Home » ഇൻ ഫോക്കസ് (page 20)

ഇൻ ഫോക്കസ്

ശബരിമല സ്ത്രീ പ്രവേശനം: പിന്തുണച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനത്തെ പിന്തുണച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ശബരിമല ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കു പ്രാര്‍ഥനാ സ്വാതന്ത്ര്യം അനുവദിക്കണമെന്ന നിലപാടാണു സര്‍ക്കാരിനുള്ളതെന്നു സുപ്രീംകോടതി നിരീക്ഷണങ്ങളോടു പ്രതികരിച്ചു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഈ നിലപാടു വ്യക്തമാക്കുന്ന സത്യവാങ്മൂലമാണു സുപ്രീംകോടതിയില്‍ നല്‍കിയിരിക്കുന്നത്. ഇനി തീരുമാനമുണ്ടാകേണ്ടതു കോടതിയില്‍നിന്നാണ്. കോടതി വിധി മാനിക്കും. സര്‍ക്കാരിന്റെ സമാന നിലപാടു തന്നെയാണു ദേവസ്വം ബോര്‍ഡിനുമുള്ളതെന്നു കടകംപള്ളി പറഞ്ഞു. പ്രായഭേദമന്യേയുള്ള സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്നുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കേരളത്തിന്റെ നിലപാടില്‍ സുപ്രീംകോടതി വിമര്‍ശനം അറിയിച്ചു. കേരളം അടിക്കടി നിലപാട് മാറ്റുന്നുവെന്നും ഇത് നാലാം ...

Read More »

കാലവര്‍ഷ കെടുതി: യുദ്ധകാല അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി

കാലവര്‍ഷ കെടുതി നേരിടുന്നതിന് യുദ്ധകാല അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. ജില്ലാ ഭരണകൂടം കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും കളക്‍ടര്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളുമുണ്ടെന്ന് ഉറപ്പ് വരുത്തണം അസുഖമുള്ളവരുണ്ടെങ്കിൽ പ്രത്യേക ശ്രദ്ധ നൽകണം. അടിയന്തരസാഹചര്യം നേരിടുന്നതിന് ആശുപത്രികൾ സജ്ജമാക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. വെള്ളപ്പൊക്കം ഉണ്ടാവുന്ന ചില സ്ഥലങ്ങളിൽ കുടിവെള്ളം എത്തിക്കാനുള്ള നടപടി സ്വീകരിക്കണം. പകർച്ചാവ്യാധി പ്രതിരോധനടപടികള്‍ ഊര്‍ജിതമാക്കേണ്ടതുണ്ട്. കാര്‍ഷിക മേഖലകളില്‍ വെള്ളക്കെട്ട് നീക്കം ചെയ്യാന്‍ കൃഷിവകുപ്പും ...

Read More »

ഇന്ത്യയും അര്‍ജന്റീനയും നേര്‍ക്കുനേര്‍

ഫുട്‌ബോള്‍ മൈതാനത്ത് ഇന്ത്യയും അര്‍ജന്റീനയും നേര്‍ക്കുനേര്‍. വരും കാല സ്വപ്‌നമല്ല അടുത്ത മാസം ആറിന് നടക്കാന്‍ പോകുന്ന യാഥാര്‍ത്ഥ്യമാണ്. പക്ഷേ മൈതാനത്ത് നേര്‍ക്കുനേര്‍ എത്തുന്നത് ലയണല്‍ മെസിയും സുനില്‍ ഛേത്രിയുമൊന്നുമല്ല അവരുടെ കുഞ്ഞനുജന്‍മാര്‍. ഇന്ത്യയുടെ അണ്ടര്‍ 19 ടീം സ്‌പെയിനില്‍ നടക്കുന്ന സൗഹൃദ മത്സരത്തില്‍ അര്‍ജന്റീന അണ്ടര്‍ 19 ടീമിനെ നേരിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വന്‍ ശക്തികളായ അര്‍ജന്റീനയും ഈ രംഗത്ത് പിച്ചവെച്ച് തുടങ്ങുന്ന ഇന്ത്യയും നേര്‍ക്ക്‌നേര്‍ വരുന്നു എന്നതാണ് ഈ കളിയുടെ പിന്നിലെ ഏറ്റവും വലിയ ആകര്‍ഷണം. അടുത്ത മാസം ആറിനാണ് മത്സരം നടക്കുകയെന്നാണ് ...

Read More »

ഉപ്പും മുളകും സംവിധായകനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ജനപ്രിയ സീരിയലായ ഉപ്പും മുളകിന്റെയും സംവിധായകന്‍ ആര്‍. ഉണ്ണികൃഷ്ണനെതിരേ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. നടി നിഷാ സാരംഗിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് നടപടി. ശനിയാഴ്ച വൈകുന്നേരമാണ് ഉപ്പും മുളകും സീരിയലിലെ സംവിധായകനില്‍ നിന്നും തനിക്ക് മോശം അനുഭവമുണ്ടായതായി വെളിപ്പെടുത്തിക്കൊണ്ട് സംസ്ഥാന അവാര്‍ഡ് ജേതാവ് കൂടിയായ നിഷാ സാരംഗ് രംഗത്ത് വന്നത്. തുടര്‍ന്ന് നിഷ സാരാംഗിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്തുവന്നിരുന്നു. ടെലിവിഷന്‍ അഭിനേതാക്കളുടെ സംഘടനയായ ആത്മയും പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, നിഷയുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്തുവെന്നും നിഷ പരമ്പരയില്‍ തുടര്‍ന്നും അഭിനയിക്കുമെന്നാണ് ചാനല്‍ അധികൃതര്‍ നല്‍കുന്ന ...

Read More »

സ്ത്രീകള്‍ക്ക് ഇനി തൊഴിലിടങ്ങളില്‍ ഇരിക്കാം; നിയമ ഭേദഗതിക്ക് സര്‍ക്കാര്‍ അംഗീകാരം

വാണിജ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികള്‍ക്ക് ഇരിയ്ക്കാന്‍ സൗകര്യം നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്ന നിയമ ഭേദഗതിയ്ക്ക് സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കി. ഇത്തരം തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയാനുള്ള വ്യവസ്ഥയും ഭേദഗതിയിലുണ്ട്. കടകളില്‍ പണിയെടുക്കുന്നവര്‍ക്ക് ആഴ്ചയിലൊരിക്കല്‍ അവധി നല്‍കണമെന്ന വ്യവസ്ഥയും നിര്‍ബ്ബന്ധമാക്കും. ഏതു ദിവസം എന്നത് കടയുടമയ്ക്ക് തീരുമാനിയ്ക്കാം. ദീര്‍ഘ കാലമായി ഈ മേഖലയില്‍ ഉന്നയിക്കപ്പെടുന്ന ആവശ്യങ്ങള്‍ക്കാണ് നിയമ ഭേദഗതിയിലൂടെ അംഗീകാരം ലഭിക്കുക. കേരള ഷോപ്സ് ആന്‍ഡ്‌ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിലാണ് ഭേദഗതി വരുത്തുന്നത്. ആക്ടിലെ വ്യവസ്ഥകള്‍ ലംഘിച്ചാലുള്ള ശിക്ഷയും വര്‍ദ്ധിപ്പിക്കും. നിലവില്‍ ...

Read More »

പാചക വാതക വില വീണ്ടും വര്‍ധിച്ചു

പാചക വാതക വില വീണ്ടും വര്‍ധിച്ചു. സബ്‌സിഡിയുള്ള പാചകവാതകത്തിന്റെ വില 2.71 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ സിലിണ്ടറിന്റെ വില 493.55 രൂപയായി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് പുതുക്കിയ വില പുറത്തുവിട്ടത്. എല്ലാ മാസവും ഒന്നാം തീയതികളിലാണ് കമ്പനികള്‍ പ്രകൃതിവാതക സിലിണ്ടര്‍ വില പുതുക്കി നിശ്ചയിക്കുന്നത്. രാജ്യാന്തര വിപണിയിലെ വിലവര്‍ധനവ് മൂലം ജിഎസ്ടിയില്‍ ഉണ്ടായ വ്യത്യാസം പരിഗണിച്ചാണ് നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി.

Read More »

എസ്.ജാനകി മരിച്ചെന്ന വ്യാജ സന്ദേശം; ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു

ഗായിക എസ്.ജാനകി മരിച്ചെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ സന്ദേശം പ്രചരിപ്പിച്ചതിനേക്കുറിച്ച് അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു. ഗായകരുടെ സംഘടന നല്‍കിയ പരാതിയിലാണു നടപടി. സൈബര്‍ ക്രൈം പൊലീസിനാണ് അന്വേഷണ ചുമതല. ഒരാഴ്ച മുന്‍പാണ് സമൂഹമാധ്യമങ്ങളില്‍ വ്യാജസന്ദേശം പ്രത്യക്ഷപ്പെട്ടത്. സംസ്‌കാര സമയം പോലും ഉള്‍പ്പെടുത്തി ഒട്ടേറെ സന്ദേശങ്ങള്‍ പിന്നാലെ പ്രചരിപ്പിച്ചു. ഏതാനും മാസം മുന്‍പ്, ജാനകി പാട്ട് നിര്‍ത്തിയെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയും ഇത്തരം വ്യാജസന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു. സിനിമാ മേഖലയിലെ പലരുടെയും വ്യാജമരണ വാര്‍ത്തകള്‍ പതിവായത് കണക്കിലെടുത്താണു ചലച്ചിത്ര പിണണി ഗായകരുടെ കൂട്ടായ്മ ഡിജിപിക്കു പരാതി നല്‍കിയത്. വ്യാജസന്ദേശം ...

Read More »

അമ്മയിലെ ഇടത് ജനപ്രതിനിധികള്‍ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ബൃന്ദ കാരാട്ട്.

അമ്മയിലെ ഇടത് ജനപ്രതിനിധികള്‍ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് സിപിഎം പോളിറ്റ് ബ്യൂറോ മെമ്പര്‍ ബൃന്ദ കാരാട്ട്. ജനങ്ങള്‍ ഇടത് ജനപ്രതിനിധികളില്‍ നിന്ന് ചിലത് പ്രതീക്ഷിക്കുന്നുണ്ട്. രാജിവച്ചവര്‍ക്കും ആക്രമണത്തിന് ഇരയായവര്‍ക്കും ഒപ്പം ഉറച്ചു നിലനില്‍ക്കുന്നതാണ് ഇടത് നിലപാട്. ഇത് ഉള്‍ക്കൊണ്ട് അമ്മയില്‍ അംഗങ്ങളായ ജനപ്രതിനിധികള്‍ പെരുമാറണമെന്ന് ന്യൂസ് 18 കേരളയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കി. മലയാള സിനിമ താരങ്ങളുടെ സംഘടനയിലേക്ക് ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം ഗുരുതരമായ കുറ്റങ്ങള്‍ക്ക് വെള്ളപൂശുന്ന നടപടിയാണ്. തീരുമാനം പുനഃപരിശോധിക്കണം. പുരോഗമന നിലപാടുകളുടെ പേരില്‍ അറിയപ്പെടുന്ന മലയാള സിനിമാ രംഗം പുരുഷമേധാവിത്ത ...

Read More »

അമ്മയിൽ നിന്ന് രാജിവച്ച നടിമാർക്ക് പിന്തുണയുമായി സാമൂഹ്യനീതി വകുപ്പു മന്ത്രി

മലയാള സിനിമാ മേഖലയിലെ ഒട്ടും ആശാസ്യമല്ലാത്ത പ്രവർത്തികളാണ് സംഘടനയിലെ പുരുഷാധിപത്യ പ്രവണതയിലൂടെ പുറത്തുവന്നിരിക്കുന്നത്. ഉന്നത നീതി ബോധം പുലർത്തേണ്ട ഒരു സംഘടനയിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത നിലപാടാണ് ആനുകാലിക സംഭവങ്ങളിലൂടെ പുറത്തുവന്നത്. സ്ത്രീപക്ഷ നിലപാടുകളെ ഉൾക്കൊള്ളാനും അതു ഉയർത്തിപ്പിടിക്കാനും മാറിയ കാലഘട്ടത്തിൽ ഒരു സംഘടനയ്ക്ക് കഴിയുന്നില്ലെങ്കിൽ സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ടുപോവും. അക്രമത്തിന് ഇരയായ പെൺകുട്ടിയുടെ മനസറിയാനും കൂടെ നിൽക്കാനും കഴിയാത്തവർക്ക് സാംസ്കാരിക പ്രവർത്തകരാവാൻ അവകാശമില്ല. പ്രതികരിക്കാൻ തീരുമാനിക്കുകയും രാജിവെക്കുകയും ചെയ്തു. സഹോദരിമാർക്ക് ഒപ്പം സാംസ്കാരിക കേരളം നിലകൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു. സാമൂഹ്യനീതി വകുപ്പ് മന്ത്രിയെന്ന നിലയിൽ ...

Read More »

നഴ്‌സിങ് റിക്രൂട്ട്‌മെന്റ് ഇനി സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയാക്കും

നഴ്‌സിങ് റിക്രൂട്ട്‌മെന്റ് വിഷയത്തില്‍ കുവൈറ്റ് ആരോഗ്യ മന്ത്രാലയവുമായി തൊഴില്‍ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ചര്‍ച്ച നടത്തി. കുവൈത്ത് ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയുമായാണ് ചര്‍ച്ച നടത്തിയത്. ചര്‍ച്ച ഫലപ്രദമായിരുന്നെന്നും സര്‍ക്കാര്‍ ഏജന്‍സി വഴി നേരിട്ട് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയം സന്നദ്ധത അറിയിച്ചതായും മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. ആരോഗ്യ മന്ത്രിയെ നേരിട്ട് കാണാന്‍ കഴിഞ്ഞില്ലെങ്കിലും മന്ത്രാലയം അണ്ടര്‍ സെക്രട്ടറി നടത്തിയ കൂടിക്കാഴ്ച ഫലപ്രദമായിരുന്നു. ഇതിന്റെ തുടര്‍ന്നുള്ള കാര്യങ്ങള്‍ക്കായി കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അസ്സബാഹുമായി ബന്ധപ്പെടും. കുവൈത്തില്‍ നേരത്തേ ...

Read More »