Home » ഇൻ ഫോക്കസ് (page 10)

ഇൻ ഫോക്കസ്

പ്രിയനന്ദനനെ അക്രമിച്ച കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

സംവിധായകന്‍ പ്രിയനന്ദനനെ അക്രമിച്ച കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. പ്രിയാനന്ദനന്റെ അയല്‍വാസിയും വല്ലച്ചിറ സ്വദേശിയുമായ സരോവരാണ് അറസ്റ്റിലായത്. തന്നെ അക്രമിച്ചത് സംഘപരിവാര്‍ പ്രവര്‍ത്തകരാണെന്ന് പ്രിയനന്ദനനും ആരോപിച്ചിരുന്നു.ഇന്ന് രാവിലെ ഒന്‍പത് മണിയോടെ വല്ലച്ചിറയിലെ വീടിന് സമീപത്തുവച്ചാണ് പ്രിയനന്ദനന് നേരെ അക്രമം ഉണ്ടായത്. പ്രിയനന്ദനന്റെ തലയില്‍ ചാണക വെള്ളം ഒഴിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു

Read More »

മുഖ്യമന്ത്രിക്കെതിരായ പ്രസ്താവനയില്‍ മാപ്പ് പറഞ്ഞ് കെ സുധാകരന്‍

മുഖ്യമന്ത്രി സ്ത്രീകളെക്കാള്‍ മോശമായി എന്ന പ്രസ്താവനയില്‍ ക്ഷമ പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. താന്‍ ഉദ്ദേശിച്ചത് ആക്ടിവിസ്റ്റുകളായ സ്ത്രീകളെയാണെന്നും സ്ത്രീകളെ പൊതുവില്‍ ദ്ദേശിച്ചതല്ലെന്നുമാണ് കെ സുധാകരന്റെ വിശദീകരണം. പറഞ്ഞത് ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നെന്നും സുധാകരന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കാസര്‍കോട് നടന്ന യുഡിഎഫ് കളക്ട്രേറ്റ് മാര്‍ച്ചിലാണ് കെ സുധാകരന്‍ വിവാദ പ്രസ്താവന നടത്തിയത്. പിണറായി മുഖ്യമന്ത്രിയായാല്‍ ആണുങ്ങളെ പോലെ എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ പെണ്ണുങ്ങളെക്കാള്‍ മോശമായി എന്നതാണ് യാഥാര്‍ത്ഥ്യം എന്നായിരുന്നു സുധാകരന്റെ വാക്കുകള്‍. കരുണ ഇല്ലാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും ...

Read More »

ശബരിമല: റിട്ട് ഹര്‍ജികള്‍ ഫെബ്രുവരി എട്ടാം തീയതി പരിഗണിക്കും

ശബരിമല റിട്ട് ഹര്‍ജികള്‍ ഫെബ്രുവരി എട്ടാം തീയതി പരിഗണിക്കും. സുപ്രീംകോടതി വെബ്‌സൈറ്റില്‍ കാണിച്ചിരിക്കുന്ന താല്‍ക്കാലിക തീയതി പ്രകാരമാണിത്.ശൈലജ വിജയന്‍ അടക്കമുളളവര്‍ നല്‍കിയ ഹര്‍ജികളാണ് എട്ടാം തീയതി പരിഗണിക്കാന്‍ സാധ്യത.പുനപരിശോധന ഹര്‍ജികള്‍ തീര്‍പ്പാക്കിയ ശേഷം മാത്രമേ റിട്ട് ഹര്‍ജികള്‍ പരിഗണിക്കൂവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. പുനപരിശോധന ഹര്‍ജികള്‍ 22 ന് പരിഗണിക്കാന്‍ നേരത്തെ തീരുമാനിച്ചെങ്കിലും ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ അസൗകര്യം കാരണം മാറ്റിവച്ചിരുന്നു. പുതിയ തീയതി നിശ്ചയിച്ചിട്ടില്ല.

Read More »

ശബരിമല: ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പന്തളം കൊട്ടാരം പ്രതിനിധി

ശബരിമല വിഷയങ്ങള്‍ പരിഹരിക്കുന്നതിന് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പന്തളം കൊട്ടാരം. പ്രശ്‌നങ്ങള്‍ പരിഹരിക്കണം എന്നും അതിനായി ഏത് ചര്‍ച്ചയ്ക്കും തയ്യാറാണെന്നും കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മയാണ് അറിയിച്ചത്.മണ്ഡല-മകരവിളക്കിനുശേഷം ശബരിമല നടയടച്ചതിന് പിന്നാലെയാണ് ശശികുമാര വര്‍മ്മ പ്രതികരണവുമായി രംഗത്ത് വന്നത്. മണ്ഡല-മകരവിളക്ക് കാലത്ത് ഉണ്ടായ പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കണം എന്നും അദ്ദേഹം പറഞ്ഞു.

Read More »

റസാഖിന്റെ കാര്യത്തിലും കെ.എം ഷാജിയുടെ അതേ നിലപാട് തുടരുമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍

കാരാട്ട് റസാക്കിന്റെ നിയമസഭാംഗത്വം റദ്ദാക്കിയതിനെ സംബന്ധിച്ച്‌ കേരള നിയമസഭ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ദുബൈയില്‍ പറഞ്ഞു. ഹൈക്കോടതി നിയമസഭാംഗത്വം റദ്ദാക്കിയപ്പോള്‍ കെ.എം. ഷാജിയുടെ കാര്യത്തില്‍ എടുത്ത നിലപാട് തന്നെയായിരിക്കും കാരാട്ട് റസാഖിന്റെ കാര്യത്തിലും ഉണ്ടാവുകയെന്ന് അദ്ദേഹം പറഞ്ഞു. നിയമപരമായ ഒരു ബാധ്യതയല്ലാതെ മറ്റൊരു കാരണവും ഇക്കാര്യത്തില്‍ അന്ന് ഉണ്ടായിരുന്നില്ല. റസാഖിന്റെ നിയമസഭാംഗത്വം റദ്ദാക്കിയ ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ നല്‍കിയിട്ടുണ്ട് അതിനാല്‍ സുപ്രീംകോടതിയില്‍ പോകാന്‍ സമയമനുവദിച്ചിരിക്കുകയാണ്. ഈ ഒരു മാസത്തിനുള്ളില്‍ അനുകൂല വിധി ലഭിക്കുന്നില്ലെങ്കില്‍ അദ്ദേഹത്തിന് എതിരെയും ഷാജിയുടെ കാര്യത്തിലെടുത്ത നടപടി തന്നെയാവും ഉണ്ടാവുക എന്നും ...

Read More »

കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് മാറ്റിവച്ചു

കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് മാറ്റിവച്ചു. തൊഴിലാളി സംഘടനാ നേതാക്കള്‍ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനുമായി നടന്ന ചര്‍ച്ചയിലാണ് പണിമുടക്ക് മാറ്റിവയ്ക്കാന്‍ തീരുമാനമായത്. ആവശ്യങ്ങള്‍ സമയബന്ധിതമായി പരിഹരിക്കാമെന്ന് ഉറപ്പ് കിട്ടിയതിനെ തുടര്‍ന്നാണ് സമരം മാറ്റിവയ്ക്കുന്നതെന്ന് നേതാക്കള്‍ വ്യക്തമാക്കി. നേരത്തെ, കെ.എസ്.ആര്‍.ടി.സിയിലെ തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് ഹൈക്കോടതി തടഞ്ഞിരുന്നു. കോര്‍പറേഷനുമായുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന് തൊഴിലാളികളോട് കോടതി ആവശ്യപ്പെട്ടു. നാളെ മുതല്‍ ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സര്‍വീസുകള്‍ മുടക്കിയുള്ള പണിമുടക്ക് അനുവദിക്കില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. സമരം നിയമപരമായ നടപടിയല്ലെന്ന് ...

Read More »

ആലപ്പാട് കരിമണല്‍ ഖനനം; സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ്

കൊല്ലം ആലപ്പാട് പഞ്ചായത്തിലെ കരിമണല്‍ ഖനനം നിരോധിക്കണമെന്ന ഹര്‍ജിയില്‍ സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ്. സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ പഠനറിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതുവരെ ഖനനം നിരോധിക്കണമെന്നാവശ്യപ്പെട്ട് ആലപ്പാട് സ്വദേശി കെഎം ഹുസൈനാണ് ഹൈക്കോടതിയെ സമീപിച്ചത്

Read More »

അഭിമന്യുവിന്റെ കുടുംബത്തിന് വീടിന്റെ താക്കോല്‍ മുഖ്യമന്ത്രി കൈമാറി

അഭിമന്യുവിന്റെ കുടുംബത്തിനായി സിപിഐഎം നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി. വട്ടവടയില്‍ രാവിലെ നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി താക്കോല്‍ അഭിമന്യുവിന്റെ മാതാപിതാക്കള്‍ക്ക് കൈമാറിയത്. അഭിമന്യുവിന്റെ മാതാപിതാക്കളുടെ പേരില്‍ സിപിഐഎം ബാങ്കില്‍ നിക്ഷേപിച്ച 23.75 ലക്ഷം രൂപയും മുഖ്യമന്ത്രി കൈമാറി. വട്ടവട പഞ്ചായത്ത് സ്ഥാപിച്ച ‘അഭിമന്യു മഹാരാജാസ്’ ലൈബ്രറിയും പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വട്ടവട കൊട്ടക്കമ്പൂരിലെ അഭിമന്യുവിന്റെ നിലവിലെ വീടിന് അരക്കിലോമീറ്റര്‍ അകലെയാണ് പുതിയ വീട്. പത്തര സെന്റ് ഭൂമിയില്‍ 1,226 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ ആധുനിക സൗകര്യങ്ങളോടെയാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്. വീടിനും ...

Read More »

ശബരിമലയിലേക്ക് താന്‍ വന്നുകൊണ്ടിരിക്കുകയാണെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് തൃപ്തി ദേശായി

ശബരിമലയിലേക്ക് താന്‍ വന്നുകൊണ്ടിരിക്കുകയാണെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് തൃപ്തി ദേശായി. താന്‍ ഒരു ദിവസം ശബരിമലയിലേക്ക് എത്തും. സന്ദര്‍ശിച്ച് മടങ്ങിക്കഴിഞ്ഞാല്‍ മാത്രമേ ആളുകള്‍ വാര്‍ത്ത അറിയുകയുള്ളു എന്നും തൃപ്തി ദേശായി പൂനെയില്‍ പറഞ്ഞു. മറ്റുപ്രചാരണങ്ങള്‍ ഗൂഢ ഉദ്ദേശത്തോടെയെന്നും തൃപ്തി പറഞ്ഞു. സന്നിധാനത്ത് യുവതിപ്രവേശനം സാധ്യമായിക്കഴിഞ്ഞു. ലക്ഷ്യം അവര്‍ പൂര്‍ത്തിയാക്കിയതായും തൃപ്തി ദേശായി പറഞ്ഞു. തൃപ്തി സന്നിധാനത്ത് എത്തുമെന്ന് നേരത്തെ പ്രചാരണമുണ്ടായിരുന്നു. ഈ സീസണില്‍ത്തന്നെ തൃപ്തി ശബരിമലയിലെത്തുമെന്ന തരത്തില്‍ പ്രചാരണങ്ങളുണ്ടായിരുന്നു.

Read More »

കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി

നടന്‍ കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ശബരിമലയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിക്ക് പിന്നാലെ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്റെ കേസിലായിരുന്നു മുന്‍കൂര്‍ ജാമ്യം തേടി കൊല്ലം തുളസി ഹൈക്കോടതിയെ സമീപിച്ചത്. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിനാണ് പൊലീസ് കേസെടുത്തത്. പ്രസംഗത്തില്‍ കൊല്ലം തുളസി വിധി പ്രസ്താവിച്ച ജഡ്ജിമാരെയും വിമര്‍ശിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകാന്‍ ഹൈക്കോടതി കൊല്ലം തുളസിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

Read More »