Home » ഇൻ ഫോക്കസ് (page 69)

ഇൻ ഫോക്കസ്

കോഴിക്കോട് ഒരുങ്ങുന്നു, ആയുര്‍വേദ പാരമ്പര്യത്തെ ഓര്‍മ്മപ്പെടുത്താന്‍

മൂന്നാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന് കോഴിക്കോട് നഗരം വേദിയൊരുങ്ങുന്നു. ജനുവരി 31 മുതല്‍ ഫെബ്രുവരി നാലു വരെയാണ്  ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവല്‍ സ്വപ്നനഗരിയില്‍വെച്ച് അരങ്ങേറുന്നത്. മറഞ്ഞുപോയ ആയുര്‍വേദ പാരമ്പര്യത്തെ വീണ്ടെടുക്കുകയും ആധുനിക ചികിത്സകളോടൊപ്പം ആയുര്‍വേദത്തിന്‍റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുക എന്നിവയാണ് ഫെസ്റ്റിന്‍റെ പ്രധാന ലക്ഷ്യം. സ്ത്രീകളുടെ ആരോഗ്യം എന്ന വിഷയത്തിന് ഫെസ്റ്റ് പ്രാമുഖ്യം കൊടുക്കുന്നത്. ഇത് മൂന്നാം തവണയാണ് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന് കോഴിക്കോട് സാക്ഷ്യം വഹിക്കുന്നത്. പഞ്ചദിന ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന്റെ ഉദ്ഘാടനം 31 ന് വൈകീട്ട് അഞ്ച് മണിയ്ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും. ...

Read More »

റിപ്പബ്ലിക്ക് ദിനാഘോഷ നിറവില്‍ രാജ്യം; ചരിത്രമായി ഫ്രഞ്ച് സേനയുടെ പരേഡ്

രാജ്യം കനത്തസുരക്ഷയില്‍ അറുപത്തിയേഴാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ദില്ലിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ദേശീയ പതാക ഉയര്‍ത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യാഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതിയില്‍ പുഷ്പചക്രം അര്‍പ്പിച്ചു. ഫ്രഞ്ച് പ്രസി‍ഡന്‍റ് ഫ്രന്‍സ്വെ ഒലോന്‍ദ് മുഖ്യാതിഥിയായിരുന്നു. റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് രാജ്യത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. രാജ്യത്തിന്റെ സൈനികശേഷിയും സാംസ്‌കാരിക വൈവിധ്യവും വിളിച്ചോതി രാജ്പഥില്‍ നടന്ന പരേഡില്‍ ഫ്രഞ്ച് സേനയും പങ്കെടുത്തു. ചരിത്രത്തില്‍ ആദ്യമായാണ് ഒരു വിദേശ സൈന്യം ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിനപരേഡിന്റെ ഭാഗമാകുന്നത്. കരസേനയുടെ ഡല്‍ഹി എരിയാ ജനറല്‍ ...

Read More »

കലോത്സവ ലോഗോയില്‍ മൂന്നാം തവണയും കണ്ണൂരുകാരന്‍

കൗമാര കലകള്‍ അരങ്ങുവാഴുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ലോഗോയ്ക്കുമുണ്ട് ചില മത്സര വിജയങ്ങളുടെ കഥ പറയാന്‍. കലോത്സവത്തിന് ലോഗോ വരയ്ക്കലില്‍ തുടര്‍ച്ചയായ വിജയ കഥയാണ് കണ്ണൂര്‍ സ്വദേശി ശശികലയ്ക്ക് പറയാനുള്ളത്. കലോത്സവം തെക്കായാലും വടക്കായാലും ലോഗോ വിരിയുന്നത് ഈ വടക്കന്‍ മലബാറുകാരന്റെ മനസിലും പിന്നീട് വിരല്‍ തുമ്പിലും തന്നെ. തുടര്‍ച്ചയായ മൂന്നാം തവണയാണ് ശശികലയുടെ ലോഗോ കലോത്സവ കമ്മിറ്റി തെരഞ്ഞെടുത്തിരിക്കുന്നത്. കലോത്സവത്തിന്‍റെ ലോഗോ തയ്യാറാക്കുന്നതില്‍ തുടര്‍ച്ചയായ സ്വര്‍ണക്കപ്പാണ് കലോത്സവത്തിന് ഏറ്റവും കൂടുതല്‍ വിജയം നേടുന്ന ജില്ലയ്ക്ക് സമ്മാനിക്കുന്നതെങ്കിലും അതിന് പ്രധാന്യം നല്‍കികൊണ്ടുള്ള ലോഗോ ഇതുവരെ ...

Read More »

ഇടതുപക്ഷ പത്രപ്രവർത്തനത്തിലെ കുലപതി

മാധ്യമ പ്രവർത്തനം തുടങ്ങുന്ന കാലത്ത്, ഇന്റെൺഷിപ്പിൽ തുടങ്ങി പിന്നീട് കരാറുകാരനായി ദേശാഭിമാനിയിൽ പണി പഠിച്ചു തുടങ്ങിയ കാലം. വാസുവേട്ടനും (ഐ വാസുദേവൻ) യുസിയും (യു സി ബാലകൄഷ്ണൻ) അബ്ബാസിക്കയും (കെ എം അബ്ബാസ്) അബൂബക്കർക്കയും (പി പി അബൂബക്കർ) മോഹനേട്ടനും (കെ എം മോഹൻദാസ്) രഘുവേട്ടനും (എം രഘുനാഥ്) രഞ്ജിത്ത് ഏട്ടനും (ആർ രഞ്ജിത്) ഒക്കെ പറഞ്ഞാണ് അബ്ദുക്കയെ അറിയുന്നത്. അന്ന് കൊച്ചിയിലായിരുന്നു അബ്ദുക്ക. കേട്ട കഥകളിലൂടെയാണ് ആദ്യം അബ്ദുക്കയുടെ രൂപം മനസിലെത്തുന്നത്.പിന്നീടു ഒരു ദിവസം നേരിട്ട് കണ്ടു. ബഹുമാനവും പേടിയും ആരാധനയും ഒക്കെ ഒരുമിച്ചു ഇരച്ചെത്തിയ നിമിഷങ്ങൾ. ദൂരെ ...

Read More »

പതിറ്റാണ്ടിനു ശേഷ൦ മാതൃഭൂമി വായനക്കാരോട് പിണറായി ‘ചിരിക്കുന്നു’!

 ഏറെക്കാലം ശത്രുതതയോടെ പിരിഞ്ഞു കഴിഞ്ഞവർ ഒന്നിക്കുന്ന രംഗങ്ങൾ ജീവിതത്തിലും, സിനിമയിലും നാം കാണാറില്ലേ?

Read More »

മലയാളത്തിലെ ആദ്യ രാജ്യാന്തര സാഹിത്യോത്സവം കോഴിക്കോട്ട്

പ്രസിദ്ധമായ ജയ്പുർ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ മാതൄകയിൽ കേരളത്തിലും സാഹിത്യോത്സവം ഒരുങ്ങുന്നു. ഫെബ്രുവരി നാലു മുതല്‍ ഏഴു വരെ കോഴിക്കോട്ടാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2016 എന്ന പേരില്‍ രാജ്യാന്തര സാഹിത്യോത്സവം. മുന്‍നിര പ്രസാധകനും എഴുത്തുകാരനും സ്വാതന്ത്ര്യസമര സേനാനിയും ഗ്രന്ഥകാരനുമായിരുന്ന ഡി സി കിഴക്കെമുറിയുടെ സ്മരണാര്‍ത്ഥമുള്ള ഡി സി കിഴക്കെമുറി ഫൗണ്ടേഷനാണ് സാഹിത്യോത്സവം ഒരുക്കുന്നത്. കോഴിക്കോട് ബീച്ച് പരിസരത്ത് (ഡിടിപിസിയുടെ സ്ഥലത്ത്) പ്രശസ്ത ശില്‍പിയും കൊച്ചി-മുസിരിസ് ബിനാലെ കോര്‍ഡിനേറ്ററുമായ റിയാസ് കോമു രൂപകല്‍പന ചെയ്യുന്ന അഞ്ച് പവലിയനുകളിലായിട്ടാണ് ‘ലിറ്റ് ഫെസ്റ്റ്’ നടക്കുക. പ്രശസ്ത കവി കെ സച്ചിദാനന്ദനാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍. ഫൗണ്ടേഷന്‍ ...

Read More »

കലക്ടർ ‘ബ്രോ’യെ തെറിപ്പിക്കാൻ ക്വാറി മാഫിയ

കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍. പ്രശാന്തിനെ സ്ഥലം മാറ്റാന്‍ മുക്കം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്വാറി മാഫിയകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി ആരോപണം. 2014 ല്‍ ഹൈക്കോടതി ഉത്തരവ് പ്രകാരം തോട്ടം മുറിച്ച് വില്‍പ്പന നടത്തി അനധികൃതമായി പ്രവര്‍ത്തിക്കുന്ന 14 ക്വാറികള്‍ക്ക് ഒരാഴ്ച മുമ്പ് ജില്ലാ കളക്ടര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. മുറിച്ചുവിറ്റ തോട്ടങ്ങളിലെ ക്വാറികളുടെ പ്രവര്‍ത്തനം അനധികൃതമായതിനാല്‍ ലാന്‍റ് റിഫോംസ് ആക്ട് പ്രകാരം നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ അതത് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ മറ്റ് ജില്ലകളിലൊന്നും ഇതേ തുടര്‍ന്ന് നടപടിയുണ്ടായില്ലെങ്കിലും കോഴിക്കോട് ജില്ലാ ...

Read More »

ഇതൊരു തൃക്കരിപ്പൂര്‍ ഇതിഹാസം….

ഒ വി വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ നാടകമാവുന്നു എന്ന ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നിന്നാണ് കോഴിക്കോട് നിന്നും തൃക്കരിപ്പൂരിലേക്ക് യാത്ര ആരംഭിക്കുന്നത്. ഡല്‍ഹി അംബേദ്കര്‍ യൂനിവേഴ്‌സിറ്റിയില്‍ അസോസിയേറ്റ് പ്രൊഫസറായ ദീപന്‍ ശിവരാമന്‍ എന്ന നാടക പ്രതിഭയുടെ ‘സ്‌പൈനല്‍കോഡ്’ എന്ന നാടകം കണ്ട അനുഭവവും തനിച്ചുള്ള യാത്രയ്ക്ക് ആക്കം കൂട്ടി. തൃക്കരിപ്പൂരില്‍ സ്റ്റോപ്പുള്ള ലോക്കല്‍ ട്രെയിന്‍ 6.25ന് എത്തി. നാടകവുമായി ബന്ധപ്പെട്ട ഒരു നമ്പറില്‍ വിളിച്ചപ്പോള്‍..എടാട്ടുമ്മല്‍ എത്തണം, ഓട്ടോയ്ക്ക് മിനിമം ചാര്‍ജ് മതി. നാട്ടിന്‍പ്പുറത്തെ ചെറിയ റോഡിലൂടെ ഓട്ടോ ഓടിയെത്തിയത് അമ്പലപറമ്പെന്ന് തോന്നിക്കുന്ന സ്ഥലത്താണ്.മൂന്ന് വലിയ ആല്‍മരങ്ങള്‍ക്ക് ...

Read More »

അസ്തമയം കാണാൻ അഞ്ച് ബീച്ചുകള്‍

ലോകസഞ്ചാരികൾക്കുതന്നെ പ്രിയങ്കരങ്ങളാണ് കേരള കടൽത്തീരങ്ങൾ. അസ്തമയക്കാഴ്ചയുടെ അഭൗമസൗന്ദര്യമൊരുക്കുന്ന അഞ്ച് കേരള കടൽത്തീരങ്ങൾ ഇതാ. കാപ്പാട് കോഴിക്കോട് നഗരത്തില്‍ നിന്നും വെറും 16 കിലോ മീറ്റര്‍ മാത്രം ദൂരെ സ്ഥിതിചെയ്യുന്ന കാപ്പാട് ബീച്ച് സഞ്ചാരികളുടെ പറുദീസയെന്നാണ് അറിയപ്പെടുന്നത്. ചരിത്ര പ്രാധാന്യം ഏറെയുള്ള ഈ ബീച്ചിന് കാപ്പാക്കടവെന്നും വിളിക്കാറുണ്ട്. 1498 ല്‍ പോര്‍ച്ചുഗീസ് നാവികനായ വാസ്ഗോഡഗാമ ആദ്യമായി ഇന്ത്യയില്‍ കാലുകുത്തിയത് കാപ്പാടിനടുത്താണ്. ദിനംപ്രതി നിരവധി ആളുകള്‍ എത്തുന്ന ഈ കടല്‍ത്തീരം മലബാറിന്‍റെ പ്രധാനസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. കടല്‍ത്തീരത്തെ സുന്ദരമാക്കുന്ന പാറക്കെട്ടുകളും, അതിനോടു ചേര്‍ന്നുള്ള ക്ഷേത്രവും കാഴ്ചക്കാരന് അവിസ്മരണീയമാകും. കോഴിക്കോട് റെയില്‍വേ ...

Read More »

‘ആടുജീവിതം’ ബ്ലെസി സിനിമയാക്കുന്നു

  നജീബെന്ന പ്രവാസിയുടെ അതിജീവനത്തിന്‍റെ കഥ നമുക്ക് പരിചയപ്പെടുത്തിയ ബെന്യാമിന്‍റെ ‘ആടുജീവിതം’ സിനിമയായി നമുക്കുമുന്നിലെത്തുന്നു. ബ്ലെസി സംവിധാനം ചെയ്യുന്ന സിനിമയില്‍ പൃ ഥ്വിരാജാണ് നായകനായി നജീബിനെ അവതരിപ്പിക്കുന്നത്. മരുഭൂമിയില്‍ വൃത്തിഹീനമായ സാഹചര്യത്തിൽ ആടുകളേയും ഒട്ടകങ്ങളേയും പരിപാലിച്ചുകൊണ്ടുള്ള വിശ്രമമില്ലാത്ത ജീവിതം നയിച്ച നജീബിന്‍റെ കഥ പറയുന്നതാണ് നോവല്‍. സുഹൃത്തിന്‍റെ വഞ്ചനയില്‍പ്പെട്ട് വെള്ളവും ഭക്ഷണവുമില്ലാതെ ജീവിതംതന്നെ നഷ്ടപ്പെട്ട കഥ പറയുന്ന നോവല്‍ സിനിമയിലൂടെ ജനങ്ങള്‍ക്കുക്കുകയാണ് ബ്ലെസി. മനുഷ്യനും മൃഗവും ഒന്നായിത്തീരുന്ന അവസ്ഥയെ സിനിമയിലേക്കു പകര്‍ത്താനുദ്ദേശിക്കുകയാണെന്ന് സംവിധായകന്‍ അഭിപ്രായപ്പെടുന്നു. സിനിമയിലേക്ക് ഒപ്പിയെടുക്കുമ്പോള്‍ വായനയിലൂടെ കണ്ട ആടുജീവിതത്തിന്‍റെ യഥാര്‍ത്ഥകാഴ്ചയിലേക്ക് കാണികളെ ...

Read More »