Home » അടുക്കള (page 3)

അടുക്കള

വിഷരഹിത പച്ചക്കറിയുമായി കുടുംബശ്രീയുടെ വിഷുച്ചന്ത സിവിൽ സ്റ്റേഷൻ പരിസരത്ത്

വിഷുവിന് വിഷരഹിത പച്ചക്കറിയുമായി കുടുംബശ്രീയുടെ വിഷുച്ചന്ത തുടങ്ങി. കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ എം.കെ.എസ്.പി (മഹിളാ കിസാന്‍ ശാക്തീകരണ്‍ പരിയോജന) പദ്ധതിയുടെ ഭാഗമായി വിവിധ സി.ഡി.എസുകളിലെ ജെ.എല്‍.ജി യൂണിറ്റുകളില്‍ മാസ്റ്റര്‍ കര്‍ഷകരുടെ സഹോയത്തോടു കൂടി അയല്‍ക്കൂട്ട അംഗങ്ങള്‍ വിളയിച്ച വിഷരഹിത പച്ചക്കറികളാണ് സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് വില്‍പ്പനക്കെത്തിച്ചിരിക്കുന്നത്. രാസവളങ്ങളോ രാസ കീടനാശിനികളോ ഉപയോഗിക്കാതെ വിളയിച്ച ഉല്‍പ്പന്നങ്ങള്‍ക്ക് മേളയില്‍ ആവശ്യക്കാരേറെയാണ്. കണിവെള്ളരി, പാവക്ക, പയര്‍, കക്കിരി, ചീര, വെണ്ട, മത്തന്‍, പടവലം തുടങ്ങിയ പച്ചക്കറികളാണ് മേളയിലുള്ളത്. കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.സി.കവിത മേള ഉദ്ഘാടനം ചെയ്തു. അസി. ...

Read More »

ജില്ലയിലെ കുടിവെള്ളം ദൗര്‍ലഭ്യം പരിഹരിക്കാന്‍ ടോള്‍ഫ്രീ നമ്പര്‍

വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ ദുരന്തനിവാരണ വിഭാഗത്തില്‍ ടോള്‍ഫ്രീ ടെലിഫോണ്‍നമ്പറും താലൂക്ക് തലത്തില്‍ കണ്‍ട്രോള്‍റൂമുകളും ഒരുങ്ങി. കളക്ടറേറ്റില്‍ 1077 എന്ന നമ്പറില്‍ ബന്ധപ്പെട്ട് കുടിവെള്ളദൗര്‍ലഭ്യം സംബന്ധിച്ച പരാതികള്‍ അറിയിക്കാം. കോഴിക്കോട്- 2372966, താമരശ്ശേരി- 2223088, കൊയിലാണ്ടി-0496 2620235, വടകര-0496 2522361 എന്നിവയാണ് താലൂക്ക് കണ്‍ട്രോള്‍റൂമുകളിലെ ഫോണ്‍നമ്പര്‍. ആവശ്യമുള്ള പ്രദേശങ്ങളില്‍ ടാങ്കര്‍ലോറികള്‍ മുഖേനയും കിയോസ്‌കുകള്‍ സ്ഥാപിച്ചും കുടിവെള്ളം വിതരണം ചെയ്യുന്നതിന് വില്ലേജോഫീസര്‍മാരെ ചുമതലപ്പെടുത്തി. ജി.പി.എസ്. ഘടിപ്പിച്ച ടാങ്കര്‍ ലോറികളിലാണ് കിയോസ്‌കുകളില്‍ വെള്ളമെത്തിക്കുക. സി.ഡബ്ല്യു.ആര്‍.ഡി.എം., എന്‍.ഐ.ടി. തുടങ്ങിയവരുമായി ചേര്‍ന്ന് വരള്‍ച്ചാനിവാരണ പദ്ധതി തയ്യാറാക്കുന്നതിന് നടപടികളെടുക്കുന്നുണ്ടെന്ന് ഡെപ്യൂട്ടി ...

Read More »

ഹൃദയാരോഗ്യത്തിന് മഞ്ഞൾ വെള്ളം

മഞ്ഞൾ ആരോഗ്യത്തിന് വളരെ നല്ലതാണ് ദിവസവും ഒരു ഗ്ലാസ് ചെറു ചൂടുള്ള മഞ്ഞൾ വെള്ളം കുടിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതെന്ന് പഠനങ്ങൾ. മഞ്ഞൾ വെള്ളം കുടിക്കുന്നതുകൊണ്ടുള്ള കൂടുതൽ വിശേഷങ്ങൾ വായിക്കാം . 1. തലച്ചോറിന്റെ ആരോഗ്യം തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാനും മഞ്ഞള്‍ നല്ലതാണ്. വാരവിലെ മഞ്ഞള്‍ വെള്ളം ദിവസവും കഴിച്ചാല്‍, ഡിമെന്‍ഷ്യ, അല്‍ഷിമേഴ്സ് പോലുള്ള രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും തലച്ചോറിന്റെ പ്രവര്‍ത്തനവും ഊര്‍ജ്ജസ്വലമാക്കുകയും ചെയ്യും. 2. ക്യാന്‍സര്‍ സാധ്യതകള്‍ ഇല്ലാതാക്കും മഞ്ഞളിലെ ആന്‍റി ഓക്സിഡന്റ് ഘടകം, ക്യാന്‍സര്‍ സാധ്യതകളെ ഇല്ലാതെയാക്കും. കോശവളര്‍ച്ചയും വ്യാപനവും തടയാന്‍ മഞ്ഞളിന്റെ ...

Read More »

കോഴിക്കോട്ടുകാർക്കിനി മാർക്കറ്റിൽ പോകേണ്ട; ഒറ്റ ഫോൺ കോളിൽ മീൻ വീട്ടിലെത്തും

ഇ​ന്ന് മു​ത​ൽ ഒ​രു ഫോ​ൺ കോ​ളി​ൽ മ​ത്സ്യ​ഫെ​ഡി​ന്‍റെ മ​ത്സ്യ എ​ക്സ്പ്ര​സ് വീ​ട്ടി​ലെ​ത്തും. ലോ​ക വ​നി​താ​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മ​ത്സ്യ​ഫെ​ഡ് ഫി​ഷ്മാ​ർ​ക്ക​റ്റു​ക​ളി​ൽ ഹോം ​ഡെ​ലി​വ​റി സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​ത്. ഇ​ന്ന് രാ​വി​ലെ 11ന് ​അ​ര​യി​ട​ത്ത് പാ​ലം ഫി​ഷ്മാ​ർ​ട്ട് പ​രി​സ​ര​ത്ത് ഡെ​പ്യൂ​ട്ടി മേ​യ​ർ മീ​ര​ദ​ർ​ശ​ക് ഉദ്ഘാടനം നി​ർ​വ​ഹി​ക്കും. തി​രു​വ​ണ്ണൂ​ർ, അ​ര​യി​ട​ത്ത് പാ​ലം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഹോം ​ഡെ​ലി​വ​റി ആ​രം​ഭി​ക്കു​ന്ന​ത്. 9526041499 എ​ന്ന ന​ന്പ​റി​ൽ അ​ര​യി​ട​ത്തുപാ​ല​ത്തെ ഫി​ഷ്ഫെ​ഡി​ലും 9526041183 എ​ന്ന ന​ന്പ​റി​ൽ തി​രു​വ​ണ്ണൂ​രി​ലെ ഫി​ഷ്ഫെ​ഡി​ലും ബു​ക്കിം​ഗ് ന​ട​ത്താം. രാ​വി​ലെ എ​ട്ട് മു​ത​ൽ 10.30 വ​രെ​യും ഉ​ച്ചകഴിഞ്ഞ് ര​ണ്ട് മു​ത​ൽ വൈ​കു​ന്നേ​രം നാ​ല് വ​രെ​യു​മാ​ണ് ...

Read More »

ബംഗാളിൽ നിന്ന് അരിയെത്തി; 25 രൂപക്ക് കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‍ലെറ്റുകള്‍ വഴി വിതരണം ചെയ്യും

ബംഗാളില്‍ നിന്ന് 800 മെട്രിക് ടണ്‍ അരിയെത്തിയെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 25 രൂപക്ക് കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‍ലെറ്റുകള്‍ വഴി അരി വിതരണം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. 450 സഹകരണ സംഘങ്ങള്‍ വഴിയായിരിക്കും അരി വിതരണം. രണ്ടു ദിവസത്തിനുള്ളില്‍ 1700 മെട്രിക് ടണ്‍ അരി കൂടി എത്തുമെന്നും മന്ത്രി അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളിലെ അരി വിതരണക്കാര്‍ക്ക് വന്‍ തോതില്‍ കുടിശ്ശിക പണം നല്‍കാനുള്ളതിനാല്‍ പലരും അരി നല്‍കാന്‍ തയാറാകാൻ തയാറാകുന്നില്ലെന്ന് നേരത്തെ മന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. ബംഗാളില്‍ മാത്രമാണ് അരി വില കുറവ് ...

Read More »

പാചകവാതകത്തിന്റെ വില സിലിണ്ടറിന് 90 രൂപ വര്‍ധിപ്പിച്ചു

രാജ്യത്ത് പാചകവാതകത്തിന്റെ വില കുത്തനെ വര്‍ധിപ്പിച്ചു. ഗാര്‍ഹിക ആവശ്യത്തിനുളള എല്‍പിജി സിലിണ്ടറുകള്‍ക്കും വാണിജ്യ ആവശ്യത്തിനുളള എല്‍പിജി സിലിണ്ടറുകള്‍ക്കും സര്‍ക്കാര്‍ വില വര്‍ധിപ്പിച്ചിട്ടുണ്ട്. ഗാര്‍ഹിക ആവശ്യത്തിനുളള സിലിണ്ടറിന് 90 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഇനി മുതല്‍ 764 രൂപ 50 പൈസ നല്‍കേണ്ടി വരും. വാണിജ്യ ആവശ്യത്തിനുളള സിലിണ്ടറിന് 148 രൂപയാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. ഇതോടെ 1386 രൂപയായി സബ്‌സിഡിയില്ലാത്ത സിലിണ്ടറിന്റെ വില ഉയര്‍ന്നു. നേരത്തെ 201718ലെ കേന്ദ്ര ബജറ്റ് അവതരണത്തിന് തൊട്ടുമുമ്പ് പാചകവാതകത്തിന്റെ വില വര്‍ധിപ്പിച്ചിരുന്നു. അന്ന യഥാക്രമം സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 69.50 രൂപയും. ...

Read More »

മില്‍മ പാല്‍ വില ലിറ്ററിന് നാലുരൂപ കൂട്ടി

മില്‍മ പാല്‍വില കൂട്ടാന്‍ ധാരണ.എല്ലായിനം പാലിനും ലിറ്ററിന് നാല് രൂപ വീതം വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം.പാല്‍ വില കൂട്ടണമെന്ന മില്‍മയുടെ ശുപാര്‍ശ സര്‍ക്കാര്‍ മന്ത്രി തലത്തില്‍ അംഗീകരിച്ചു. കൂട്ടുന്ന വിലയായ 4ല്‍ 3.3 രൂപ കര്‍ഷകര്‍ക്കായിരിക്കും ലഭ്യമാവുക. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന് ശേഷം പുറത്ത് വരും. വില വര്‍ദ്ധന പ്രാബല്യത്തില്‍ വരുമ്ബോള്‍ ലിറ്ററിന് 34എന്നത് 38 രൂപയിലേക്ക് ഉയരും. സാധാരണ ലഭ്യമാകുന്ന മഞ്ഞ കവര്‍ പാലിന് 500മില്ലി ലിറ്ററിന് 17ല്‍ നിന്നും 19 രൂപയായി ഉയരും. നീല കവറിന് 500 ...

Read More »

പുതുവർഷത്തെ വരവേൽക്കാൻ വീട്ടിലുണ്ടാക്കാം വൈറ്റ് ഫോറസ്റ്റ് കേക്ക്

ചേരുവകൾ: മൈദ -250 ഗ്രാം ബേക്കിങ് പൗഡര്‍ -1 ചെറിയ സ്പൂണ്‍ ബേക്കിങ് സോഡ – 1 ചെറിയ സ്പൂണ്‍ വെണ്ണ -200 ഗ്രാം പഞ്ചസാര പൊടിച്ചത് -250 ഗ്രാം മുട്ട -6 വാനില എസന്‍സ് -ഒരു ചെറിയ സ്പൂണ്‍ ഐസിങ്ങിന് വിപ്പിങ് ക്രീം -4 കപ്പ്. (ഇത് ആറ് വലിയ സ്പൂണ്‍ പഞ്ചസാര പൊടിച്ചതും ചേര്‍ത്ത് നന്നായി അടിക്കുക.) വെറ്റ് ചോക്ലറ്റ് ഗ്രേറ്റ് ചെയ്തത് -2 കപ്പ് ചെറി – അലങ്കരിക്കാന്‍ തയാറാക്കേണ്ടവിധം: ഓവന്‍ 180ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കിയിടുക. വെണ്ണയും പഞ്ചസാരയും അടിച്ചു ...

Read More »

ഇടിയങ്ങര ഇത് വിലക്കുറവിന്‍റെ കോഴിക്കോടൻ ‘മീഞ്ചന്ത’

മലയാളിയുടെ ഭക്ഷണശീലത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് മൽസ്യങ്ങൾ മീൻ കറിയോ മീൻ പൊരിച്ചതോ ഇല്ലാതെ ഭക്ഷണം കഴിക്കാൻ തന്നെ പ്രയാസം എന്നാൽ വിലയോ കൈപ്പിടിയിൽ ഒതുങ്ങുന്നുമില്ല… കോഴിക്കോട്ടുകാർക്ക് വിലയെ പേടിക്കാതെ ഇനി മീൻ വാങ്ങാം മീന്‍ വാങ്ങണമെങ്കില്‍ ഇടിയങ്ങരയിലേക്ക് വരണം. ഇവിടെയാണ് കച്ചോടം… ഇവിടുത്തെ പ്രദേശിക ഭാഷയില്‍ പറഞ്ഞാല്‍ മീങ്കച്ചോടം.. നല്ല പെടക്കണമീന്‍ എന്നു വെറുതേ പറയുന്നതല്ല. പെടപ്പിച്ചുകാണിച്ചുതരും. കീശകാലിയാവുകയുമില്ല. വലിയ അയക്കൂറയ്ക്ക് വില 250-മുതല്‍ 300 വരെ. എരിമീനിന് 200, ആവോലി 280, നെയ്മീന്‍ 220, നാവില്‍ കൊതിയൂറുന്ന മുരുവിന് 280 രൂപ. മുരു ...

Read More »

ജൈവ പച്ചക്കറികളുടെ ഉല്‍പ്പാദനത്തില്‍ കോഴിക്കോട് സ്വയം പര്യാപ്തതയിലേക്ക്

പച്ചക്കറി ഉല്‍പ്പാദനത്തില്‍ ജില്ല സ്വയംപര്യാപ്തതയിലേക്ക് കുതിക്കുന്നു. ജില്ലയ്ക്ക് ആവശ്യമുള്ളതിന്റെ 75 ശതമാനവും ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നതായാണ് കൃഷി വകുപ്പിന്റെ പുതിയ കണക്ക്. 2010-2011 കാലത്ത് നമുക്ക് ആവശ്യമുള്ള പച്ചക്കറിയുടെ 35 ശതമാനം മാത്രം ഉല്‍പ്പാദിപ്പിച്ചിരുന്നിടത്താണ് ഈ കുതിപ്പ്. സാധാരണ കൃഷിയിടങ്ങളില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന പച്ചക്കറി കൃഷി തരിശുനിലങ്ങളിലേക്കും സ്‌കൂളുകളിലേക്കും വീട്ടുമുറ്റത്തേക്കും ഫ്‌ളാറ്റുകളിലേക്കും ചേക്കേറിക്കഴിഞ്ഞു. കൃഷി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കാര്‍ഷിക ഗ്രൂപ്പുകള്‍, വീട്ടുവളപ്പില്‍ കൃഷി ചെയ്യുന്നവര്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍ വഴിയുള്ള കൃഷി, സ്‌കൂള്‍തല കൃഷി എന്നിവ ഉള്‍പ്പെടെയാണിത്. ജില്ലയില്‍ 200 സ്‌കൂളുകളിലാണ് കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ജൈവകൃഷി ...

Read More »