Home » കലാസാഹിതി » ആട്ടക്കളം

ആട്ടക്കളം

നാടകവുമായി ജനകീയ നാടകസംഘം വീട്ടുമുറ്റങ്ങളിലേക്കെത്തുന്നു

മനുസ്‌മൃതിയിൽ അധിഷ്ഠിതമായ വർഗബോധവും വർണ്ണ ബോധവും നമുക്കുനേരെ വച്ചുനീട്ടി വൈവിധ്യങ്ങളുടെ ഇന്ത്യക്ക് വ്യാജമായ ഏകത്വം നല്കാൻ അവർ വരുമ്പോൾ കലയാണ് ഞങ്ങൾക്ക് പ്രതിരോധത്തിന്റെ ആയുധം. ഇന്ത്യ മനുവാദികളുടേതല്ലെന്ന് ഉറക്കെ വിളിച്ചു പറയാൻ ജനകീയ നാടക സംഘം നാടകവുമായി വീട്ടുമുറ്റങ്ങളിലേക്കെത്തുന്നു. എ ശാന്തകുമാർ സുലൈമാൻ കക്കോടി രാധാകൃഷ്ണൻ പേരാമ്പ്ര ഗിരീഷ് കളത്തിൽ മാവൂർ വിജയൻ സന്തോഷ് പാലക്കാട ടി കെ സജിത്ത് എന്നിവരുടെ രചനകൾ ജില്ലയിലുടനീളം അവതരിപ്പിക്കും പരിപാടിയുടെ ജില്ലാതല ഉദ്ഘടാനം ആഗസ്ത് ഒമ്പതിന് ക്വിറ്റ് ഇന്ത്യ ദിനത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു

Read More »

ഇതുഭൂമിയാണ് പുനര്‍ജനിക്കുന്നു

വിഖ്യാതനാടകകാരന്‍ കെ.ടി. മുഹമ്മദിന്റെ പ്രശസ്തനാടകം ‘ഇതുഭൂമിയാണ്’ വീണ്ടുംവേദിയിലെത്തുന്നു. കെ.ടി. യുടെ ശിക്ഷണത്തില്‍ നാടകവേദിയിലെത്തിയ ഉമേഷ് കൊല്ലമാണ് നാടകത്തിന്റെ പുനരാവിഷ്‌കരണത്തിന് നേതൃത്വം നല്‍കുന്നത്. കെ.ടി.യുടെ പ്രൊഫഷണല്‍ നാടകട്രൂപ്പായ കലിംഗയുടെ നിരവധിവേദികളില്‍ ഇതേനാടകത്തില്‍ ഹസ്സന്‍കോയക്ക് രംഗഭാഷനല്‍കിയ സുധാകരന്‍ തിക്കോടിയാണ് ഇവിടെയും ഇതേകഥാപാത്രമായെത്തുന്നത്. കൊയിലാണ്ടി പെരുവട്ടൂര്‍ സൗഹാര്‍ദയാണ് നാടകത്തിന്റെ അവതാരകര്‍. മെയ് 13-ന് എട്ടിനാണ് സൗഹാര്‍ദയുടെ ദശവാര്‍ഷിഘോഷത്തോടനുബന്ധിച്ച് നാടകമവതരിപ്പിക്കുന്നത്. നാടകപ്രവര്‍ത്തകരായ എന്‍.വി. ബിജു, രഘുനാഥ് കീഴാരിക്കല്‍, ബേബിക്കുട്ടന്‍ കൊയിലാണ്ടി, ഹരി കുറുവങ്ങാട്, അന്‍പുശെല്‍വി, ശൈലജ കുന്നോത്ത്, ഷീന പി. നായര്‍ എന്നിവരാണ് കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുന്നത്. 1953-ലാണ് വിവാദം ...

Read More »

രണ്ടാമൂഴം : ഭീമനായി മോഹന്‍ലാല്‍

മഹാഭാരത്തിലെ ഭീമന് പുതിയഭാഷ്യം ചമച്ച എം ടിയുടെ ‘രണ്ടാമൂഴം’ സിനിമയാക്കുന്നു. 1000 കോടിയുടെ പദ്ധതിയില്‍ മഹാഭാരതം എന്ന് പേരിടാനുദ്ദേശിക്കുന്ന സിനിമ ഇന്ത്യന്‍സിനിമയിലെ ഇതിഹാസമായി മാറും. പ്രമുഖ പ്രവാസിവ്യവസായി ബി ആര്‍ ഷെട്ടിയാണ് 1000 കോടിരൂപ (150 ദശലക്ഷം യുഎസ് ഡോളര്‍) മുതല്‍മുടക്കി ഈ ദൃശ്യാത്ഭുതം നിര്‍മിക്കുന്നത്. എം ടി തിരക്കഥയെഴുതുന്ന സിനിമ പ്രശസ്ത പരസ്യചിത്രസംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോനാണ് സംവിധാനംചെയ്യുന്നത്. നിര്‍മാണച്ചെലവിലും താരനിരയിലും ചരിത്രമായിമാറുന്ന ‘മഹാഭാരതത്തിന് രണ്ടുഭാഗങ്ങളായിരിക്കും ഉണ്ടാകുക. ആദ്യഭാഗത്തിന്റെ ചിത്രീകരണം അടുത്തവര്‍ഷം സെപ്തംബറില്‍ തുടങ്ങും. 2020ല്‍ പുറത്തിറങ്ങും. ആദ്യഭാഗം പുറത്തിറങ്ങി 90 ...

Read More »

കടത്തനാടൻ കളരിയ്ക്കുണ്ട് വേദ-സംഘ കാലങ്ങളോളം പഴമ!

കേരളത്തിന്‍റെ തനതു ആയോധനകലയായ കളരി അതിന്‍റെ മാഹാത്മ്യം വിളിച്ചുണര്‍ത്തുന്നത് കേരളത്തിന്‍റെ സംസ്കാരവും പാരമ്പര്യവുമാണ്. കളരിയുടെ  ചരിത്രം വ്യത്യസ്ത ഐതിഹ്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. കളരിപ്പയറ്റിന് വേദങ്ങളോളം പഴക്കമുണ്ടെന്നാണ് ചരിത്രകാരന്മാരുടെ അഭിപ്രായം. ദക്ഷിണേന്ത്യയില്‍, നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ കേരളം, കര്‍ണ്ണാടകം, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിലെല്ലാം ഏറെക്കുറെ സമാന സ്വഭാവമുള്ളതും പരസ്പരം ബന്ധമുള്ളതുമായ ആയോധന പരിശീലങ്ങളും ചികിത്സയും മറ്റും നടന്നതായി പറയപ്പെടുന്നു. തമിഴ്നാടുമായി ബന്ധപ്പെട്ട് പ്രദേശങ്ങളില്‍ അഗസ്ത്യമുനി വഴിയായി തുടര്‍ന്നു വരുന്ന ചികിത്സാരീതികളാണ് പ്രചാരത്തിലുള്ളത്. മര്‍മ്മചികിത്സ എന്ന  പേരില്‍ നടക്കുന്ന ചികിത്സകള്‍ കളരിയുമായി ബന്ധപ്പെട്ടുനില്‍ക്കുന്നതാണ്. വ്യത്യസ്തങ്ങളായ പേരിലാണ് കളരി ഇന്നും അറിയപ്പെട്ടുകൊണ്ടിരിക്കുന്നത്. ...

Read More »