Home » അടുക്കള (page 5)

അടുക്കള

നിതാഖത്തില്‍ വിരിഞ്ഞ കുഴിമന്തി സൂപ്പർ ഹിറ്റ്

മലബാറിന്‍റെ രുചിയേറുന്ന ഭക്ഷണം ആരെയും ആക്രാന്തം കൊള്ളിക്കുന്നതാണെന്നാണ് തെക്കരുടെയും മറ്റെല്ലാവരുടെയും വെപ്പ്. എന്നാല്‍ ഇതൊരു വെപ്പ് മാത്രമല്ലെന്നും മലബാറന്‍ ഭക്ഷണം കഴിക്കാനാഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ലെന്നത് പകല്‍ പോലെ സത്യമാണ്. തലശ്ശേരി ബിരിയാണി മുതല്‍ എന്തിനുപറയുന്നു പൊറോട്ട യും ചിക്കന്‍കറിയും വരെ മലബാറിന്‍റെ സ്പെഷ്യലാണ്. മലപ്പുറത്തെ ഭക്ഷണമാണെങ്കില്‍ അതിലും കേമം. മലപ്പുറത്തേക്ക് യാത്ര ചെയ്യുന്ന വഴി എവിടെ നോക്കിയാലും ഇപ്പോള്‍ കാണുന്നത് കുഴിമന്തിയുടെ ബോര്‍ഡുകളാണ്. കുഴിമന്തി എന്ന് എല്ലാവരും പറയുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ അതെന്താണെന്ന് അറിയണമെങ്കില്‍ മലപ്പുറത്തു തന്നെ വരണം. മറ്റെല്ലാ ജില്ലയിലും മന്തിയുണ്ടെങ്കിലും രുചിയുടെ കാര്യത്തിലും നിര്‍മ്മാണത്തിലും ...

Read More »

കേക്ക് ആഗ്രഹിച്ചോളൂ, ‘ഷുഗര്‍ സിസ്റ്റേഴ്സ്’ റെഡി!

കേക്കില്ലാതെ എന്താഘോഷം! പിറന്നാളാഘോഷം മുതല്‍ മറ്റെന്താഘോഷങ്ങള്‍ക്കും കേക്ക് പ്രധാനമാണ്. ബ്ലാക്ക് ഫോറസ്റ്റ്, ചൈനീസ് കേക്ക്, റെഡ് വെല്‍വറ്റ്, ബ്ലൂ വെല്‍വെറ്റ് തുടങ്ങി അങ്ങനെ നീണ്ടുകിടക്കുന്നു വെറൈറ്റി കേക്കുകള്‍. എന്നാല്‍ നമ്മുടെ ആഗ്രഹത്തിനൊത്തും മനസ്സിനിണങ്ങുന്നതുമായ കേക്ക് കിട്ടാന്‍ ക്ഷാമമല്ലേ, എന്നാല്‍ കോഴിക്കോട്ടുണ്ട് അത്തരത്തിലുള്ള കേക്കുകള്‍. കേക്ക് വാങ്ങിക്കാനായി കോഴിക്കോട്ടു വരണമെന്നുമില്ല, ഫെയ്സ്ബുക്കിലെ ‘ഷുഗര്‍ സിസ്റ്റേഴ്സ്’ പേജൊന്ന് തുറന്നാലും മതി! ‘യു നെയിം ഇറ്റ് വി ബേക്ക് ഇറ്റ്’ – കാപ്ഷന്‍ പോലെ തന്നെ, പേരുപറഞ്ഞാല്‍ മതി കേക്ക് റെഡി. കോഴിക്കോട്ടെ കല്ലായിക്കടുത്താണ് ‘ഷുഗര്‍ സിസ്റ്റേഴ്സ്’ എന്ന ...

Read More »

മാഗി വീണ്ടും വിപണിയില്‍

കുറെക്കാലമായി നീണ്ടുനിന്ന മാഗിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് മാഗി ന്യൂഡില്‍സ് വീണ്ടും വിപണിയിലെത്തി. മാഗിയില്‍ അമിതമായി മായം കലര്‍ന്നിട്ടുണ്ടെന്നതായിരുന്നു വിവാദത്തിന് വഴിയൊരുക്കിയത്. ആവശ്യത്തില്‍ കൂടുതല്‍ എംഎസ്ജിയും ലെഡും കണ്ടെത്തിയതിനെ തുടര്‍ന്നാണ് മാഗിക്ക് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ മായം കലര്‍ന്നിട്ടില്ലെന്ന രാജ്യത്തെ വിവിധ ലാബുകളുടെ പുതിയ പരിശോധനാ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് മാഗിക്ക്തിരിച്ച് വിപണിയിലെത്താന്‍ സാധിച്ചത്. ബോംബെ ഹൈക്കോടതി വിധിപ്രകാരമാണ് നിരോധനം എടുത്തുമാറ്റിയത്. എന്നാല്‍ നിരോധനം നിലനില്‍ക്കുന്നതിനാല്‍ എട്ട് സംസ്ഥാനങ്ങളില്‍ മാഗിക്ക് ഇനിയും തിരിച്ചെത്താനായിട്ടില്ല. രണ്ട് മിനുട്ടുകൊണ്ട് മാഗി എന്നത് വീണ്ടും യാഥാര്‍ത്ഥ്യമാകുകയാണ് ഈ തിരിച്ചുവരവോടെ.

Read More »

കട്ടൻ ചായ ശീലമാക്കാൻ 10 കാരണങ്ങൾ

ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന ബീവറേജസുകളാണ് ചായയും കാപ്പിയും. ഇവയിൽ കട്ടൻ ചായയാണ് ആരോഗ്യത്തിന് ഏറ്റവും നല്ലതെന്നാണ് ശാസ്ത്രലോകം പറയുന്നത്. ചർമസംരക്ഷണം മുതൽ കാൻസറിനെ ചെറുക്കാൻ വരെ കട്ടൻചായയ്ക്ക് കഴിയുമത്രേ! കട്ടൻ ചായയുടെ 10 ഗുണങ്ങൾ ഇവയാണ്ഃ -ചർമസംരക്ഷണം- കട്ടൻചായ ശീലമാക്കിയവർക്ക് ആരോഗ്യമുള്ള ചർമവുമുണ്ടാകും. ചായയിലെ ആന്റിഓക്സിഡൻസാണ് ചർമത്തിന് ഗുണം ചെയ്യുന്നത്. എന്നാൽ ചായയുടെ അമിത ഉപയോഗം ചർമത്തിന് ദോഷം. -കേശസംരക്ഷണം- മുടിയഴക് വർദ്ധിപ്പിക്കാനും ആരോഗ്യമുള്ള മുടിയിഴകളെ നിലനിർക്കാനും കട്ടൻ ചായ നല്ലതാണ്. -പാർക്കിൻസൺസ് രോഗത്തെ ചെറുക്കാനും കട്ടൻ ചായയ്ക്ക് കഴിയും. പുകവലിക്കുന്നവരിൽ പാർക്കിൻസൺസ് രോഗം ...

Read More »