രാജേഷ് കിഴിശ്ശേരി എന്റെ വോട്ട് സുന്ദരിക്കുള്ളതാണ്. അവിടെ പാർട്ടി, ആശയം, പ്രസ്ഥാനം ഇതൊന്നും നോക്കില്ല. സൗന്ദര്യം മാത്രമേ ഗണിക്കപ്പെടൂ. പുരുഷൻമാർക്കാർക്കും ഞാൻ വോട്ടു ചെയ്യില്ല, കാരണം മറ്റൊരു പുരുഷനെ എനിക്കംഗീകരിക്കാനോ ഇഷ്ടപ്പെടാനോ ആവില്ല തന്നെ! ദേവനെ വിളിക്കാതെ ദേവീ എന്നാണ് ഞാൻ പ്രാർത്ഥനയിൽ പോലും വിളിക്കാറുള്ളത്. അത്രമേൽ പുരുഷ വിദ്വേഷമാണെനിക്ക്. യൂ നോ, ആം എ ഫെമിനിസ്റ്റ്. സൗന്ദര്യശാസ്ത്രത്തിലാണെൻ വിശ്വാസം. സൗന്ദര്യത്തെ, റൊമാൻസിനെ പ്രകീർത്തിക്കുന്ന പാർട്ടിക്കാർ ആരെങ്കിലുമുണ്ടെങ്കിൽ വോട്ടു ചോദിക്കാൻ വന്നോളൂ. പുരുഷന്റെ കായിക പ്രകടനങ്ങൾ, അടി, നായാട്ട്, വെട്ട് ഇത് നടത്തുന്ന ...
Read More »കലാസാഹിതി
‘മീശ’ പുരസ്കാരം തമസ്കരിച്ചു; വാർത്ത തിരിയാത്ത മാതൃഭൂമി ഇനി വീട്ടിൽക്കയറ്റില്ലെന്ന് ടി പി രാജീവൻ
‘അക്ഷരം കൂട്ടിവായിക്കാൻ തുടങ്ങിയമുതൽ ഞാൻ വായിക്കുന്ന മാതൃഭൂമി എസ്. ഹരീഷിനോടും ‘മീശ’യോടുമുള്ള പ്രതികാരം തീർത്തു’. മലയാളസാഹിത്യത്തിന് ലോകാംഗീകാരം നേടിക്കൊടുത്ത സാഹിത്യപുരസ്കാരവാർത്ത മാതൃഭൂമി ദിനപത്രം തമസ്കരിച്ചതിൽ സാംസ്കാരികലോകത്തിന്റെ പ്രതികരണങ്ങൾ തുടരുകയാണ്. വാർത്തയെന്തെന്നു തിരിയാത്ത പത്രം വീട്ടിൽ കയറ്റുന്നത് നിർത്തുകയാണെന്ന് പ്രശസ്ത കവിയും നോവലിസ്റ്റുമായ ടി. പി. രാജീവൻ പറഞ്ഞു. ഫേസ്ബുക്കിൽ രാജീവൻ എഴുതിയ കുറിപ്പിന്റെ പൂർണ്ണരൂപം: ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്ക്കാരമായ ജെ സി ബി പുരസ്ക്കാരം ഈ വർഷം ലഭിച്ചത് എസ്. ഹരീഷിന്റെ ‘മീശ’ എന്ന നോവലിന്റെ ഇംഗ്ലീഷ് വിവർത്തനം ‘Moustache’ നാണ്. ...
Read More »ഇനി മുതല്‍ സംസ്ഥാനത്ത് 2000 കേന്ദ്രങ്ങളില്‍ സൗജന്യവൈഫൈ ലഭ്യമാവും
ഇനി മുതല്‍ സംസ്ഥാനത്ത് 2000 കേന്ദ്രങ്ങളില്‍ സൗജന്യവൈഫൈ ലഭ്യമാവും. സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയായ കെ-ഫൈ പദ്ധതിയില്‍ 1887 സൗജന്യ വൈഫൈ കേന്ദ്രങ്ങള്‍ പൂര്‍ണ്ണസജ്ജമായി. മറ്റുള്ളവ അന്തിമഘട്ടത്തിലാണ്. എല്ലാ ജില്ലകളിലെയും തെരഞ്ഞെടുക്കപ്പെട്ട പൊതു ഇടങ്ങളിൽ ആണ് വൈഫൈ ലഭ്യമാക്കുന്നത്. ബസ് സ്റ്റാൻഡുകൾ, ജില്ലാ ഭരണകേന്ദ്രങ്ങൾ, പഞ്ചായത്തുകൾ, പാർക്കുകൾ, പ്രധാന സർക്കാർ ഓഫീസുകൾ, സർക്കാർ ആശുപത്രികൾ തുടങ്ങിയ ഇടങ്ങളിലാണ് ഇത് ലഭ്യമാവുക. സംസ്ഥാന ഐടി മിഷൻ നടപ്പാക്കുന്ന ഈ പദ്ധതി തീരദേശ മേഖലയിൽ അടക്കം നടപ്പാക്കിയിട്ടുണ്ട്. കെ-ഫൈ നിലവിൽ ലഭ്യമായ ഇടങ്ങൾ സംബന്ധിച്ച വിവരങ്ങൾ www.itmission.kerala.gov.in വെബ് ...
Read More »സന്ദീപ് വാര്യരെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിൽ ഉൾപ്പെടുത്തി
മലയാളി താരം സന്ദീപ് വാര്യരെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിൽ ഉൾപ്പെടുത്തി. വെസ്റ്റിൻഡീസ് എ ടീമിനെതിരെയുള്ള രണ്ടാമത്തെയും മൂന്നാമത്തെയും ടെസ്റ്റുകൾക്കുള്ള ടീമിലാണ് സന്ദീപ് ഇടം പിടിച്ചത്. ഇന്ത്യൻ സീനിയർ ടീമിൽ സ്ഥാനം നേടിയ നവ്ദീപ് സെയ്നിക്ക് പകരമാണ് സന്ദീപിനെ ടീമിൽ ഉൾപ്പെടുത്തിയത്. വെസ്റ്റിൻഡീസ് എ- ഇന്ത്യ എ ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരം ഈ മാസം 31 ന് ആരംഭിക്കും. മൂന്നാമത്തെ ടെസ്റ്റ് അടുത്ത മാസം 7 മുതൽ 10 വരെയാണ്. ടീമിനൊപ്പം ചേരാനായി സന്ദീപ് വാര്യര്‍ വെള്ളിയാഴ്ച്ച വെസ്റ്റ് ഇൻഡീസിലേക്ക് ...
Read More »സ്കൂള്‍ ക്ലാസുകളിലെ ഘടനാമാറ്റത്തിന് ഹൈക്കോടതി അംഗീകാരം
കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് കേരള വിദ്യാഭ്യാസ ഘടനയിലും മാറ്റം വരുത്തണം എന്നാവശ്യപ്പെട്ടുള്ള നാല്‍പ്പതോളം ഹർജികളില്‍ ഹൈക്കോടതിയുടെ അനുകൂല ഉത്തരവ്. എല്‍പി, യുപി ക്ലാസുകളിലെ ഘടനാമാറ്റം ഹൈക്കോടതി അംഗീകരിച്ചു. ജസ്റ്റിസ് ചിതംബരേഷ് അടക്കമുള്ള മൂന്നംഗ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. കേരളത്തിലെ എൽപി, യുപി ക്ലാസ്സുകളുടെ ഘടനയില്‍ മാറ്റവും നവീകരണവും വേണമെന്നായിരുന്നു ഹർജിക്കാരുടെ വാദം. കേരള വിദ്യാഭ്യാസ ചട്ട പ്രകാരം ഒന്ന് മുതൽ നാലുവരെയുള്ള ക്ലാസ്സുകളാണ് എൽപി ക്ലാസ്സുകളായി പരിഗണിക്കുന്നത്. ഈ ഘടനയില്‍ മാറ്റം വരുത്തണമെന്നാണ് ഹൈക്കോടതി വിധി. ഇതോടെ കേരളത്തിലെ പ്രാഥമിക വിദ്യാഭ്യാസ ...
Read More »ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിതാലി രാജിന്റെ ജീവിതം സിനിമയാകുന്നു
ഇന്ത്യയുടെ അഭിമാനമായ വനിതാ ക്രിക്കറ്റര്‍ മിതാലി രാജിന്റെ ജീവിതവും സിനിമയാകാന്‍ ഒരുങ്ങുകയാണ്. തപ്സ്വി പന്നുവാണ് മിതാലിയായി വെള്ളിത്തിരയിലെത്തുക. ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട്. ബോളിവുഡില്‍ ഇപ്പോള്‍ കായികതാരങ്ങളുടെ ജീവചരിത്രങ്ങള്‍ സിനിമയാക്കുന്നതാണ് പുതിയ ട്രെന്റ്. സച്ചിന് എ ബില്യണ്‍ ഡ്രീംസ്, എംഎസ് ധോണി, മേരികോം, ദങ്കല്‍ തുടങ്ങിയ ചിത്രങ്ങള്‍ നേടിയ വിജയം ഇത്തരം ചിത്രങ്ങള്‍ക്കുള്ള സ്വകാര്യതയെ അടയാളപ്പെടുത്തുന്നു. മിതാലിയുടെ ജീവിതം വെള്ളിത്തിരയിലെത്തുന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. പക്ഷേ ആരാകും മിതാലിയായി എത്തുകയെന്നതില്‍ വ്യക്തത വന്നിരുന്നില്ല. എന്നാല്‍ തപ്സ്വി പന്നുവാകും മിതാലിയുടെ ...
Read More »ഇന്ന് മുതൽ സിനിമാ ടിക്കറ്റ് നിരക്കിൽ വർദ്ധനവ്
ഇന്നു മുതല്‍ സംസ്ഥാനത്ത് സിനിമാടിക്കറ്റുകള്‍ക്ക് വില കൂടും. ഇനിമുതൽ ടിക്കറ്റ് നിരക്കിനൊപ്പം പത്ത് ശതമാനം വിനോദ നികുതി കൂടി നല്‍കണം. ഇത് സംബന്ധിച്ചുള്ള ഉത്തരവ് സംസ്ഥാനത്തെ പഞ്ചായത്ത്, നഗരസഭ ഡയറക്ടര്‍മാര്‍, തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് കൈമാറി കഴഞ്ഞിട്ടുണ്ട്. കേന്ദ്രം ജിഎസ്ടി നിരക്ക് 28 ശതമാനമെന്നത് 18 ശതമാനമാക്കി കുറച്ചിട്ടുണ്ട്. പക്ഷേ പതിനെട്ടിനോടൊപ്പം പത്തു ശതമാനം വിനോദനികുതി തദ്ദേശഭരണവകുപ്പ് കൂട്ടിചേര്‍ത്തു. അങ്ങനെ ജിഎസ്ടി ഇളവിലൂടെ ലഭിക്കേണ്ട ആനുകൂല്യം ഇല്ലാതെയാകുകയായിരുന്നു. ഇന്നലെയാണ് തദ്ദേശസ്വയംഭരണവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ഈ ഉത്തരവിറക്കിയത്. 2019ലെ കേരള ധനകാര്യബില്ലില്‍ ഇതിനുള്ള വ്യവസ്ഥകള്‍ ...
Read More »യുവരാജ് സിങ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
യുവരാജ് സിങ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് യുവരാജ്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും വിവിധ രാജ്യങ്ങളിലെ ടി20 ടൂര്‍ണമെന്റുകളില്‍ 37കാരനായ യുവരാജ് തുടര്‍ന്നും കളിക്കും. ഭാവിയില്‍ കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി യുവി കാന്‍ സജീവമാകുമെന്ന് താരം അറിയിച്ചു 2000ല്‍ കെനിയക്കെതിരെ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയ യുവരാജ് 304 ഏകദിനങ്ങളില്‍ ഇന്ത്യക്കായി കളിച്ചു. 40 ടെസ്റ്റിലും 58 ടി20 മത്സരങ്ങളിലും ഇന്ത്യന്‍ ജേഴ്സി അണിഞ്ഞ യുവരാജ് 2007ലെ ടി20 ലോകകപ്പ് നേട്ടത്തിലും 2011ലെ ഏകദിന ലോകകപ്പ് നേട്ടത്തിലും ...
Read More »ജെ.സി ഡാനിയേല്‍ പുരസ്കാരം നടി ഷീലയ്ക്ക്
മലയാള സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി ഡാനിയേല്‍ പുരസ്കാരം നടി ഷീലയ്ക്ക്. സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന് ആണ് പുരസ്കാരം പ്രഖ്യാപിച്ചത്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്. പ്രശസ്ത സംവിധായകന് കെ എസ് സേതുമാധവന് ചെയര്‍മാനും നടന് നെടുമുടി വേണു, തിരക്കഥാകൃത്ത് ജോണ്‍ പോള്‍, ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. ജൂലൈ 27ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഷീലയ്ക്ക് പുരസ്കാരം ...
Read More »ടിക് ടോക്കിന് ഇന്ത്യയിൽ നിരോധനം; ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തു
ചൈനീസ് വീഡിയോ ആപ്പായ ടിക് ടോക്കിന് കേന്ദ്രസർക്കാറിന്റെ വിലക്ക്. സർക്കാർ നിർദേശത്തെ തുടർന്ന് ടെക് ഭീമനായ ഗൂഗിൾ ഇന്ത്യൻ പ്ലേ സ്റ്റോറിൽ നിന്ന് ആപ് പിൻവലിച്ചു. ടിക് ടോക് നിരോധിക്കാനുള്ള ഏപ്രിൽ മൂന്നിലെ മദ്രാസ് ഹൈകോടതിയുടെ ഉത്തരവിനെതിരെ നൽകിയ ഹർജി സുപ്രീംകോടതി തള്ളിയതോടെയാണ് ആപിന് വിലക്കേർപ്പെടുത്തിയത്.അശ്ലീല ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുവെന്ന പരാതിയെ തുടർന്ന് ടിക് ടോക് നിരോധിക്കാൻ മദ്രാസ് ഹൈകോടതി ഉത്തരവിട്ടിരുന്നു. നിരവധി അപകടങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും ആപ് കാരണമാകുന്നതായി പരാതി ഇണ്ടായിരുന്നു. ടിക് ടോക് നിരോധിക്കാൻ ആവശ്യപ്പെട്ട് ആപ്പിൾ, ഗൂഗിൾ തുടങ്ങിയ കമ്പനികൾക്ക് ...
Read More »