Home » ഇൻ ഫോക്കസ് (page 4)

ഇൻ ഫോക്കസ്

ജലക്ഷാമം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് മന്ത്രി

സംസ്ഥാനത്തെ ഡാമുകളില്‍ ജലക്ഷാമമുണ്ടെന്ന് വൈദ്യുതി മന്ത്രി എം.എം മണി. ഇപ്പോഴത്തെ സാഹചര്യത്തില്‍ വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്നും എം.എം മണി പറഞ്ഞു. ഡാമുകളില്‍ സംഭരണ ശേഷിയുടെ പകുതി വെള്ളം മാത്രമേ ഇപ്പോഴുള്ളൂ എന്ന് ജലവിഭവവകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞിരുന്നു. ഒന്നര ആഴ്ചത്തെ ആവശ്യത്തിനായുള്ള ജലം മാത്രമേ ഇപ്പോള്‍ ഡാമുകളില്‍ ബാക്കിയുള്ളൂ എന്ന് മന്ത്രി അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജൂണ്‍ മുപ്പതുമായി താരതമ്യം ചെയ്യുമ്പോള്‍ സംഭരണശേഷിയുടെ 48.46 ശതമാനത്തിന്റെ കുറവാണ് ഡാമുകളില്‍ ഉള്ളത്. ഇനിയും മഴ പെയ്തില്ലെങ്കില്‍ വ്യവസായത്തിനും ജലസേചനത്തിനുമുള്ള വെള്ളത്തില്‍ നിയന്ത്രണമുണ്ടാകും. ജൂണില്‍ ലഭിക്കേണ്ട ...

Read More »

അന്തര്‍സംസ്ഥാന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

അന്തർസംസ്ഥാന സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു. ഗതാഗത സെക്രട്ടറിയുമായി നടത്തിയ ചർച്ചയിലാണ് സമരം ഒത്തുതീർപ്പായത്. ‘കല്ലട’ സംഭവത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡുകള്‍ക്കെതിരെയായിരുന്നു സമരം. ബസുകളിൽ മോട്ടോർ വാഹനവകുപ്പിന്‍റെ പരിശോധനകൾ വരും ദിവസങ്ങളിലും തുടരും. സർക്കാർ നിർദ്ദേശിച്ച മാനദണ്ഡങ്ങൾ പാലിക്കുമെന്ന് ബസ്സുടമകൾ ചർച്ചയിൽ ഉറപ്പ് നൽകി. ശുചിമുറി അടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും ബസ്സുടമകൾ അറിയിച്ചു. ബസുകളിലെ നിയമലംഘനം കണ്ടെത്താനുള്ള മോട്ടോർ വാഹന വകുപ്പിന്റെ ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സിനെതിരെയാണ് നാനൂറോളം വരുന്ന അന്തർസംസ്ഥാന സ്വകാര്യ ബസുകള്‍ സർവീസ് മുടക്കി പ്രതിഷേധിച്ചത്. കഴിഞ്ഞ മാസം 24 നായിരുന്നു ഇന്റർ ...

Read More »

അന്തര്‍സംസ്ഥാന സ്വകാര്യബസ് ഉടമകളുടെ സമരം നേരിടുമെന്ന് ഗതാഗതമന്ത്രി

അന്തര്‍സംസ്ഥാന സ്വകാര്യബസ് ഉടമകളുടെ സമരത്തില്‍ സര്‍ക്കാര്‍ മുട്ടുമടക്കില്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. സര്‍ക്കാര്‍ ഭയക്കുന്നത് ജനങ്ങളെയാണെന്നും ബസ് ഉടമകളെ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം സ്വകാര്യബസ് ഉടമകളുമായി എ.കെ ശശീന്ദ്രന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇതോടെ സമരം തുടരുമെന്നാണ് ബസ് ഉടമകള്‍ വ്യക്തമാക്കിയിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി അധിക സര്‍വ്വീസ് നടത്തി യാത്രാഭാരം കുറയ്ക്കുമെന്നും നിയമലംഘനം നടത്തുന്ന കല്ലട ഉള്‍പ്പെടെയുള്ള സ്വകാര്യബസുകള്‍ക്കെതിരെ നടപടി തുടരുമെന്നും മന്ത്രി പറഞ്ഞു.

Read More »

ആന്തൂര്‍ നഗരസഭാ അധ്യക്ഷ സ്ഥാനം പികെ ശ്യാമള രാജിവെച്ചു

ആന്തൂര്‍ നഗരസഭ അധ്യക്ഷ സ്ഥാനം പികെ ശ്യാമള രാജിവെച്ചു. പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തിലാണ് പികെ ശ്യാമള രാജിവെച്ചിരിക്കുന്നത്. രാജിക്കത്ത് പികെ ശ്യാമള കണ്ണൂര്‍ ജില്ലാ കമ്മിറ്റിക്ക് കൈമാറി. ആന്തൂര്‍ നഗരസഭാ പരിധിയില്‍ നിര്‍മ്മിച്ച കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി വൈകിച്ചതില്‍ മനംനൊന്തായിരുന്നു പ്രവാസിയിയ കണ്ണൂര്‍ കൊറ്റാളി സ്വദേശി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ആന്തൂര്‍ നരസഭയ്‌ക്കെതിരെ ഹൈക്കോടതിയും സ്വമേധയാ കേസെടുത്തിരുന്നു…

Read More »

ഫോണിലൂടെ അശ്ലീല സംഭാഷണം; വിനായകനെ ഉടന്‍ അറസ്റ്റ് ചെയ്തേക്കും

നടന്‍ വിനായകന്‍ ഫോണിലൂടെ അശ്ലീലച്ചുവയോടെ സംസാരിച്ചെന്ന ദളിത് ആക്ടിവിസ്റ്റായ യുവതി. ശശിധരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നടന്‍ വിനായകനെ അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്. ഫോണ്‍ റെക്കോഡിംഗ് അടങ്ങിയ മെമ്മറി കാര്‍ഡ് യുവതി പൊലീസിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അറസ്റ്റിന് ഒരുങ്ങുന്നത്. ദളിത് യുവതി ശശിധരന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കല്‍പ്പറ്റ പൊലീസാണ് കേസെടുത്തത്. ഐപിസി 506, 294 ബി, കെപിഎ 120, 120 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.ഏപ്രില്‍ 18-നായിരുന്നു കേസിനാസ്പദമായ സംഭവം. ഒരു പരിപാടിക്കായി വയനാട്ടിലെത്തിയതായിരുന്നു യുവതി. പരിപാടിയില്‍ ക്ഷണിക്കാന്‍ വയനാട്ടില്‍ നിന്ന് ഫോണില്‍ ...

Read More »

ഡോക്ടര്‍മാരുടെ ദേശീയ പണിമുടക്ക് തുടങ്ങി

പശ്ചിമബംഗാളില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കേരളത്തിലെ ഡോക്ടര്‍മാരും പണിമുടക്ക് തുടങ്ങി. അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളില്‍ നാളെ രാവിലെ ആറു മണി വരെ ഒ. പി പ്രവര്‍ത്തിക്കില്ല. ഐ. സി. യു, ലേബര്‍ റൂം, അത്യാഹിത വിഭാഗങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കും. ഡോക്ടര്‍മാര്‍ക്ക് എതിരായ ആക്രമണങ്ങള്‍ തടയുന്നതിന് അടിയന്തര ഇടപെടല്‍ വേണമെന്നും സുരക്ഷയൊരുക്കണമെന്നും ആവശ്യപ്പെട്ടാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ദേശിയ പണിമുടക്ക്. അതേസമയം, എയിംസ് റസിഡന്റ് ഡോക്ടര്‍മാര്‍ പണിമുടക്കില്‍ നിന്ന് പിന്മാറി. സര്‍ക്കാര്‍ ആശുപത്രികളില്‍ രാവിലെ എട്ടു മുതല്‍ 10 വരെ ...

Read More »

ശിഖര്‍ ധവാന് പരിക്ക്; ലോകകപ്പ് മത്സരങ്ങൾ നഷ്‍ടമായേക്കും

കൈവിരലിന് പരിക്കേറ്റ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍ ലോകകപ്പില്‍ നിന്നും പുറത്തായി. ഞായറാഴ്ച ഓസ്‌ട്രേലിയക്കെതിരേ നടന്ന മത്സരത്തിലാണ് താരത്തിന്റെ ഇടതു കൈവിരലിന് പരിക്കേറ്റത്. പരിക്കിനെത്തുടര്‍ന്ന് ധവാനെ സ്‌കാനിങ്ങിന് വിധേയനാക്കിയിരുന്നു. സ്‌കാനിങ്ങില്‍ കൈവിരലിന് പൊട്ടലുണ്ടെന്ന് തെളിഞ്ഞു. ഇതോടെയാണ് ധവാന് ലോകകപ്പ് തന്നെ നഷ്ടമാകുമെന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയത്. ധവാന്റെ സെഞ്ചുറി മികവിലായിരുന്നു ഇന്ത്യ ഓസ്ട്രേലിയയെ തോല്‍പിച്ചത്. ഇതോടെ ധവാനെ ടീമില്‍ നിന്നു ഒഴിവാക്കിയ ഇന്ത്യ പകരം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിനെ ഉള്‍പ്പെടുത്തി. ഇന്ത്യയുടെ അടുത്ത മത്സരം ന്യൂസിലണ്ടിനെതിരെയാണ്. ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ ...

Read More »

ജ്ഞാനപീഠ ജേതാവ് ഗിരീഷ് കര്‍ണാട് അന്തരിച്ചു

കന്നഡ എഴുത്തുകാരനും സിനിമാ- നാടകപ്രവര്‍ത്തകനുമായ ഗിരീഷ് കര്‍ണാട് അന്തരിച്ചു. 81 വയസായിരുന്നു. ബംഗളൂരുവിലെ വസതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് രാവിലെ ആറരയോടെയായിരുന്നു അന്ത്യം. നാടക രംഗത്തും ചലച്ചിത്ര മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച സാഹിത്യകാരനായിരുന്നു ഗിരീഷ് കര്‍ണാട്. ബഹുമുഖ പ്രതിഭയെയാണ് നഷ്ടമായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. ഇന്ത്യന്‍ നാടക രംഗത്ത് നവതരംഗം സൃഷ്ടിച്ച തലമുറയെ നയിച്ച അസാധാരണ പ്രതിഭയാണ് 1938ല്‍ മുംബൈയില്‍ ജനിച്ച ഗിരീഷ് കര്‍ണാട്. ആധുനികതയെയും പാരമ്പര്യത്തെയും സമന്വയിപ്പിച്ച് അരങ്ങില്‍ വിപ്ലവം സൃഷ്ടിച്ച എഴുത്തുകാരന്‍. ആദ്യ നാടകമായ യയാതി തന്നെ മാസ്റ്റര്‍ പീസെന്ന നിലയില്‍ ...

Read More »

ശബരിമല വരുമാനത്തില്‍ 98.66 കോടി രൂപയുടെ കുറവ്

ശബരിമല ക്ഷേത്ര വരുമാനത്തില്‍ വന്‍ ഇടിവ്. കഴിഞ്ഞ മണ്ഡലം- മകരവിളക്ക് തീര്‍ത്ഥാടന കാലത്തെ വരുമാനത്തിലാണ് കുറവുണ്ടായിരിക്കുന്നത്. 178,75,54,333 രൂപയായിരുന്നു ഈ വര്‍ഷത്തെ വരുമാനം. കഴിഞ്ഞ സീസണില്‍ വരുമാനം 277,42,02,803 രൂപയായിരുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ 98.66 കോടി രൂപയുടെ കുറവാണുണ്ടായത്. ക്ഷേത്രച്ചെലവുകള്‍ക്കായി മാസം തോറും നടത്തുന്ന ഹ്രസ്വകാല സ്ഥിരനിക്ഷേപത്തിലും 78 കോടി രൂപയുടെ കുറവുണ്ടായി. ദേവസ്വം അക്കൗണ്ട് ഓഫീസറുടെ റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുളളത്. ശബരിമല യുവതീപ്രവേശത്തില്‍ സുപ്രീം കോടതി വിധിയെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍, പ്രളയം, വടക്കന്‍ ജില്ലകളിലെ നിപ ബാധ തുടങ്ങിയ വിഷയങ്ങളാണ് വരുമാനം ...

Read More »

പ്രധാനമന്ത്രി ഗുരുവായൂരില്‍ ദര്‍ശനം നടത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. താമര കൊണ്ടാണ് തുലാഭാരം നടത്തിയത്. രണ്ടാംവട്ടം പ്രധാനമന്ത്രിയായ ശേഷം നരേന്ദ്ര മോദി പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടിയാണ് രാഷ്ട്രീയ പൊതുസമ്മേളനം. ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് നടക്കുന്ന പരിപാടിക്ക് അഭിന്ദന്‍ സഭ എന്നാണ് ബി.ജെ.പി നല്‍കിയിരിക്കുന്ന പേര്. നാല് നിയോജക മണ്ഡലങ്ങളിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ പങ്കെടുക്കും.

Read More »