കൊവിഡ് 19 നെ ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിന് പിന്നാലെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. തിരഞ്ഞെടുത്ത വിഭാഗങ്ങള്‍ ഒഴികെയുള്ള എല്ലാ വിസകളും റദ്ദാക്കി. ഏപ്രില്‍ 15 വരെയുള്ള വിസകളാണ് റദ്ദാക്കിയിരിക്കുന്നത്. നേരത്തെ കൊവിഡ് 19 ബാധ സ്ഥിരീകരിച്ച രാജ്യങ്ങള്‍ക്ക് മാത്രമായിരുന്നു വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ ആഗോള മഹാമാരിയായി പ്രഖ്യാപിച്ചതോടെയാണ് സര്‍ക്കാര്‍ നടപടി കടുപ്പിച്ചത്. വിസ വിലക്ക് വെള്ളിയാഴ്ച മുതല്‍ നിലവില്‍ വരും. ഇതിന് പുറമെ അതിര്‍ത്തികള്‍ ഒരു മാസത്തേക്ക് അടച്ചിടാനും തീരുമാനമായി. എപ്പിഡെമിക് ഡിസീസ് ആക്റ്റ്, 1897 ലെ വ്യവസ്ഥകള്‍ നടപ്പാക്കാന്‍ എല്ലാ ...
Read More »ധനം
കേരളത്തിലെ ആദ്യ റോള്‍സ് റോയ്സ് ടാക്സിയുമായി ഡോ. ബോബി ചെമ്മണൂര്‍
കോഴിക്കോട് : കേരളത്തിലെ ആദ്യത്തെ റോള്‍സ് റോയ്സ് ടാക്സി ടൂര്‍ ആരംഭിക്കുന്നു. വെറും ഇരുപത്തിഅയ്യായിരം രൂപക്ക് രണ്ട് ദിവസത്തേക്ക് മുന്നൂറു കിലോമീറ്റര്‍ വരെ യാത്ര ചെയ്യാം, കൂടാതെ 2 ദിവസം ബോബി ഓക്സിജന്‍ റിസോര്‍ട്സിന്റെ 28 റിസോര്‍ട്ടുകളില്‍ ഏതിലും സൗജന്യമായി താമസിക്കുകയും ചെയ്യാം. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ രണ്ട് ദിവസത്തേക്ക് 240 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ ഏഴര ലക്ഷം രൂപയാണ് റോള്‍സ് റോയ്സിന് വാടക ഈടാക്കുന്നത്. ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ബോബി ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ആണ് ലോകത്തിലാദ്യമായി ഇത്തരം ഒരു പദ്ധതി നടപ്പിലാക്കുന്നത്. ...
Read More »സംസ്ഥാനത്ത് വ്യാജ സിഗരറ്റുകൾ വ്യാപകം
സംസ്ഥാനത്ത് രാജ്യാന്തര ബ്രാൻഡുകളുടെ പേരിൽ വ്യാജ സിഗരറ്റുകൾ സുലഭം. പ്രമുഖ പത്തോളം രാജ്യാന്തര സിഗരറ്റ് ബ്രാൻഡുകളുടെ വ്യാജ സിഗരറ്റുകളാണ് വിൽക്കുന്നത്. ഒരു രൂപ പോലും നികുതി നൽകാതെയും നിയമാനുസൃതമായ മുന്നറിയിപ്പുകൾ പാക്കറ്റിൽ പതിക്കാതെയുമാണ് ഇവ കച്ചവടം ചെയ്യുന്നത്. യുവാക്കളെയും, സ്കൂൾ വിദ്യാർത്ഥികളെയും ലക്ഷ്യമിട്ടാണ് സംസ്ഥാനത്തേക്ക് വ്യാജ സിഗരറ്റുകൾ എത്തുന്നത്. വിദേശ രാജ്യങ്ങളിലെ വില കൂടിയ സിഗരറ്റ് എന്ന വ്യാജേനയാണ് വിൽപന. മുന്തിരിയുടെയും ആപ്പിളിന്റെയും ഏലക്കായുടെയുമെല്ലാം രുചിയും മണവുമുള്ള വ്യാജ സിഗരറ്റുകൾക്കാണ് ഡിമാന്റ്. വലിച്ചാൽ പുകയില ഗന്ധം ഉണ്ടാകില്ല എന്നതാണ് യുവാക്കളെ കൂടുതലായി ഇതിലേക്ക് ആകർഷിക്കാനുള്ള ...
Read More »പെരുമ്പാവൂർ ജയ് ഭാരത് കോളേജ് മാനേജ്മെൻ്റ് ഫെസ്റ്റ് ഡോ. ബോബി ചെമ്മണ്ണൂർ ഉദ്ഘാടനം ചെയ്തു.
കൊച്ചി:പെരുമ്പാവൂർ ജയ് ഭാരത് കോളേജ് മാനേജ്മെൻ്റ് ഫെസ്റ്റ് കോളേജിൻ്റെ ബ്രാൻറ് അബാസിഡറും 812 കി.മീ റൺ യുണീക്ക് വേൾഡ് റെക്കോർഡ് ഹോൾഡും ,ഗിന്നസ്സ് വേൾഡ് റെക്കോർഡ് ജേതാവുമായ ഡോ: ബോബി ചെമ്മണ്ണൂർ ഉദ്ഘാടനം ചെയ്തു. കോളേജ് ചെയർമാൻ എ എം കരീം ,എം ബി എ ഡയറക്ടർ ഡോ: പ്രദീപ് കുമാർ ,വൈസ് പ്രിൻസിപ്പാൾ ഡോ: എം ജി ഗിരീശൻ എന്നിവർ സംസാരിച്ചു
Read More »സെര്‍വ്വ് ഇന്ത്യ ചിറ്റ്സിന്റെ ഉദ്ഘാടനം ഡോ. ബോബി ചെമ്മണൂര്‍ നിര്‍വ്വഹിച്ച
തൃശ്ശൂര്‍: സെര്‍വ്വ് ഇന്ത്യ (നമ്പര്‍1) ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉദ്ഘാടനം ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്മാന് ഡോ. ബോബി ചെമ്മണൂര്‍ നിര്‍വ്വഹിച്ചു. എ.കെ.സി.എഫ്.എ. ചെയര്മാന് ഡേവിഡ് കണ്ണനായിക്കല്‍, എ.കെ.സി.എഫ്.എ. ട്രഷറര്‍ ഇഗ്നി പി.എല്‍, ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ഡയറക്ടര്‍ ജിസോ ബേബി, ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ അനില്‍ സി.പി., ജോജി എം.ജെ., ജോസഫ് എരിഞ്ഞേരി, ഷിന്റോ റാഫേല്‍, കെ.ടി. തോമസ്, ജയന് കെ.ടി. തുടങ്ങിയവര്‍ സംബന്ധിച്ചു.
Read More »ഇറാൻ പുതിയ എണ്ണപ്പാടം കണ്ടെത്തി; അയ്യായിരം കോടി ബാരൽ നിക്ഷേപമെന്നു പ്രസിഡണ്ട്
അയ്യായിരം കോടി ബാരൽ അസംസ്കൃത എണ്ണ നിക്ഷേപമുള്ള പുതിയ എണ്ണപ്പാടം കണ്ടെത്തിയെന്ന് ഇറാൻ. അമേരിക്കൻ ഉപരോധംകാരണം രാജ്യത്തിന് പുറത്തേക്ക് എണ്ണവില്പന നടത്താൻ പ്രയാസപ്പെടുന്നതിനിടെയാണ് പുതിയ കണ്ടെത്തൽ ഇറാൻ പ്രസിഡണ്ട് ഹസ്സൻ റൂഹാനി പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ തെക്കൻ പ്രവിശ്യയായ ഖുസസ്ഥാനിലാണ് പുതിയ എണ്ണഖനിയെന്നു പ്രസിഡണ്ട് അറിയിച്ചു. നിലവിൽ 15000 കോടി ബാരലാണ് ഇറാന്റെ എണ്ണനിക്ഷേപം. ലോകത്തെ എണ്ണനിക്ഷേപത്തിൽ നാലാമതും പ്രകൃതിവാതക നിക്ഷേപത്തിൽ രണ്ടാമതുമാണ് നിലവിൽ ഇറാൻ. 6500 കോടി ബാരൽ എണ്ണനിക്ഷേപം കണക്കാക്കുന്ന അഹ്വാസ് കഴിഞ്ഞാൽ രണ്ടാമത്തെ എണ്ണനിക്ഷേപകേന്ദ്രമാവും ഇനി ഖുസസ്ഥാനിലേത്.
Read More »ഇനി മുതല്‍ സംസ്ഥാനത്ത് 2000 കേന്ദ്രങ്ങളില്‍ സൗജന്യവൈഫൈ ലഭ്യമാവും
ഇനി മുതല്‍ സംസ്ഥാനത്ത് 2000 കേന്ദ്രങ്ങളില്‍ സൗജന്യവൈഫൈ ലഭ്യമാവും. സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയായ കെ-ഫൈ പദ്ധതിയില്‍ 1887 സൗജന്യ വൈഫൈ കേന്ദ്രങ്ങള്‍ പൂര്‍ണ്ണസജ്ജമായി. മറ്റുള്ളവ അന്തിമഘട്ടത്തിലാണ്. എല്ലാ ജില്ലകളിലെയും തെരഞ്ഞെടുക്കപ്പെട്ട പൊതു ഇടങ്ങളിൽ ആണ് വൈഫൈ ലഭ്യമാക്കുന്നത്. ബസ് സ്റ്റാൻഡുകൾ, ജില്ലാ ഭരണകേന്ദ്രങ്ങൾ, പഞ്ചായത്തുകൾ, പാർക്കുകൾ, പ്രധാന സർക്കാർ ഓഫീസുകൾ, സർക്കാർ ആശുപത്രികൾ തുടങ്ങിയ ഇടങ്ങളിലാണ് ഇത് ലഭ്യമാവുക. സംസ്ഥാന ഐടി മിഷൻ നടപ്പാക്കുന്ന ഈ പദ്ധതി തീരദേശ മേഖലയിൽ അടക്കം നടപ്പാക്കിയിട്ടുണ്ട്. കെ-ഫൈ നിലവിൽ ലഭ്യമായ ഇടങ്ങൾ സംബന്ധിച്ച വിവരങ്ങൾ www.itmission.kerala.gov.in വെബ് ...
Read More »ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇനി ഗൂഗിള്‍ പേ ഉപയോഗിക്കാം
ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ (ഐആർസിടിസി) ആണ് ഗൂഗിൾ പേയുടെ ആപ്ലിക്കേഷനിൽ ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത് . ബുക്ക് ചെയ്തത് വേണ്ട എന്നുണ്ടെങ്കിൽ ക്യാൻസൽ ചെയ്യാനും സാധിക്കും. ലഭ്യമായ സീറ്റുകളുടെ എണ്ണം, യാത്രയുടെ സമയം, ട്രെയിനുകളുടെ സമയം എന്നിവയും ഗൂഗിൾ പേയിൽ ലഭ്യമാകും. ഗൂഗിൾ പേയുടെ ഏറ്റവും പുതിയ വെർഷനിൽ ഇതെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. ഗൂഗിൾ പേ തുറന്നതിന് ശേഷം ട്രെയിൻ ഓപ്ഷനിൽനിന്ന് “ബുക്ക് ട്രെയിൻ ടിക്കറ്റ്സ്’ ക്ലിക്ക് ചെയ്യുക. സ്റ്റേഷൻ, യാത്രാ തീയതി തുടങ്ങിയ വിവരങ്ങൾ നൽകിയാൽ ലഭ്യമായ ട്രെയിനുകളുടെ പട്ടിക ...
Read More »കേരളത്തില്‍ സ്വര്‍ണവില വീണ്ടും കുറഞ്ഞു
കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്നും കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 2,980 രൂപയും പവന് 23,840 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 3,005 രൂപയും പവന് 24,040 രൂപയുമായിരുന്നു നിരക്ക്. ഫെബ്രുവരി 20 നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു സ്വര്‍ണ നിരക്ക്. ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ ഇടിവ് ...
Read More »സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് 24,600 രൂപ
സംസ്ഥാനത്ത് സ്വർണവില സർവ്വകാല റെക്കോർഡിൽ. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് കൂടിയത്. ഗ്രാമിന് 3,075 രൂപയും പവന് 24,600 രൂപയുമാണ് നിരക്ക്. ഗ്രാമിന് 3,025 രൂപയും പവന് 24,200 രൂപയുമായിരുന്നു ജനുവരി 17ലെ സ്വര്‍ണ്ണ വില. ഇതോടെ 2012 നവംബര്‍ 27 ലെ റെക്കോര്‍ഡ് സ്വര്‍ണ്ണവില പഴങ്കഥയായി. വിവാഹ ഉത്സവ സീസൺ ആയതും വിപണിയിൽ സ്വർണത്തിന് ആവശ്യക്കാർ കൂടിയതുമാണ് വിലക്കയറ്റത്തിന് കാരണമാകുന്നത്.
Read More »