Home » ഇൻ ഫോക്കസ്

ഇൻ ഫോക്കസ്

‘മടുത്തു, നിങ്ങളുടെ ആണത്തജനാധിപത്യം’: ഒരു വോട്ടറുടെ മാനിഫെസ്റ്റോ

രാജേഷ് കിഴിശ്ശേരി   എന്റെ വോട്ട് സുന്ദരിക്കുള്ളതാണ്. അവിടെ പാർട്ടി, ആശയം, പ്രസ്ഥാനം ഇതൊന്നും നോക്കില്ല. സൗന്ദര്യം മാത്രമേ ഗണിക്കപ്പെടൂ. പുരുഷൻമാർക്കാർക്കും ഞാൻ വോട്ടു ചെയ്യില്ല, കാരണം മറ്റൊരു പുരുഷനെ എനിക്കംഗീകരിക്കാനോ ഇഷ്ടപ്പെടാനോ ആവില്ല തന്നെ! ദേവനെ വിളിക്കാതെ ദേവീ എന്നാണ് ഞാൻ പ്രാർത്ഥനയിൽ പോലും വിളിക്കാറുള്ളത്. അത്രമേൽ പുരുഷ വിദ്വേഷമാണെനിക്ക്. യൂ നോ, ആം എ ഫെമിനിസ്റ്റ്. സൗന്ദര്യശാസ്ത്രത്തിലാണെൻ വിശ്വാസം. സൗന്ദര്യത്തെ, റൊമാൻസിനെ പ്രകീർത്തിക്കുന്ന പാർട്ടിക്കാർ ആരെങ്കിലുമുണ്ടെങ്കിൽ വോട്ടു ചോദിക്കാൻ വന്നോളൂ. പുരുഷന്റെ കായിക പ്രകടനങ്ങൾ, അടി, നായാട്ട്, വെട്ട് ഇത് നടത്തുന്ന ...

Read More »

തള്ളിപ്പറഞ്ഞവർ ‘വല്യേട്ട’നായി! ബിഹാർമുന്നേറ്റം സിപിഎമ്മിന് തലവേദനയാകുമോ?

ഇടതുപാർട്ടികളിലെ നിലവിലെ വല്യേട്ടന്റെ സ്ഥാനം ബിഹാറിൽ ലിബറേഷനുകാർ കൈക്കലാക്കി! അവർക്കുകീഴിൽ നേടിയ ഇടതുജയം കേരളസിപിഎമ്മിലെ ബുദ്ധിജീവിവിഭാഗങ്ങളിലും യുവജനങ്ങളിലും ചലനമുണ്ടാക്കും ബിഹാറിലെ ഇടതുപാർട്ടികളുടെ മുന്നേറ്റം കേരളത്തിലെ ഇടതുരാഷ്ട്രീയത്തിലും പ്രതിഫലിക്കും. മറ്റ് ഇടതുപാർട്ടികളെ കൂടുതൽ വിശ്വാസത്തിലെടുക്കാൻ സംസ്ഥാനത്തെ ഇടതുപക്ഷനേതൃസ്ഥാനത്തുള്ള സിപിഎം നിർബന്ധിതമാകും. അതേസമയം, ‘തീവ്രവാദപക്ഷം’ എന്നു പേരിട്ടുവിളിക്കുന്ന കക്ഷിയുടെ ബലത്തിലാണ് ഈ ഇടതുമുന്നേറ്റമെന്നത് സിപിഎമ്മിനും സിപിഐക്കും തലവേദനയുമാണ്. മത്സരിച്ച 29 സീറ്റില്‍ 16 എണ്ണത്തിലും വിജയവുമായാണ് ഇടത് പാര്‍ട്ടികൾ ബിഹാറിൽ മുന്നേറ്റമുണ്ടാക്കിയത്. ഒരു വലിയ ഇടവേളയ്ക്ക് ശേഷമാണ് ഇവിടെ ഇടതുപാര്‍ട്ടികളുടെ ഒരു തിളക്കമാര്‍ന്ന പ്രകടനം. സിപിഐ-എംഎല്‍ (ലിബറേഷന്‍) ...

Read More »

പെണ്ണുങ്ങൾ മത്സരിക്കുകയോ! അതും മാർക്സിസ്റ്റ് പാർട്ടിക്ക് വേണ്ടി! ലീഗാണെങ്കിൽ തരക്കേടില്ലായിരുന്നു!

എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ഭർത്താവിന് മുസ്ലിംലീഗ് നേതാവ് അയച്ചതെന്ന് പേരിൽ വോയ്‌സ് ക്ലിപ്പ് വൈറലാവുന്നു. മലപ്പുറം ജില്ലയിലെ ഒഴൂർ പഞ്ചായത്തിൽനിന്നെന്ന പേരിലാണ് വോയ്‌സ് ക്ലിപ്പ് ജില്ലയൊട്ടാകെയും പുറത്തേക്കും പറന്നു നടക്കുന്നത്. ഒരു കാലത്ത് വളരെ സാധാരണമായിരുന്നതും, സമീപകാലത്ത് പരസ്യമായി ഇല്ലാതിരുന്നതുമായ ആവശ്യമാണ് ക്ലിപ്പിൽ ലീഗ് നേതാവ് തുറന്നുതന്നെ ഉന്നയിക്കുന്നത് – പെണ്ണുങ്ങൾ മത്സരിക്കുകയോ! അതും മാർക്സിസ്റ്റ് പാർട്ടിക്ക് വേണ്ടി! ലീഗിനായിരുന്നെങ്കിൽ തരക്കേടില്ല! ശബ്ദസന്ദേശത്തിന്റെ പൂർണ്ണരൂപം: ‘ഞാനൊരു കാര്യം ചോദിക്കട്ടെ, ഇബ്രാഹിമേ. എന്ത് പണ്യാ ജ്ജ് ചെയ്തക്കണ്? അനക്ക് തോന്ന്ണ്ടോ ഇതൊരു നല്ല കാര്യാണ്ന്ന്? അവനോന്റെ പെണ്ണ്ങ്ങളെ ...

Read More »

ചിഹ്നത്തിൽ മാത്രം കാര്യമുണ്ടോ? ജോസ് കെ മാണി വിഭാഗം സി പി എം ന് ബാധ്യതയാകുമോ?

jose k mani and ldf politics

Read More »

കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ്: ചങ്കിടിപ്പ് ആർക്ക്

ok kunjalikkuty back to kerala politics

Read More »

നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കി.

നിര്‍ഭയ കേസിലെ നാല് പ്രതികളുടെയും വധശിക്ഷ നടപ്പിലാക്കി. വെള്ളിയാഴ്ച പുലർച്ചെ 5.30 ഓടെ തിഹാർ ജയിലിൽ വെച്ചാണ് ശിക്ഷ നടപ്പിലാക്കിയത്. പ്രതികൾ അവസാന നിമിഷം മരണവാറണ്ടിനെതിരെ സമർപ്പിച്ച ഹർജി ഇന്നലെ അർധ രാത്രിയോടെ ഡൽഹി ഹൈക്കോടതിയും പുലർച്ചയോടെ സുപ്രീംകോടതിയും തള്ളിയതോടെയാണ് വധ ശിക്ഷയ്ക്ക് കളമൊരുങ്ങിയത്. പ്രതികളായ മുകേഷ് സിങ് (32), അക്ഷയ് കുമാർ സിങ് (31), പവൻ ഗുപ്ത (25), വിനയ് ശർമ (26) എന്നിവരുടെ ശിക്ഷയാണ് നടപ്പിലായത്. കേസിൽ ആറ് പ്രതികളാണുണ്ടായിരുന്നത്. ആദ്യത്തെ മൂന്ന് മരണവാറണ്ടുകൾക്ക് ശേഷം നാലാമത് പുറപ്പെടുവിച്ച വാറണ്ട് പ്രകാരമാണ് ...

Read More »

കൊവിഡ് 19: അവധിയിലുള്ള ഡോക്ടര്‍മാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

സംസ്ഥാനത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് അവധിയിലുള്ള ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർ അടിയന്തരമായി ജോലിയിൽ പ്രവേശിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. വ്യക്തമായ കാരണങ്ങളില്ലാത്തവരെല്ലാം ഉടൻതന്നെ ജോലിയിൽ പ്രവേശിക്കണം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വൈകുന്നേരം ആറ് മണി വരെ പ്രവർത്തിക്കാൻ ആരോഗ്യ മന്ത്രി നിർദേശം നൽകി. കൊവിഡ് 19 നേരിടാൻ കൂടുതൽ ഡോക്ടർമാരെ താത്കാലികമായി നിയമിക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

Read More »

രജിത്തിന് സ്വീകരണം: അറസ്റ്റിലായവരുടെ എണ്ണം 13; രജിത്ത് ഒളിവില്‍ തന്നെ

ബിഗ് ബോസ് മൽസരാർഥി രജിത് കുമാറിന് നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വീകരണമൊരുക്കിയ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. എറണാകുളം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായത്. സംഭവത്തിൽ 75 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത് ഇവരിൽ അൻപതോളം പേരെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. അതേ സമയം കേസിലെ ഒന്നാം പ്രതി രജിത്കുമാറിന് വേണ്ടിയുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കി. ഇയാളുടെ സ്വദേശമായ ആറ്റിങ്ങലിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. രജിത്ത് കുമാര്‍ ഒളിവില്‍ തന്നെയാണ് എന്നാണ് പൊലീസിന്‍റെ നിഗമനം. റിയാലിറ്റി ഷോയില്‍ നിന്ന് പുറത്താക്കപ്പെട്ട അധ്യാപകൻ കൂടിയായ രജിത് കുമാർ ഏതാനും ...

Read More »

കേന്ദ്രം എക്സൈസ് നികുതി വർദ്ധിപ്പിച്ചു; പെട്രോൾ ഡീസൽ വില കൂടി

പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവ വർധിപ്പിച്ച് കേന്ദ്രസർക്കാർ. ലീറ്ററിന് മൂന്ന് രൂപ വീതമാണ് കൂട്ടിയത്. സ്‌പെഷ്യൽ എക്‌സൈസ് തീരുവയായി പെട്രോളിന് രണ്ടു മുതൽ എട്ട് രൂപ വരെയും ഡീസലിന് നാല് രൂപയും വർധിക്കും. ഇതിന് പുറമെ, റോഡ് സെസും കൂട്ടി. പെട്രോളിന് ഒരു രൂപയും ഡീസലിന് പത്ത് രൂപയുമാണ് വർധന. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്രസർക്കാർ പുറത്തിറക്കി. ഇന്ന് അർധരാതിയോടെ പുതുക്കിയ വില നിലവിൽ വരും. ആഗോള വിപണിയിൽ എണ്ണ വിലയിലുണ്ടായ തിരിച്ചടി പിടിച്ചു നിർത്തുന്നതിനാണ് നടപടി.

Read More »

കൊറോണ വൈറസ്; സംസ്ഥാനത്ത് ഇന്ന് പുതിയ കേസുകള്‍ ഇല്ല

സംസ്ഥാനത്ത് ഇന്ന് പുതിയ കൊറോണ കേസുകള്‍ ഇല്ല. എന്നാല്‍ കൊറോണയ്‌ക്കെതിരെ ജാഗ്രത തുടരുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. സംസ്ഥാനത്ത് നിലവില്‍ 3313 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 293 പേര്‍ ആശുപത്രികളിലാണ് നിരീക്ഷണത്തിലുള്ളത്. 1179 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതില്‍ 879 എണ്ണത്തിന്റെ റിസല്‍ട്ട് നെഗറ്റീവ് ആണ് നിരവധി പേര്‍ വിദേശത്ത് നിന്ന് നാട്ടിലേക്ക് മടങ്ങുന്ന സാഹചര്യത്തില്‍ വിമാനത്താവളത്തില്‍ കൃത്യമായ സ്രീനിംഗ് നടത്തുന്നുണ്ടെന്ന് പറഞ്ഞ മന്ത്രി രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ ലിസ്റ്റില്‍ ഉള്ളവരും പരിശോധനയ്‌ക്കെത്തുന്നവരും മാസ്‌ക് ധരിച്ചാല്‍ മതിയെന്നും പറഞ്ഞു. തിരുവനന്തപുരത്തും കോഴിക്കോടും സാമ്പിള്‍ പരിശോധന ...

Read More »