Home » ഇൻ ഫോക്കസ് (page 2)

ഇൻ ഫോക്കസ്

ബിരുദ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ റിപ്പോര്‍ട്ട് തേടി ദേശീയ ന്യൂനപക്ഷ കമ്മീഷന്‍

മലബാര്‍ ക്രിസ്ത്യന്‍ കോളജിലെ അവസാനവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ജസ്പ്രീത് സിംഗ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി ദേശീയ ന്യൂനപക്ഷ കമ്മീഷന്‍. വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യത്തെ പറ്റി അന്വേഷിച്ച് ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടതെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ്ജ് കുര്യന്‍ അറിയിച്ചു. ഡിജിപി, കോഴിക്കോട് ജില്ലാ കളക്ടര്‍, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എന്നിവരില്‍ നിന്നാണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. പഞ്ചാബ് സ്വദേശിയായ ജസ്പ്രീത് ആത്മഹത്യ ചെയ്തത് പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതിനാലാണെന്നാണ് കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ആരോപണം. 75 ശതമാനം ...

Read More »

കുഞ്ചാക്കോ ബോബനെതിരെ അറസ്റ്റ് വാറന്റ്

നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയായ നടന്‍ കുഞ്ചാക്കോ ബോബനെതിരെ അറസ്റ്റ് വാറന്റ്. വെള്ളിയാഴ്ച ഹാജരാകാന്‍ കുഞ്ചാക്കോ ബോബന് സമന്‍സ് നല്‍കിയിരുന്നു. ഹാജരാകാത്തതിനെത്തുടര്‍ന്നാണ് എറണാകുളം അഡീഷനല്‍ സെഷന്‍സ് ജഡ്ജി ഹണി എം.വര്‍ഗീസ് ജാമ്യത്തോടു കൂടിയ വാറന്റ് പുറപ്പെടുവിച്ചത്. വിസ്താരം തുടരുന്ന മാര്‍ച്ച് നാലിന് അദ്ദേഹം ഹാജരാകണം. കുഞ്ചാക്കോ ബോബന്‍ അടക്കം മൂന്ന് പേരെയാണ് വെള്ളിയാഴ്ച വിസ്തരിക്കാന്‍ തീരുമാനിച്ചിരുന്നത്. ഇതില്‍ 14 ഉം 15 ഉം സാക്ഷികളായ ഗീതു മോഹന്‍ദാസും സംയുക്താ വര്‍മയും രാവിലെ തന്നെ കോടതിയിലെത്തി.

Read More »

കൂടത്തായി കൊലപാതകക്കേസ് പ്രതി ജോളി ആത്മഹത്യക്ക് ശ്രമിച്ചു

കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു.കൈഞ്ഞരമ്പ്‌ മുറിച്ചാണു ജോളി വ്യാഴാഴ്ച പുലര്‍ച്ചെ കോഴിക്കോട് ജില്ലാ ജയിലില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചത്. ആദ്യം കോഴിക്കോട് ബീച്ച് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലേയ്ക്കും മാറ്റുകയായിരുന്നു..ജോളിക്ക് ഒപ്പമുണ്ടായിരുന്ന മറ്റ് ജയില്‍പ്പുള്ളികളാണ് ആത്മഹത്യാശ്രമത്തെക്കുറിച്ച് അധികൃതരെ അറിയിച്ചത്. ഇടത് കൈഞ്ഞരമ്പാണ് മുറിഞ്ഞത്. ഇത് പ്ലാസ്റ്റിക് സര്‍ജറി ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.കൈ ഞരമ്പ് താന്‍ കടിച്ചുമുറിച്ചെന്നാണ് ജോളിയുടെ മൊഴി

Read More »

അനധികൃത സ്വത്ത് സമ്പാദന കേസ്; വി എസ് ശിവകുമാറിന്റെ ഫോൺ വിളികൾ പരിശോധിക്കാൻ വിജിലൻസ്

അനധികൃത സ്വത്ത് സമ്പാദന കേസിൽ വി എസ് ശിവകുമാറിന്റെ ഫോൺ വിളികൾ പരിശോധിക്കാൻ വിജിലൻസ് തീരുമാനിച്ചു. സർക്കാർ അന്വേഷണം പ്രഖ്യാപിച്ച ദിവസത്തിന് ശേഷം നടത്തിയ ഫോൺ വിളികളാണ് അന്വേഷിക്കുന്നത്. ഇതിനായി വിജിലൻസിന്റെ സൈബർ വിഭാഗത്തിന്റെ സഹായം തേടും. വഴുതക്കാട് സ്വദേശി പി ആർ വേണുഗോപാലിന്റെ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്താൻ 2017 ജനുവരി 21നാണ് വിജിലൻസ് ഡയറക്ടർ ഉത്തരവിട്ടത്. പ്രാഥമിക അന്വേഷണത്തിന് ശേഷം 2020 ഫെബ്രുവരി 14ന് കേസ് രജിസ്റ്റർ ചെയ്യാൻ സർക്കാർ അനുമതി നൽകി. ഈ രണ്ട് ദിവസങ്ങൾക്ക് ശേഷം വി എസ് ...

Read More »

നടി ആക്രമിക്കപ്പെട്ട കേസില്‍ മഞ്ജു വാര്യരുടെ മൊഴി വ്യാഴാഴ്ച്ച രേഖപ്പെടുത്തും;

നടി ആക്രമിക്കപ്പെട്ട കേസില്‍ മഞ്ജു വാര്യരുടെ മൊഴി വ്യാഴാഴ്ച്ച രേഖപ്പെടുത്തും. കേസില്‍ മഞ്ജു വാര്യരുടെ മൊഴി നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതി ദിലീപിനെതിരായുള്ള ഗൂഢാലോചന കുറ്റം തെളിയിക്കുന്നതിന്റെ ഭാഗമായാണ് മഞ്ജു വാര്യര്‍, സംയുക്ത വര്‍മ്മ, ഗീതു മോഹന്‍ദാസ് എന്നിവരുടെ മൊഴി രേഖപ്പെടുത്തുന്നത്. മഞ്ജു വാര്യര്‍, സിദ്ദിഖ്, ബിന്ദു പണിക്കാര്‍ എന്നിവരുടെ മൊഴി വ്യാഴാഴ്ച്ചയും, ഗീതു മോഹന്‍ ദാസ്, സംയുക്ത വര്‍മ്മ, കുഞ്ചാക്കോ ബോബന്‍ എന്നിവരുടെയും മൊഴി വെള്ളിയാഴ്ച്ചയും രേഖപ്പെടുത്തും. മാര്‍ച്ച് നാലിനാണ് റിമി ടോമിയുടെ മൊഴി രേഖപ്പെടുത്തുക. സംവിധായകന്‍ ശ്രീകുമാര്‍ ...

Read More »

പരിഷത്ത് കണ്ണടച്ച മാളങ്ങളിൽ ഇനിയുമുണ്ടാവും വിഷസർപ്പങ്ങൾ

വിദ്യാഭ്യാസപ്രവർത്തനമെന്നത് ഫണ്ടൊഴുക്ക് മാനേജ്മെന്റ് പ്രവർത്തനം മാത്രമാവുകയാണോ? വയനാട്ടിലെ പത്തുവയസ്സുകാരിയുടെ ദുർമരണം ചില സോഷ്യൽ ഓഡിറ്റിങ്ങുകളിലേക്ക് നമ്മെ നയിക്കാൻ ഇടയുണ്ടോ? ധ്രുവൻ എഴുതുന്നു   മേലെ, ഉത്തരമില്ലാതെ തൂങ്ങിനിൽക്കുന്ന ഓടും മേൽക്കൂരയും. പൊട്ടിപ്പൊളിഞ്ഞ തറ. മുറികളിലെ മൂലകളിലെ പൊത്തുകൾ. ഇതൊന്നും അത്ര ദുർലഭമായ കാഴ്‌ചയായിരുന്നില്ല കേരളത്തിലെ സർക്കാർ സ്‌കൂളുകളിൽ. ഒരു ഇരുപത്തഞ്ചു കൊല്ലം മുമ്പുവരെ. അദ്ഭുതകരമായ മാറ്റങ്ങളുടെ കാലമായിരുന്നു പിന്നെ. കൃത്യമായി പറഞ്ഞാൽ 1993 മുതൽ. ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പരിപാടി എന്ന ഡി.പി.ഇ.പി. ആണ് ആ മാറ്റങ്ങളുടെ ആണിക്കല്ലായതെന്ന് ചരിത്രം മറിച്ചുനോക്കിയാൽ അറിയാം. പാഠ്യപദ്ധതി ...

Read More »

നടൻ മധു മരിച്ചെന്ന് വ്യാജപ്രചാരണം; നടപടിയെടുക്കാൻ പോലീസിന് മുഖ്യമന്ത്രിയുടെ നിർദ്ദേശം

മുതിർന്ന ചലച്ചിത്രതാരം മധു മരിച്ചെന്ന വിധത്തിൽ വ്യാജവാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് പോലീസിന് നിർദ്ദേശം നൽകി. മധുവിന്റെ വ്യാജ മരണവാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ മകൾ ഉമ നായർ മുഖ്യമന്ത്രിക്ക് പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് പരാതി അടിയന്തര പ്രാധാന്യത്തോടെ അന്വേഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് പോലീസിനോട് ആവശ്യപ്പെട്ടത്.

Read More »

ആധാര്‍കാര്‍ഡ് അപ്ഡേഷന് പ്രത്യേക രേഖകള്‍ നല്‍കേണ്ടതില്ല

ആധാര്‍ കാര്‍ഡില്‍ മൊബൈല്‍ നമ്പര്‍, ഫോട്ടോ, മെയില്‍ ഐ.ഡി തുടങ്ങിയവ അപ്ഡേറ്റ് ചെയ്യുന്നതിനായി പ്രത്യേക വ്യക്തി വിവരങ്ങള്‍ സമര്‍പ്പിക്കേണ്ടതില്ലെന്ന് യുണീക്ക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കി. ആധാര്‍ കാര്‍ഡുമായി മാത്രം ആധാര്‍ സേവ കേന്ദ്രങ്ങളില്‍ പോയാല്‍ ഈ സേവനങ്ങള്‍ ലഭ്യമാകും.ബയോമെട്രിക് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിനും ആധാര്‍ കാര്‍ഡ് മാത്രം മതിയാകും. യു.ഐ.ഡി.എ.ഐ പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇത് പറയുന്നത്. ഇത് യു.ഐ.ഡി.എ.ഐ ട്വിറ്ററിലൂടെയും അറിയിച്ചിട്ടുണ്ട്. ആധാറില്‍ നിലവിലുള്ള ഫോണ്‍ നമ്പര്‍ നല്‍കുകയോ പുതിയത് അപ്ഡേറ്റു ചെയ്യുകയോ ചെയ്യാം. ഫോണ്‍ നമ്പര്‍, മെയില്‍ ഐ.ഡി തുടങ്ങിയ ...

Read More »

നടന്‍ സത്താര്‍ അന്തരിച്ചു

പ്രശസ്ത നടന്‍ സത്താര്‍ അന്തരിച്ചു. ചൊവ്വാഴ്ച്ച പുലര്‍ച്ചെ ആലുവ പാലിയേറ്റീവ് കെയര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗത്തിന് ചികിത്സയിലായിരുന്നു.എം.കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത് 1975-ല്‍ പുറത്തിറങ്ങിയ ഭാര്യയെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് സത്താര്‍ മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. തൊട്ടടുത്ത വര്‍ഷം പുറത്തിറങ്ങിയ അനാവരണം എന്ന ചിത്രത്തില്‍ അദ്ദേഹം നായകനായും അഭിനയിച്ചു. മികച്ച നടനായും പിന്നീട് വില്ലന്‍ വേഷങ്ങളിലും അഭിനയിച്ചു. ബാബു ആന്റണി നായകനായ കമ്പോളം അടക്കം മൂന്ന് ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു.തമിഴ്, തെലുങ്ക് സിനിമകളിലും സജീവമായിരുന്ന അദ്ദേഹം മൂന്നിറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. 2003-ന് ...

Read More »

ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

ഐഎന്‍എസ് മീഡിയ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റിന്റ അറസ്റ്റ് ഒഴിവാക്കാന്‍ പി ചിദംബരം നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ഇപ്പോള്‍ ചിദബരത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഹര്‍ജി തള്ളിയത്. ഇതോടെ ഇന്ന് പി.ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റിന്‌ അറസ്റ്റ് ചെയ്യാനാകും. മുന്‍കൂര്‍ ജാമ്യം ആരുടേയും മൗലിക അവകാശമല്ലെന്നും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഗൗരവമുള്ളതാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.സി.ബി.ഐ കസ്റ്റഡി ഇന്ന് തീരും. തനിക്കുള്ള സ്വത്തിനെല്ലാം കൃത്യമായ രേഖകളുണ്ടെന്നും ഒരു തെളിവും എന്‍ഫോഴ്‌മെന്റിന് കയ്യിലില്ലെന്നും പി ചിദംബരം വാദിച്ചു. എന്നാല്‍ ചിദംബരത്തിനെതിരായ കുറ്റങ്ങള്‍ മുദ്രവച്ച കവറില്‍ ...

Read More »