസ്രോതസ്സുകളെ മലിനപ്പെടുത്തുന്നതായും കണ്ടെത്തിയിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് അക്കേഷ്യ മരങ്ങള്‍ നടുന്നത് നിരോധിക്കുന്നതായി അറിയിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ...

Read More »

മലബാറില്‍ ബീഫ് വില കുതിച്ചുയരുന്നു

കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ കന്നുകാലി അറവ് നിരോധന വിജ്ഞാപനത്തിന് പിന്നാലെ മലബാറില്‍ ബീഫ് വില കുതിച്ചുയര്‍ന്നു. ഗ്രാമീണ മേഖലകളില്‍ കിലോയ്ക്ക് 300 രൂപ വരെയെത്തി. വിപണിയില്‍ ഇറച്ചി ക്ഷാമവും അനുഭവപ്പെട്ടു തുടങ്ങി. കോഴിക്കോട് ജില്ലയില്‍ മാത്രം 390 ലേറെ ഇറച്ചിക്കടകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ നഗരപ്രദേശങ്ങളില്‍ ഇറച്ചി കിലോക്ക് 240 രൂപയാണ്. എന്നാല്‍, ഗ്രാമ മലയോരമേഖലകളില്‍ കിലോക്ക് 300 മുതല്‍ 320 രുപ വരെ ഈടാക്കുന്നുണ്ട്. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, ഒറീസ്സ എന്നിവിടങ്ങളില്‍ നിന്നുമാണ് സംസ്ഥാനത്ത് കന്നുകാലികള്‍ എത്തുന്നത്. എന്നാല്‍ കേന്ദ്രത്തിന്റെ കന്നുകാലി കശാപ്പ് നിരോധനം ...

Read More »

മെയ് ഒന്നു മുതല്‍ റേഷന്‍ കടകളില്‍ ഡോര്‍ഡെലിവറി

മെയ് ഒന്നുമുതല്‍ റേഷന്‍ കടകള്‍ വഴി ഡോര്‍ഡെലിവറി സംവിധാനം ആരംഭിക്കുമെന്ന് മന്ത്രി പി. തിലോത്തമന്‍. സപ്ലൈക്കോ വില്പനശാലകള്‍ വഴി നിത്യോപയോഗ സാധനങ്ങളെല്ലാം തന്നെ ഒരു കുടക്കീഴില്‍ അണിനിരത്താനും സര്‍ക്കാര്‍ നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. വര്‍ധിച്ച അരിവില പിടിച്ചുനിര്‍ത്തുന്നതിനായി ഭക്ഷ്യവകുപ്പ് ആരംഭിച്ച അരിക്കട പദ്ധതിയിയുടെ ഭാഗമായി പറവൂര്‍ നന്ത്യാട്ടുകുന്നം ഗാന്ധി സ്മാരക സര്‍വീസ് സഹകരണ ബാങ്കില്‍ അരിക്കട ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിഷു പ്രമാണിച്ചു സംസ്ഥാനത്ത് 38 സപ്ലൈക്കോ ഔട്ട്ലെറ്റുകള്‍ വഴി കുറഞ്ഞ നിരക്കില്‍ വിവിധ ബ്രാന്‍ഡ് അരികള്‍ ലഭ്യമാണ്. എംപിഐ, മത്സ്യഫെഡ് എന്നിവയുടെ സഹകരണത്തോടെ ...

Read More »