Home » ഇൻ ഫോക്കസ് (page 30)

ഇൻ ഫോക്കസ്

ബാങ്കുകള്‍ക്ക് വെള്ളിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ നാല് ദിവസം അവധി

മഹാനവമി, വിജയദശമി, ഞായര്‍, ഗാന്ധി ജയന്തി ദിവസങ്ങള്‍ അടുത്തടുത്ത് വരുന്നതിനാലാണിത്. ബാങ്കില്‍ ചെന്ന് നേരിട്ട് ഇടപാടു നടത്തുന്നവര്‍ക്ക് വ്യാഴാഴ്ച കഴിഞ്ഞാല്‍ ചൊവ്വാഴ്ച വരെ കാത്തിരിക്കണം.വ്യാഴാഴ്ച വൈകുന്നേരത്തോടെ എ.ടി.എമ്മുകളിലെല്ലാം പണം നിറയ്ക്കും. ബാങ്കവധി എ.ടി.എം. പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും പണമിടപാടുകള്‍ എ.ടി.എം. വഴി നടത്താനുള്ള സൗകര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു.

Read More »

മമ്മുക്ക വിളിച്ചു സംസാരിച്ചു. ആ വാക്കുകൾ പകർന്നുതന്ന ആത്മവിശ്വാസം മതി ഇനി ഏതു സാഹചര്യങ്ങളും നേരിടാൻ

നടന്‍ മമ്മൂട്ടി തന്നെ വിളിച്ചെന്നും ആ വാക്കുകള്‍ പകര്‍ന്നുതന്ന ആത്മവിശ്വാസം മതി ഇനി ഏതു സാഹചര്യങ്ങളും നേരിടാനെന്നും നടി രേഷ്മ രാജന്‍. സൂര്യ ടിവിയുടെ പരിപാടിയ്ക്കിടെ മമ്മൂട്ടിയെയും ദുല്‍ഖറിനെയും കുറിച്ചുള്ള ചോദ്യത്തിന് രേഷ്മ രാജന്‍ നടത്തിയ പ്രതികരണം മമ്മൂട്ടി ആരാധകരെ ചൊടിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് വ്യാപക പ്രചരണങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം മമ്മുക്ക വിളിച്ചു!! സംസാരിച്ചു… ആ വാക്കുകൾ പകർന്നുതന്ന ആത്മവിശ്വാസം മതി ഇനി ഏതു സാഹചര്യങ്ങളും നേരിടാൻ. മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യം മറ്റൊരു ...

Read More »

എസ്.ബി.ഐ മിനിമം ബാലന്‍സ് പിഴ കുറച്ചു

മിനിമം ബാലന്‍സ് ഇല്ലാത്ത സേവിങ്സ് അക്കൗണ്ടുകളില്‍ എസ് ബി ഐ ഈടാക്കുന്ന പിഴ കുറച്ചു. 20 മുതല്‍ 50 ശതമാനം വരെയാണ് കുറച്ചത്. മെട്രോ നഗരങ്ങളിലെ അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സായി സൂക്ഷിക്കേണ്ടുന്ന തുക 5000ല്‍ നിന്ന് 3000 ആയും കുറച്ചിട്ടുണ്ട്. മിനിമം അക്കൗണ്ട് ബാലന്‍സ് സൂക്ഷിക്കേണ്ട കാര്യത്തില്‍ മെട്രോ, അര്‍ബന്‍ പ്രദേശങ്ങളെ ഒരു വിഭാഗത്തില്‍ കൊണ്ടുവന്നിട്ടുണ്ട്. നേരത്തെ മെട്രോ നഗരങ്ങളില്‍ ഇത് അയ്യായിരം രൂപയായിരുന്നു. ഏപ്രില്‍ ഒന്നുമുതലാണ് മിനിമം ബാലന്‍സ് അക്കൗണ്ടില്‍ സൂക്ഷിക്കാത്ത അക്കൗണ്ടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കി തുടങ്ങിയത്. സെമി അര്‍ബന്‍, ഗ്രാമീണ ...

Read More »

ജിമിക്കി കമ്മലിന് ചുവടു വെച്ച് ലാലേട്ടൻ

ഇപ്പോള്‍ സാക്ഷാല്‍ മോഹന്‍ലാലും ജിമിക്കി കമ്മലിന് ചുവടുകളുമായി രംഗത്തെത്തിയിരിക്കുകയാണ്. നടന്‍മാരായ അരുണ്‍ കുര്യനും ശരത് കുമാറിനുമൊപ്പം ചുവടുവെയ്ക്കുന്നതിന്റെ വീഡിയോ മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കിലൂടെ പങ്ക് വെച്ചു. മൂന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ 17 ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. അരലക്ഷത്തോളം പേര്‍ ഇതുവരെ വീഡിയോ ഷെയര്‍ ചെയ്തു.

Read More »

വ്യക്തിപരമായ വിയോജിപ്പുകളും എതിര്‍പ്പുകളും കാണിക്കേണ്ടത് സിനിമയോടല്ല; രാമലീലയ്ക്ക് മഞ്ജുവാര്യരുടെ പിന്തുണ

മഞ്ജു വാര്യരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: ഇത് ഒരു ഉദാഹരണമാകരുത് ‘ഉദാഹരണം സുജാത’ ഈ മാസം 28ന് തീയറ്ററുകളിലെത്തുകയാണ്. ഏറെ ആസ്വദിച്ചു ചെയ്ത സിനിമയാണിത്. സുജാതയായിരുന്ന ഓരോ നിമിഷവും ഓരോ അനുഭവമായിരുന്നു. അവളെ നിങ്ങള്‍ക്കും ഇഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു. ചാര്‍ലിക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ടും ജോജുജോര്‍ജും ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ സംവിധാനം ഫാന്റം പ്രവീണാണ്. ചിത്രീകരണത്തില്‍ ഞങ്ങള്‍ക്കൊപ്പം നിന്ന തിരുവനന്തപുരത്തിന് പ്രത്യേകിച്ച് ചെങ്കല്‍ച്ചൂള നിവാസികള്‍ക്ക് ഹൃദയംനിറഞ്ഞ നന്ദി. സുജാതയ്ക്ക് തൊട്ടുകാണിക്കാന്‍ സ്‌നേഹത്തിന്റെ ഉദാഹരണങ്ങളൊരുപാട് തന്നു,നിങ്ങള്‍. കോട്ടണ്‍ഹില്‍സ്‌കൂളിലെയും അട്ടക്കുളങ്ങര സ്‌കൂളിലെയും അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും സഹകരണവും എടുത്തുപറയേണ്ടതാണ്. ...

Read More »

ദിലീപിന്റെ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ജയില്‍ വകുപ്പ്

ആലുവ ജയിലില്‍ ഇനി ‘സിനിമാക്കാരായ’ സന്ദര്‍ശകരെ അനുവദിക്കില്ല. അഴിക്കുള്ളിലുള്ള ദിലീപിനെ ബന്ധുക്കള്‍ക്കും അഭിഭാഷകര്‍ക്കും മാത്രമേ സന്ദര്‍ശിക്കാനാകൂ. ഇതു സംബന്ധിച്ച നിര്‍ദ്ദേശം ജിയില്‍ അധികൃതര്‍ക്ക് ഡിജിപി ശ്രീലേഖ നല്‍കി. ഇന്ന് ജയിലിലെത്തിയ ദിലീപിന്റെ സുഹൃത്തുകള്‍ക്ക് സന്ദര്‍ശനാനുമതി നിഷേധിച്ചു. സാക്ഷികളെ സ്വാധീനിക്കാന്‍ താരസംഘടനയിലെ പ്രമുഖരുടെ നേതൃത്വത്തില്‍ നീക്കം നടക്കുന്നതായി സൂചനയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സിനിമാക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. കേസുമായി നേരിട്ട് ബന്ധമുള്ള ആര്‍ക്കും ദിലീപുമായി ഇനി സംസാരിക്കാനാവില്ലെന്നാണ് സൂചന. ഫലത്തില്‍ ഭാര്യ കാവ്യാ മാധവനുമായി പോലും ദിലീപിന് കാണാനോ സംസാരിക്കാനോ പറ്റാത്ത സ്ഥിതി വിശേഷം ഉണ്ടാകും. ഇന്ന് ...

Read More »

കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് 22 വരെ വ്യാപകമായ മഴ പെയ്യുമെന്നും 25നു ശേഷം കനത്ത മഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം. കഴിഞ്ഞയാഴ്ച കേരളതീരത്തു രൂപംകൊണ്ട തരത്തിലുള്ള ന്യൂനമര്‍ദം അടുത്ത ആഴ്ചയിലുമുണ്ടാകാനുള്ള സാധ്യതയെത്തുടര്‍ന്നാണു മുന്നറിയിപ്പ്. ന്യൂനമര്‍ദം കേരളവും ഗോവയും പിന്നിട്ടു മഹാരാഷ്ട്രയിലേക്കു കടന്നിട്ടുണ്ട്. അടുത്തയാഴ്ചയോടെ ന്യൂനമര്‍ദം വീണ്ടുമുണ്ടായാല്‍ 25 മുതല്‍ മഴ കനക്കും. തെക്കന്‍കേരളത്തില്‍ മഴ കുറഞ്ഞെങ്കിലും വടക്കന്‍കേരളത്തിലും മലയോരപ്രദേശത്തും മഴ തുടരുന്നുണ്ട്. വയനാട് വൈത്തിരിയിലാണ് ഇന്നലെ ഏറ്റവും മഴ പെയ്തത് 10 സെന്റിമീറ്റര്‍. ഹൊസ്ദുര്‍ഗ് ഏഴ്, കുഡ്‌ലു, മാനന്തവാടി, ഇരിക്കൂര്‍ എന്നിവിടങ്ങളില്‍ ആറുവീതം സെന്റിമീറ്റര്‍ മഴ പെയ്തു. ...

Read More »

വേങ്ങരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദര്‍

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ കെഎന്‍എ ഖാദര്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. പാണക്കാട് ചേര്‍ന്ന ലീഗ് പാര്‍ലമെന്ററി യോഗത്തിലാണ് തീരുമാനം. മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി യുഎ ലത്തീഫ് ആണ് സ്ഥാനാര്‍ഥിയെന്നായിരുന്നു നേരത്തെ പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍പ്രഖ്യാപനം വന്നപ്പോള്‍ കെഎന്‍എ ഖാദറിനാണ് നറുക്കുവീണത്. അതേസമയം അഡ്വ.യു.എ.ലത്തീഫ് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറിയാകും. സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ ലത്തീഫിന്റെ പേര് മാറി മറിഞ്ഞത് അവസാന നിമിഷത്തിലാണ്. കെഎന്‍എ ഖാദറിന്റെ സമ്മര്‍ദം ഫലിക്കുകയായിരുന്നെന്നാണ് സൂചന.

Read More »

‘ന്യൂസ് മുറികള്‍ എങ്ങിനെയാകണം’; സൗത്ത് ലൈവ് വിഷയത്തിൽ മാധ്യമപ്രവർത്തകന്റെ കുറിപ്പ്

ന്യൂസ് മുറികള്‍ എങ്ങിനെയാകണം?..മാധ്യമ സ്ഥാപനം തുടങ്ങിയ മുതലാളിയുടെ ഇച്ഛയ്ക്കനുസരിച്ചല്ലേ അത് നീങ്ങേണ്ടത് എന്ന് സ്വാഭാവികമായും ഏത് വ്യവസായവും പോലെ ചോദ്യമുയരാറുണ്ട്…അങ്ങിനെയാണ് മിക്ക സ്ഥാപനവും നീങ്ങുന്നത്…അതല്ലെങ്കില്‍ എഡിറ്റോറിയല്‍ വിഭാഗവും മാനേജ്‌മെന്റും ചില പരസ്പര ധാരണകളോടെയാണ്‌ നീങ്ങുന്നത്. തങ്ങള്‍ക്ക് വലിയ തുക പരസ്യം നല്‍കുന്നവര്‍ക്കെതിരെ വാര്‍ത്ത നല്‍കാനാവില്ല… അല്ലെങ്കില്‍ അവര്‍ക്കെതിരെ വാര്‍ത്ത നല്‍കുമ്പോള്‍ അവരുടെ വിശദീകരണം നല്‍കും…അതുമല്ലെങ്കില്‍ അവരുടെ പരസ്യം വേണ്ടെന്നു വെയ്ക്കും അങ്ങിനെയങ്ങിനെയുള്ള ചില ധാരണകള്‍… ഇനി രാഷ്ട്രീയ അജണ്ടയുള്ള സ്ഥാപനങ്ങള്‍ എഡിറ്റോറിയല്‍ വിഭാഗത്തെ നയിക്കുന്നതിന് അത്തരം ചിന്താഗതി പുലര്‍ത്തുന്നവരെ തന്നെ നിയോഗിക്കും… ഇനി വാര്‍ത്തയുടെ ...

Read More »

വേങ്ങരയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ശോഭാ സുരേന്ദ്രന്‍ മത്സരിച്ചേക്കും

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി ശോഭാ സുരേന്ദ്രന്‍ മത്സരിച്ചേക്കും. പ്രമുഖ നേതാവ് മത്സരിക്കണമെന്ന് ബിജെപി കോര്‍ കമ്മിറ്റിയുടെ തീരുമാനത്തെ തുടര്‍ന്നാണ് ശോഭാ സുരേന്ദ്രന്‍ മത്സരിക്കുന്നതെന്നാണ് വിവരം. പ്രാദേശിക നേതാക്കള്‍ മത്സരിച്ചാല്‍ മതിയെന്ന നിര്‍ദേശം കോര്‍ കമ്മിറ്റി തള്ളുകയായിരുന്നു. ശോഭ സുരേന്ദ്രനൊപ്പം എ.എന്‍.രാധാകൃഷ്ണനെയും പ്രകാശ് ബാബുവിനെയും പരിഗണിക്കുന്നുണ്ട്. അതേസമയം പി.പി ബഷീര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കുമെന്നാണ് സൂചന. സിപിഐഎം ജില്ലാ കമ്മിറ്റിയും മണ്ഡലം കമ്മിറ്റിയും ബഷീറിന്റെ പേര് നിർദേശിച്ചു. സിപിഐഎം സ്ഥാനാർഥിയെ നാളെ സംസ്ഥാന സെക്രട്ടേറിയറ്റിന് ശേഷം പ്രഖ്യാപിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ...

Read More »