Home » കവർ സ്റ്റോറി

കവർ സ്റ്റോറി

മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന് പൊതുമേഖലാ ബാങ്കുകള്‍ പിടിച്ചത് 10,000 കോടി

പൊതുമേഖലാ ബാങ്കുകള്‍ മൂന്നര വര്‍ഷം കൊണ്ട് പിഴയിനത്തില്‍ പിടിച്ചത് 10,000 കോടി രൂപ. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിനും സൗജന്യ തവണകള്‍ക്ക് പുറമേ എടിഎം ഇടപാടുകള്‍ നടത്തിയ ഇനത്തിലുമാണ് ഇത്രയും തുക ബാങ്കുകള്‍ നേടിയത്. പാര്‍ലമെന്റില്‍ സമര്‍പ്പിച്ച രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സ്വകാര്യ മേഖലയിലെ ബാങ്കുകളും മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന് പിഴ ഈടാക്കി വന്‍ തുക കൈക്കലാക്കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പാര്‍ലമെന്റില്‍ നല്‍കിയ മറുപടിയില്‍ ഇക്കാര്യം പറയുന്നില്ല. പാര്‍ലമെന്റില്‍ ചോദ്യത്തിന് എഴുതിനല്‍കിയ മറുപടിയില്‍ 2012ല്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ മിനിമം ...

Read More »

പ്രളയം തകര്‍ത്ത 17000 വീടുകളുടെ പുനർനിർമാണത്തിനായി നൂറുദിന ചലഞ്ച്

പ്രളയം തകര്‍ത്ത 17,000ത്തോളം വീടുകൾ നവംബര്‍ ഒന്നിന് ആരംഭിച്ച് നൂറു ദിവസം കൊണ്ട് പുനര്‍നിര്‍മിക്കുന്ന ചലഞ്ച് സർക്കാർ തുടക്കമിടുന്നു. വീടുകളുടെ നിര്‍മാണം സ്പോണ്‍സര്‍ ചെയ്യാന്‍ സന്നദ്ധത അറിയിച്ച് നിരവധി പേര്‍ മുന്നോട്ടു വന്നിട്ടുണ്ട്. ചില വീടുകള്‍ ഗുണഭോക്താക്കള്‍ തന്നെ പുതുക്കിപ്പണിയാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഗുണഭോക്താവിന് ഭാവിയില്‍ വീടിന്‍റെ വിസ്തൃതി ആവശ്യമെങ്കില്‍ കൂട്ടാവുന്ന വിധമായിരിക്കണം നിര്‍മാണം. പ്രീ ഫാബ്രിക്കേഷന്‍, പ്രീ എന്‍ജിനിയറിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് വീടുകള്‍ നിര്‍മിക്കുന്ന ഏജന്‍സികളുമായി ഇതുമായി ബന്ധപ്പെട്ട് ചർച്ച നടത്തി. 400 ചതുരശ്ര അടി വീടുകള്‍ നിര്‍മിക്കുന്നതിന് നാലു ലക്ഷം ...

Read More »

സംസ്ഥാന ബജറ്റ് അവതരിപ്പിച്ചു: തീരദേശത്തിന് 2000 കോടിയുടെ പാക്കേജ് ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്കും പരിഗണന

സംസ്ഥാന ബജറ്റ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചു. തീരദേശത്തിന് 2000 കോടിയുടെ പാക്കേജ് അനുവദിച്ചു. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ മുന്‍നിര്‍ത്തി വിവിധ പദ്ധതികള്‍ക്ക് ബജറ്റില്‍ തുക നീക്കിവെച്ചിട്ടുണ്ട്.തീരദേശ സ്‌കൂളുകളുടെ നവീകരണവും തീരദേശ പാക്കേജിലുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നല്‍കുന്നതിനും സഹായം എത്തിക്കുന്നതിനും സാറ്റലൈറ്റ് വിദൂരവിനിമയ സംവിധാനം ഏര്‍പ്പടുത്തുന്നതിനായി 100 കോടി ചിലവുവരുന്ന സ്‌കീം ഈ സാമ്പത്തിക വര്‍ഷം നടപ്പാക്കും. കടല്‍ത്തീരത്തുനിന്ന് അമ്പതു മീറ്ററിനുള്ളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് 150 കോടി രൂപ നീക്കിവെക്കും. തീരദേശ മേഖലയിലെ റോഡ് വികസനത്തിനുള്ള തുകയടക്കം മത്സ്യമേഖലയ്ക്ക് 600 ...

Read More »

അനുരാഗ ഗാനം പോലെ…കോഴിക്കോടിന്റെ ബാബുക്കയുടെ സ്മരണക്കുമുമ്പിൽ ആദരാഞ്ജലികൾ നേരുന്നു

എഴുപത്തഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് കോഴിക്കോട് നഗരത്തിലെ പഴയ പോലീസ് ലൈനിനടുത്ത റോഡില്‍ ഒരാള്‍ക്കൂട്ടം. മലബാര്‍ റിസര്‍വ്വ് പോലീസിലെ കോണ്‍സ്റ്റബിളായ കുഞ്ഞുമുഹമ്മദ് ഒരു കൗതുകത്തിന് അവിടേയ്ക്ക് ചെന്നു. ഒരു തെരുവു ഗായകന്‍ പാടുകയാണ്. പത്ത്-പതിനഞ്ച് വയസ്സുള്ള പയ്യനാണ്. കള്ളി ബനിയനിട്ട ഒരവശനായ ഗായകന്‍ തന്റെ വയറില്‍ കൊട്ടി താളം പിടിച്ച് ഉച്ചത്തില്‍ പാടുകയാണ്. ശ്രുതിമധുരമാണ് ആ ഗാനങ്ങള്‍. ഹിന്ദുസ്ഥാനിയും, മാപ്പിളപ്പാട്ടുകളും, രബീന്ദ്രസംഗീതവുമൊക്കെയുണ്ട്. സംഗീതതല്പരനായ ആ പോലീസുകാരന്‍ ആ പാട്ടുകളില്‍ ആകൃഷ്ടനായി അവിടെ തന്നെ നിന്നു. പാടിത്തളര്‍ന്നപ്പോള്‍ അവന്‍ ഓരോരുത്തരുടെ മുന്നിലും കൈനീട്ടി. നാണയത്തുട്ടുകള്‍ എറിഞ്ഞു കൊടുത്ത് ...

Read More »

ആരോഗ്യത്തിന്‌ ഏറെ ഗുണകരമായ ബദാമിന്റെ ദോഷവശം തിരിച്ചറിയാം

ബദാം ആരോഗ്യത്തിന്‌ ഏറെ ഗുണകരമായ ഒന്നു തന്നെയാണ്‌. നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്‌ക്കാന്‍ കഴിയുന്ന ചുരുക്കം ഭക്ഷണങ്ങളില്‍ ഒന്ന്‌. എന്നാല്‍ എന്തിനും ഒരു ദോഷവശമെന്ന പോലെ ബദാമിനുമുണ്ട്‌, ഇത്‌. ബദാമില്‍ തന്നെ കയ്‌പ്പുള്ള ഒരിനം ബദാമുണ്ട്‌. നിങ്ങളെ കൊല്ലാന്‍ വരെ ശേഷിയുള്ള ഈ ബദാം മരണം മാത്രമല്ല, പല ഗുരുതര ആരോഗ്യപ്രശ്‌നങ്ങളും വരുത്താന്‍ ശേഷിയുള്ള ഒന്നാണ്‌. ഇതെക്കുറിച്ചു കൂടുതലറിയൂ, പ്രൂണസ്‌ അമിഗ്‌ഡാലസ്‌ വാര്‍ ഡല്‍സിസ്‌ എന്നൊരു ബദാം മരത്തില്‍ നിന്നാണ്‌ സാധാരണ ബദാമുണ്ടാകുന്നത്‌. എന്നാല്‍ കയ്‌പുള്ള ബദാം പ്രൂണസ്‌ അമിഗ്‌ഡാലസ്‌ വാര്‍ അമാര എന്നൊരു വൃക്ഷത്തില്‍ ...

Read More »

നാളെ അറഫാ സംഗമം; കേരളത്തില്‍ തിങ്കളാഴ്ച ബലിപെരുന്നാള്‍ ആഘോിക്കും

ഇനിയുള്ള ദിവസങ്ങള്‍ പ്രാര്‍ത്ഥനയുടെയും ആത്മ നിര്‍വൃതിയുടെയും നാളുകള്‍. ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തിന് തുടക്കമായി. ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍നിന്നുള്ള 14 ലക്ഷത്തിലധികം വരുന്ന തീര്‍ഥാടകര്‍ മക്കയിലെത്തി. ശനിയാഴ്ച രാത്രി തമ്പുകളുടെ താഴ്വരയായ മിനായില്‍ തീര്‍ഥാടകര്‍ രാപ്പാര്‍ക്കും.നാളെ പുലര്‍ച്ചെ അറഫാ മൈതാനി ലക്ഷ്യമാക്കി നീങ്ങും. ഹജ്ജിന്റെ മുഖ്യ കര്‍മമായ”അറഫാ സംഗമം നാളെ നടക്കും. ഇന്ത്യയില്‍ നിന്ന് ഇത്തവണ ഹജ്ജിന് 1,36,020 പേര്‍ എത്തി. 1,00,020 പേര്‍ കേന്ദ്ര ഹജ്ജ് കമ്മറ്റി വഴിയും 36,000 പേര്‍ സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയും. മലയാളികള്‍ പതിനായിരത്തിലേറെ. കിങ് അബ്ദുല്ല റോഡിലാണ് ...

Read More »

സൂര്യാ ടി വിയില്‍ ജീവനക്കാര്‍ സമരത്തില്‍;ശമ്പളവര്‍ദ്ധനവും ബോണസുമില്ല.

”മാലിന്യം ഒഴുകുന്ന പൈപ്പില്‍ നിന്നാണ് ഞങ്ങള്‍ക്ക് കുടിവെള്ളം കിട്ടുന്നത്. സ്ത്രീ ജിവനക്കാര്‍ക്ക് പ്രസവാനുകൂല്യം പോലുമില്ല” ശമ്പള വര്‍ദ്ധനവും ഓണത്തിന് ബോണസും നിഷേധിച്ചതിനെ തുടര്‍ന്നാണ് സൂര്യാ ടി വിയില്‍ ജീവനക്കാര്‍ മാനേജ്‌മെന്റിനെതിരെ സമരവുമായി രംഗത്തിറങ്ങിയത്. കൊച്ചിയില്‍ വാഴക്കാല ഓഫീസില്‍ ജീവനക്കാര്‍ സിഇഒ സി പ്രവീണ്‍, എച്ച് ആര്‍ മേധാവി ജവഹര്‍ മൈക്കിള്‍ എന്നിവരെ തടഞ്ഞു വെച്ചു. രണ്ടു വട്ടം മാനേജ്‌മെന്റുമെന്റുമായി ജീവനക്കാര്‍ ചര്‍ച്ച നടത്തിയെങ്കിലും ഒരുറപ്പും മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.ഫെസ്റ്റിവെല്‍ ബോണസിന്റെ പേരില്‍ ശമ്പളത്തില്‍ നിന്ന് തുക ഈടാക്കുന്നുണ്ടെങ്കിലും ഓണത്തിന് ബോണസ് ഇല്ലെന്നാണ് അധികൃതര്‍ പറയുന്നത് ...

Read More »

അശരണര്‍ക്ക് ഓണക്കോടിയും സാന്ത്വനവുമായി സുരേഷ്‌ഗോപി

ആലപ്പുഴ ശാന്തിമന്ദിരത്തിലാണ് . അന്തേവാസികളെ കാണാനും അവരുടെ സന്തോഷത്തില്‍ പങ്കുചേരാനുമാണ് താന്‍ എത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ശാന്തിമന്ദിരത്തിലെ അന്തേവാസിയാ സരോജിനിയമ്മ സുരേഷ് ഗോപി ആരാധികയാണ്. മുമ്പ് ഈ ആരാധന അറിഞ്ഞ സുരേഷ്‌ഗോപി സരോജിനിയമ്മയെ കാണാന്‍ ശാന്തിമന്ദിരത്തില്‍ എത്തിയിരുന്നു. അവിടുത്തെ കാഴ്ചകള്‍ കണ്ടറിഞ്ഞ് തിരിച്ചുവരുമെന്ന ഉറപ്പു നൽകിയാണ് സുരേഷ്‌ഗോപി അന്ന് തിരിച്ചുപോയത്. ഇത്തവണ അന്തേവാസികള്‍ക്കെല്ലാം ഓണക്കോടികളുമയാണ് താരം എത്തിയത്. സുരേഷ്‌ഗോപിയെ കണ്ട സരോജിനിയമ്മ ശ്വാസം മുട്ടലിന്റെ അസുഖമൊന്നും വകവയ്ക്കാതെ താരത്തിനുവേണ്ടി പാടുകയും ചെയ്തു. മോഹന്‍ലാലിനെ കാണണമെന്നുള്ളതാണ് തന്റെ ആഗ്രഹമെന്ന് സരോജിനിയമ്മ സുരേഷ്‌ഗോപിയെ അറിയിച്ചപ്പോള്‍ അവിടെവെച്ചു തന്നെ ...

Read More »

നടന്‍ ശ്രീജിത്ത് രവിയുടെ കേസില്‍ പൊലീസിന് വീഴ്ചയെന്ന് സബ് കലക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട്‌

നടൻ ശ്രീജിത് രവിയുമായി ബന്ധപ്പെട്ട കേസിൽ പൊലീസിനു വീഴ്ച സംഭവിച്ചെന്നു സബ്കലക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട്‌. കലക്ടർ പി.മേരിക്കുട്ടിയുടെ നിർദേശപ്രകാരം പി.ബി.നൂഹ് നടത്തുന്ന അന്വേഷണ റിപ്പോർട്ടിൽ ഒറ്റപ്പാലത്തെ സിവിൽ പൊലീസ് ഓഫിസർക്കെതിരെ പരാമർശമുള്ളതായാണു വിവരം. പത്തിരിപ്പാലയിലെ സ്കൂൾ പ്രിൻസിപ്പലിന്റെ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്താൻ സ്കൂളിലെത്തിയ സിപിഒക്കെതിരെയാണു പരാമർശം. അന്വേഷണത്തിൽ കാലതാമസം വരുത്തിയെന്നും പരാതിക്കാരോടു മോശമായി പെരുമാറിയെന്നും കേസ് മൂടിവയ്ക്കാൻ ശ്രമിച്ചെന്നുമാണു കണ്ടെത്തൽ. പൊലീസിന്റെ ഭാഗംകൂടി കേട്ടശേഷം റിപ്പോർട്ട് കലക്ടർക്കു സമർപ്പിക്കും. 27നു നടന്ന സംഭവത്തിൽ അന്വേഷണം വൈകുന്നെന്ന് ആരോപിച്ചാണു സ്കൂളിലെ ചിലർ കലക്ടറെ നേരിൽ ...

Read More »