Home » ഇലക്ഷന്‍

ഇലക്ഷന്‍

മലപ്പുറം ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്നവസാനിക്കും

മലപ്പുറം ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്നവസാനിക്കും. ദിവസങ്ങള്‍ നീണ്ട പ്രചാരണം ഇന്നത്തെ അവസാന മണിക്കൂറുകളില്‍ ആവേശത്തിന്റെ കൊടുമുടിയിലെത്തും. കഴിഞ്ഞ മൂന്നാഴ്ചയായി നടക്കുന്ന പ്രചാരണമാണ് ഇന്നവസാനിക്കുന്നത്. യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടിയും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.ബി ഫൈസലും മണ്ഡലത്തില്‍ മൂന്നു ഘട്ടങ്ങളിലായാണ് പര്യടനം നടത്തിയത്. എന്‍.ഡി.എ സ്ഥാനാര്‍ഥി ശ്രീപ്രകാശ് കുടുംബ യോഗങ്ങളിലാണ് ശ്രദ്ധയൂന്നിയത്. വിഎസ് അച്യുതാനന്ദൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവര്‍ എല്‍.ഡി.എഫ് പ്രചാരണത്തിനെത്തി. കോണ്‍ഗ്രസ് നേതാക്കളെല്ലാം കഴിഞ്ഞ രണ്ടാഴ്ചക്കാലം മണ്ഡലത്തില്‍ ക്യാമ്പ് ചെയ്തു. ഇന്ന് വൈകീട്ട് ആറുമണിക്കാണ് പരസ്യപ്രചാരണം അവസാനിക്കുക. കേന്ദ്രീകൃതമായ കൊട്ടിക്കലാശ പരിപാടികള്‍ മുന്നണികള്‍ ...

Read More »

മകരവിളക്ക് ഇന്ന്; ശബരിമലയില്‍ കനത്ത സുരക്ഷ

നിറഞ്ഞ ഭക്തിയില്‍ മലകയറിയെത്തിയ ലക്ഷങ്ങള്‍ക്ക് സംതൃപ്തിയേകാന്‍ മകരവിളക്ക് ഇന്ന്. വൈകിട്ട് അഞ്ചു മണിയോടെ തിരുവാഭരണ ഘോഷയാത്ര ശരംകുത്തിയില്‍ എത്തും. ദേവസ്വം പ്രതിനിധികളും അയ്യപ്പ സേവാസംഘം പ്രവര്‍ത്തകരും ചേര്‍ന്നു സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. പതിനെട്ടാംപടി കയറി സോപാനത്തില്‍ എത്തുമ്പോള്‍ തന്ത്രിയും മേല്‍ശാന്തിയും തിരുവാഭരണം ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തും. ഈ സമയത്ത് കിഴക്കന്‍ ചക്രവാളത്തില്‍ മകര നക്ഷത്രം ഉദിക്കും. ദീപാരാധനാവേളയില്‍ കിഴക്ക് പൊന്നമ്പലമേട്ടില്‍ കര്‍പ്പൂര ജ്യോതിയും തെളിയും. ഇതു കണ്ടു തൊഴുതേ ഭക്തര്‍ മലയിറങ്ങൂ. സ്വാമിഭക്തരെ കൊണ്ട് പൂങ്കാവനമാകെ നിറഞ്ഞു. പൊലീസ് വിപുലമായ സുരക്ഷാ ...

Read More »

എം കെ മുനീറിനു വേണ്ടി വിളിച്ചുചേര്‍ത്ത ഇന്ത്യാവിഷന്‍ ജീവനക്കാരുടെ യോഗം വെറും പ്രഹസനം

എംകെ മുനീറിനുവേണ്ടി വിളിച്ചുചേര്‍ത്ത ഇന്ത്യാവിഷന്‍ ജീവനക്കാരുടെ യോഗം അടിച്ചു പിരിഞ്ഞു.  മുനീറിനെതിരെ  മത്സരിക്കുന്ന എകെ സാജനെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന്  പിന്‍തിരിപ്പിക്കാനുള്ള ശ്രമമാണ് ഇതോടെ  പാളിയത്. ഇന്ത്യാവിഷന്‍ ജീവനക്കാരുടെ ആറുമാസത്തോളം ശമ്പളം  നല്‍കാത്തതില്‍ പ്രതിഷേധിച്ച് മന്ത്രി എം കെ മുനീറിനെതിരെ കോഴിക്കോട് സൗത്തില്‍ എകെ സാജന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യാവിഷന്‍ ജീവനക്കാരുടെ യോഗം വിളിച്ചുചേര്‍ത്തത്. ഇന്ത്യാവിഷന്‍ ജീവനക്കാരുടെ പ്രതിനിധിയായി ചാനലില്‍ ഡ്രൈവറായിരുന്ന എകെ സാജന്‍ ജീവനക്കാരുടെ പിന്‍തുണയോടെയാണ് മത്സരിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ വന്‍ പിന്‍തുണയായപ്പോള്‍ ജീവനക്കാരുടെ പ്രതിഷേധം പൊളിക്കാനാണ് ഇന്ത്യാവിഷന്‍ മാനേജ്‌മന്റ്‌  കലൂര്‍ റണ്‍വാള്‍ സെന്ററില്‍ യോഗം വിളിച്ചത്. ...

Read More »

ഉമ്മൻ ചാണ്ടി, നിങ്ങളെയോർത്ത് കേരളം ലജ്ജിക്കുന്നു;വിഎസ് അച്ചുതാന്ദന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്

പെരുമ്പാവൂരില്‍ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി  ജിഷക്ക് നീതിലഭിക്കണമെന്നാവശ്യപ്പെട്ട് കേരളമൊട്ടാകെ പ്രതിഷേധത്തിലാണ്. ജിഷയുടെ  അമ്മയെ സന്ദര്‍ശിക്കാനായി നിരവധി രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ അടക്കം നിരവധി ആളുകള്‍ എത്തിക്കഴിഞ്ഞു.  ജിഷയുടെ അമ്മയെ സന്ദര്‍ശിക്കാനെത്തിയ വിഎസ്  അച്ചുതാന്ദന്‍റെ സന്ദര്‍ശനത്തെ  പരിഹസിച്ച ഉമ്മന്‍ചാണ്ടിയ്ക്ക് വിഎസ്  അച്ചുതാന്ദന്‍റെ മറുപടി. അമ്മയെ സന്ദര്‍ശിച്ചതിനു ശേഷം വിഎസ് ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. തന്റെ വാക്കുകളെ ഉമ്മന്‍ചാണ്ടി വളച്ചൊടിച്ചുവെന്ന് വിഎസ് പറയുന്നു. വിഎസ്  അച്ചുതാന്ദന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഉമ്മൻ ചാണ്ടി, നിങ്ങളെയോർത്ത് കേരളം ലജ്ജിക്കുന്നു. കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച അതിദാരുണമായ കൊലപാതകത്തിന് ഇരയായ ...

Read More »

നല്ല തൊഴിലാളിക്ക് ഒരു വോട്ട്; എകെ സാജന്‍ ഇനി തെരഞ്ഞെടുപ്പ് ഗോദയിലേക്ക്

മുനീറിനെതിരെ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ നിന്നും സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഇന്ത്യാവിഷന്‍ ചാനല്‍ ഡ്രൈവറായിരുന്ന എകെ സാജന്‍ ഇനി തെരഞ്ഞെടുപ്പ് ഗോദയിലേക്ക്. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് താന്‍ ആഗ്രഹിച്ച തെരഞ്ഞെടുപ്പ് ചിന്ഹവും ലഭിച്ചു, ഇനി പ്രചരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാവുകയാണെന്ന് സാജന്‍ പറയുന്നു. ജയിക്കാനല്ലെങ്കിലും തോല്‍ക്കാതിരിക്കാന്‍ നേരിന്റെ പക്ഷത്തു നിന്ന് നല്ല തൊഴിലാളിക്ക് ഒരു വോട്ടെന്ന് അഭ്യര്‍ത്ഥിച്ചാണ് സാജന്റെ പ്രചരണം. തെരഞ്ഞെടുപ്പ് ചിന്ഹമായ ഡിഷ് ആന്റിന ചിന്ഹത്തിലാണ് സാജന്‍ മത്സരിക്കുന്നത്.

Read More »

മുനീറിനെതിരെ സ്ഥാനാര്‍ത്ഥിത്വം; ഇന്ത്യാവിഷന്‍ റെസിഡന്റ് ഡയറക്ടര്‍ അടിയന്തര യോഗം വിളിച്ചു ചേര്‍ക്കുന്നു

ഇന്ത്യാവിഷന്‍ ചാനല്‍ പ്രവര്‍ത്തനം നിലച്ചതോടെ   പ്രതിസന്ധിയിലായ ഇന്ത്യാവിഷന്‍ ജീവനക്കാരുടെ പ്രതിനിധിയായി ചാനലില്‍  ഡ്രൈവറായിരുന്ന എകെ സാജന്‍ കോഴിക്കോട് സൗത്തില്‍   എം കെ മുനീറിനെതിരെ   മത്സരിക്കുന്ന പശ്ചാത്തലത്തിലാണ് യോഗം വിളിച്ചു ചേര്‍ക്കുന്നത്. മെയ് 6ന് വൈകീട്ട് മൂന്നു മണിക്ക് കലൂര്‍ റണ്‍വാള്‍ സെന്ററില്‍ എത്തണമെന്ന് ആവശ്യപ്പെട്ട് റെസിഡന്റ് ഡയറക്ടര്‍ ജമാലുദ്ദീന്‍ ഫാറൂഖി ജീവനക്കാര്‍ക്ക് ഇമെയില്‍ അയച്ചിട്ടുണ്ട്. ചാനല്‍ നിലച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും തൊഴിലാളികളെ പിരിച്ചു വിട്ടെന്ന് അറിയിക്കുകയോ, പുനസംപ്രേക്ഷണം സംബന്ധിച്ച് യാതൊരു ഉറപ്പുമോ നല്‍കാത്ത ഇന്ത്യവിഷന്‍ മാനേജ്‌മെന്റ് എകെ സാജന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പായ ...

Read More »

മുനീറിനെ തുറന്ന സംവാദത്തിന് ക്ഷണിച്ച് സാജന്‍

എംകെ മുനീറിനെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച്് ഇന്ത്യാവിഷന്‍ ജീവനക്കാരനും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായി മത്സരിക്കുന്ന എകെ സാജന്‍. താന്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാനായി തുറന്ന സംവാദത്തിന് ക്ഷണിക്കുകയാണ് സാജന്‍. ദൃശ്യമാധ്യമങ്ങളുടെ തുടക്കക്കാലത്ത് ഏറ്റവും മുന്നിലുണ്ടായിരുന്ന ഇന്ത്യാവിഷന്‍ പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം നിലച്ചതെന്തുകൊണ്ട്, ഇന്ത്യാവിഷനില്‍ സംഭവിച്ചതെന്ത്, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന്  പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തത് മന്ത്രിയായതു കൊണ്ടല്ലേ, തുടങ്ങി നിരവ‌ധി  ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ മുനീര്‍ തയ്യാറാവണമെന്ന് സാജന്‍ കാലിക്കറ്റ് ജേര്‍ണലിനോടു പറഞ്ഞു. മുനീര്‍ സംവാദത്തിന് തയ്യാറാണെങ്കില്‍ ഇന്ത്യാവിഷന്‍ ജീവനക്കാര്‍ മുനീര്‍ പറയുന്ന സ്ഥലത്ത് പറയുന്ന സമയത്ത് ...

Read More »

ഉമ്മന്‍ചാണ്ടിയോടുള്ള പത്ത് ചോദ്യങ്ങള്‍ വൈറാലാവുന്നു

  തെരഞ്ഞെടുപ്പിന്‍റെ ചൂടില്‍ സ്ഥാനാര്‍ത്ഥികള്‍ പരസ്പരം ചോദ്യങ്ങള്‍ ഉന്നയിച്ചും സംവാദത്തിന് വെല്ലു വിളിച്ചും നാടെങ്ങും പ്രസംഗിച്ചുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെയും പ്രതിപക്ഷനേതാവിന്‍റെയും പരസ്പര ചോദ്യങ്ങളാണ് മറ്റൊന്ന് . എന്നാല്‍ വിഎസിന്‍റെ ചോദ്യങ്ങള്‍ക്ക് ഒന്നിനുപോലും മറുപടി പറയാതെ,  ചോദ്യങ്ങള്‍ മാത്രം ഉന്നയിച്ചു കൊണ്ടിരിക്കുന്ന ഉമ്മന്‍ചാണ്ടിയോട് കിരണ്‍ തോമസ് ഫെയ്സ്ബുക്കിലൂടെ ചോദിച്ച പത്ത്  ചോദ്യങ്ങള്‍  സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ചോദ്യങ്ങള്‍ താഴെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാക്കളോട് ചോദ്യങ്ങളുമായി കൊണ്ടും കൊടുത്തും അങ്ങ് മുന്നേറുമ്പോള്‍ അങ്ങയോടും ചില ചോദ്യങ്ങള്‍ ചോദിക്കട്ടെ. തിരഞ്ഞെടുപ്പു കാലമായതിനാല്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ അങ്ങ് ...

Read More »

എം കെ മുനീറി നെതിരെ ഇന്ത്യാവിഷൻ ജീവനക്കാരുടെ സ്ഥാനാർത്ഥി

കോഴിക്കോട് സൗത്തിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മന്ത്രി എം കെ മുനീറിനെതിരെ   സ്ഥാനാർത്ഥിയെ നിർത്തി മത്സരിപ്പിക്കാൻ ഇന്ത്യാവിഷൻ ജീവനക്കാരുടെ യോഗം തീരുമാനിച്ചു.ചാനലിൽ ഡ്രൈവറായിരുന്ന കോഴിക്കോട് പുതിയങ്ങാടി സ്വദേശി എ.കെ.സാജനാണ് സ്വതന്ത്രസ്ഥാനാർഥിയായി മുനീറിനെ എതിരിടുന്നത്. 2003ൽ ഇന്ത്യാവിഷന്റെ തുടക്കം മുതൽ സാജൻ ചാനലിനൊപ്പമുണ്ടായിരുന്നു. ഇന്ത്യാവിഷനിൽ ജോലി ചെയ്തിരുന്ന ജേർണലിസ്റ്റുകളുടേയും, മറ്റ് ജീവനക്കാരുടേയും യോഗത്തിലാണ് തീരുമാനം.മാസങ്ങളായി പ്രവർത്തനം നിലച്ച ഇന്ത്യാവിഷൻ ജീവനക്കാർ ദുരിതത്തിലാണ്. തൊഴിലാളികൾക്ക് നല്കണ്ട ശമ്പളമടക്കമുള്ള ആനുകൂല്യങ്ങൾ നല്കാതിരുന്നതിനെതിരെയുള്ള പ്രതിഷേധ മായാണ് മത്സരംഎന്ന് ഇന്ത്യാവിഷൻ ജീവനക്കാർ പറയുന്നു. . പ്രചരണം വരും ദിവസങ്ങളിൽ ...

Read More »

മുഹമ്മദ് റിയാസിനെ പാക്കിസ്ഥാനിലേക്ക് അയക്കാമെന്ന പൂതി വേണ്ടെന്ന് വിഎസ്: കേരളത്തിൽ യുഡിഎഫ് ബിജെപി അവിശുദ്ധ ബന്ധം

മുഹമ്മദ് റിയാസിനെ പോലുള്ളവരെ പാക്കിസ്ഥാനിലേക്ക് അയക്കാമെന്ന പൂതി ആർഎസ്എസ് മനസ്സിൽ വെച്ചാൽ മതിയെന്ന് വിഎസ് കോഴിക്കോട് പറഞ്ഞു. പാക്കിസ്ഥാനിലേക്ക് അയക്കാൻ നിൽക്കുന്നവരെ ജനങ്ങളെങ്ങോട്ടാണ് അയക്കുന്നതെന്ന് കാത്തിരുന്നു കാണാം. സ്വാതന്ത്ര്യ സമരത്തിലുൾപ്പെടെ നാടിന്റെ ചരിത്രത്തിൽ ഒരു പങ്കുമില്ലാത്ത ആർഎസ്എസും ബിജെപിയും നടത്തുന്ന വർഗ്ഗീയ പ്രചരണങ്ങളെ എൽഡിഎഫ് തടഞ്ഞുനിർത്തുമെന്നും വിഎസ് പറഞ്ഞു. തൊട്ടതിനൊക്കെ തുട്ട് കിട്ടണമെന്ന ഉമ്മൻചാണ്ടി ഭരണമാണ് കഴിഞ്ഞു പോയത്. ഉമ്മൻചാണ്ടി താൻ ആരോപണങ്ങളുന്നയിക്കുന്നു എന്നാണ് പറയുന്നത്. ആരോപണങ്ങളല്ല, മന്ത്രിമാർക്കെതിരെയുള്ള വസ്തുതകളുള്ള 316 കേസുകളെക്കുറിച്ചാണ് താൻ പറയുന്നതെന്നും വിഎസ് വ്യക്തമാക്കി. ബിജെപി യുഡിഎഫ് അവിശുദ്ധ ബന്ധമുണ്ടാക്കിയതിന് ...

Read More »