Home » ഇൻ ഫോക്കസ് (page 3)

ഇൻ ഫോക്കസ്

നഷ്ടമായ അധ്യയന ദിവസങ്ങള്‍ വീണ്ടെടുക്കാന്‍ സ്‌കൂളുകളില്‍ ഇനി ശനിയാഴ്ചയും പ്രവൃത്തി ദിവസം

സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് വിദ്യാലയങ്ങളില്‍ അധ്യയന ദിനങ്ങള്‍ നഷ്ടമായത് പരിഹരിക്കാന്‍ സര്‍ക്കാര്‍. ശനിയാഴ്ചകളും പ്രവൃത്തി ദിവസമാക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നഷ്ടമായ അധ്യയന ദിവസങ്ങളുടെ എണ്ണമനുസരിച്ച് ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസമാക്കാനാണ് നിര്‍ദ്ദേശം. ഓണപ്പരീക്ഷ നിശ്ചയിച്ച തിയതിയില്‍ മാറ്റമില്ലാതെ നടക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറിയാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം ഡി.ഡി.ഇമാര്‍ക്ക് നല്‍കിയത്. ഓഗസ്റ്റ് 26-നാണ് ഓണപ്പരീക്ഷ നിശ്ചയിച്ചിരുന്നത്. എന്നാല്‍, അടുപ്പിച്ച് അവധി നല്‍കേണ്ടി വന്നതിനാല്‍ പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും പരീക്ഷ മാറ്റുന്നത് വാര്‍ഷിക അധ്യയന കലണ്ടറിനെ ബാധിക്കും. അതിനാല്‍ ...

Read More »

ദുരിതബാധിത പ്രദേശങ്ങൾ മുഖ്യമന്ത്രി ഇന്ന് സന്ദര്‍ശിക്കും

വയനാട്, മലപ്പുറം ജില്ലകളിലെ ദുരിതബാധിത പ്രദേശങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് സന്ദര്‍ശിക്കും. തിരുവനന്തപുരത്തു നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് മുഖ്യമന്ത്രി യാത്ര തിരിച്ചു. ഒൻപത് മണിയോടെ സംഘം കരിപ്പൂരിൽ എത്തും.

Read More »

ബക്രീദ് പ്രമാണിച്ച് തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി

ബക്രീദ് പ്രമാണിച്ച് ഓഗസ്റ്റ് 12 തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധിയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു.ഞായറാഴ്ച സാധാരണ പ്രവൃത്തി ദിനമുള്ള സ്ഥാപനങ്ങള്‍ക്ക് ഓഗസ്റ്റ് 11 പ്രവൃത്തിദിവസമായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു. പൊതുമേഖല സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയില്‍വരുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്.

Read More »

ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നീരിക്ഷണ കേന്ദ്രം. ഇന്ന് മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൂടാതെ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ അതിതീവ്ര മഴയ്ക്കുള്ള സാധ്യത മുൻനിര്‍ത്തി വ്യാഴാഴ്ച റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കണം. അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത ...

Read More »

ശ്രീറാം വെങ്കിട്ടരാമനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

മദ്യപിച്ച് കാറോടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെടാനിടയായ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമനെ സസ്‌പെന്‍ഡ് ചെയ്തു. സര്‍വ്വേ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും നീക്കിയതായും വകുപ്പുതല അന്വേഷണത്തിന് ശുപാര്‍ശ ചെയ്തതായും ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു. അതേസമയം ശ്രീറാമിന്റെ രക്ത പരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ല. മെഡിക്കല്‍ കോളെജ് സെല്ലിലേക്ക് മാറ്റാന്‍ കോടതി നിര്‍ദ്ദേശിച്ച ശ്രീറാം വെങ്കിട്ടരാമന് മള്‍ട്ടി സ്‌പെഷ്യല്‍ ഐസിയുവിലാണ് ചികിത്സ നല്‍കിയിരിക്കുന്നത് സര്‍വ്വീസിലുള്ള ഉദ്യോഗസ്ഥന്‍ റിമാന്‍ഡിലായി 48 മണിക്കൂര്‍ പൂര്‍ത്തിയായാല്‍ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന ചട്ടം പാലിച്ചാണ് ശ്രീറാമിനെതിരെയുള്ള നടപടി. ഡിജിപിയുടേയും ആഭ്യന്തരസെക്രട്ടറിയുടേയും റിപ്പോര്‍ട്ട് ...

Read More »

ശ്രീറാം വെങ്കിട്ടരാമനെ ഇന്ന് സസ്‍പെൻഡ് ചെയ്തേക്കും

തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകനായ കെ എം ബഷീറിനെ മദ്യപിച്ച് വാഹനമോടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ ഇന്ന് നടപടി വന്നേക്കും. ഇന്ന് സസ്പെൻഷൻ ഉത്തരവ് പുറത്തിറങ്ങുമെന്നാണ് സൂചന. റിമാൻഡിലായ ഉദ്യോഗസ്ഥനെ സർവീസ് ചട്ടമനുസരിച്ച് 24 മണിക്കൂറിനകം സസ്പെൻഡ് ചെയ്യണമെന്നാണ്. എന്നാൽ ശ്രീറാമിനെതിരായ നടപടി വൈകിയത് വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. സാങ്കേതിക കാരണങ്ങൾ പറഞ്ഞായിരുന്നു നടപടി വൈകിച്ചത്. എത്ര ഉന്നതനായാലും നടപടിയുണ്ടാകുമെന്നാണ് അപകടം നടന്ന ശേഷം തുടർച്ചയായി രണ്ട് ദിവസവും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതും.

Read More »

ജേക്കബ്ബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ഉത്തരവ്

മുന്‍ ഡി.ജി.പി ജേക്കബ്ബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ഉത്തരവ്. കൊച്ചിയിലെ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ്. ജേക്കബ്ബ് തോമസ് നല്‍കിയ കേസില്‍ വിശദമായ വാദം കേള്‍ക്കലിന് ശേഷമായിരുന്നു ഉത്തരവ്. ജേക്കബ്ബ് തോമസിനെ അടിയന്തരമായി തിരിച്ചെടുത്ത് സര്‍വീസില്‍ തിരികെ പ്രവേശിപ്പിക്കാനാണ്കൊച്ചിയിലെ ട്രൈബ്യൂണല്‍ ഉത്തരവിട്ടിരിക്കുന്നത്. വാദങ്ങള്‍ പൂര്‍ണമായി അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവെന്ന് അഭിഭാഷകന്‍ പറഞ്ഞു. ഇത്രയും നാള്‍ സര്‍വീസില്‍ നിന്നും മാറ്റി നിര്‍ത്തിയതില്‍ ന്യായീകരണമൊന്നും ഇല്ലെന്നും സസ്‌പെന്‍ഷന്‍ നടപടി നിയമവിരുദ്ധമാണെന്നും കോടതി പറഞ്ഞെന്ന് അഭിഭാഷന്‍ ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

Read More »

വിയോജിപ്പുള്ളവരെ പുറത്താക്കാമെന്ന ധാരണ ഇവിടെ വേണ്ട; ബി. ഗോപാലകൃഷ്ണന്റെ ഭീഷണിക്കെതിരെ മുഖ്യമന്ത്രി

അടൂര്‍ ഗോപാലകൃഷ്ണനെതിരായ ബി.ജെ.പി വക്താവ് ബി. ഗോപാലകൃഷ്ണന്റെ ഭീഷണിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. വിയോജനാഭിപ്രായമുള്ളവരെ നാട്ടില്‍ നിന്ന് പുറത്താക്കാമെന്ന ധാരണ ആര്‍ക്കും വേണ്ട. ആ വഴിക്കുള്ള നീക്കങ്ങള്‍ ഇവിടെ അനുവദിക്കുന്ന പ്രശ്‌നമേയില്ലെന്നും പിണറായി ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: വിഖ്യാത ചലച്ചിത്ര സംവിധായകനും സംസ്കാരിക നായകനുമായ അടൂര്‍ ഗോപാലകൃഷ്ണനെതിരായ സംഘപരിവാര്‍ ഭീഷണി പ്രതിഷേധാര്‍ഹവും അപലപനീയവുമാണ്. വിയോജനാഭിപ്രായമുള്ളവരെ നാട്ടില്‍ നിന്ന് പുറത്താക്കാമെന്ന ധാരണ ആര്‍ക്കും വേണ്ട. ആ വഴിക്കുള്ള നീക്കങ്ങള്‍ ഇവിടെ അനുവദിക്കുന്ന പ്രശ്നമേയില്ല. കേരളത്തിന്‍റെ യശസ്സ് സാര്‍വ്വദേശീയ തലത്തില്‍ ഉയര്‍ത്തിയ ചലച്ചിത്രകാരനാണ് ...

Read More »

മഴ പെയ്തിട്ടും സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധി ഒഴിയുന്നില്ല

കനത്ത മഴ പെയ്തിട്ടും സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് അവസാനമായില്ല. പ്രധാന ഡാമുകളിലൊന്നും ജലനിരപ്പ് ഉയരാത്തതാണ് കാരണം. ഇടുക്കി ഡാമില്‍ 19 ശതമാനം വെള്ളം മാത്രമാണ് നിലവിലുള്ളത്. ഒരാഴ്ച ശക്തമായ മഴ ലഭിച്ചിട്ടും സംസ്ഥാനത്തിന് ആവശ്യമായ 66 ശതമാനം വൈദ്യുതിയും ഉത്പാദിപ്പിക്കുന്ന ഇടുക്കിയിലെ അണക്കെട്ടുകളില്‍ കാര്യമായ തോതില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടില്ല. 2,314 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 72 അടി വെള്ളം കുറവ്. വൈദ്യുതോത്പാദനം ഗണ്യമായി കുറച്ചാണ് കെ.എസ്.ഇ.ബി ഇടുക്കി ഡാമിലെ ജലനിരപ്പ് അടിത്തട്ടിലെത്താതെ കാക്കുന്നത്. ജില്ലയിലെ മറ്റ് ഡാമുകളിലെ സ്ഥിതിയും വ്യത്യസ്തമല്ല. ...

Read More »

കാരുണ്യ ബനവലന്‍റ് സ്‌കീം: സൗജന്യ ചികിത്സ 2020 മാര്‍ച്ച് 31 വരെ നീട്ടി

കാരുണ്യയില്‍ അര്‍ഹതയുള്ള രോഗികള്‍ക്ക് സൗജന്യ ചികിത്സ 2020 മാര്‍ച്ച് 31 വരെ നീട്ടിയാണ് ഉത്തരവിറക്കിയത്. പുതിയ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയില്‍ (കെ.എ.എസ്.പി.) അംഗങ്ങളായ എല്ലാവര്‍ക്കും കെ.എ.എസ്.പി. എംപാനല്‍ഡ് ആശുപത്രികളില്‍ നിന്നും ചികിത്സ ലഭ്യമാക്കി വരുന്നു. കാരുണ്യ ചികിത്സാ ധനസഹായത്തിന് അര്‍ഹതയുള്ളവര്‍ക്കും എന്നാല്‍ ആര്‍.എസ്.ബി.വൈ./കെ.എ.എസ്.പി. കാര്‍ഡില്ലാത്തവര്‍ക്കും കെ.എ.എസ്.പി. എംപാനല്‍ഡ് ആശുപത്രികളില്‍ കെ.എ.എസ്.പി. പാക്കേജിലും നിരക്കിലും ചികിത്സ ലഭ്യമാക്കുന്നതാണ്. സ്റ്റേറ്റ് ഹെല്‍ത്ത് അതോറിറ്റി മുഖാന്തിരമാണ് കെ.എ.എസ്.പി. എംപാനല്‍ഡ് ആശുപത്രികള്‍ക്ക് ചികിത്സയ്ക്ക് ചെലവായ തുക അനുവദിച്ച് നല്‍കുന്നത്. കാരുണ്യ ബനവലന്റ് ഫണ്ട് പദ്ധതിയും നിലവിലുള്ള എല്ലാ ആരോഗ്യ ...

Read More »