Home » കലാസാഹിതി » ചിത്രപ്പുര

ചിത്രപ്പുര

‘സതോരി’ വിളിക്കുന്നു; അരിമ്പ്ര മലനിരകൾ കാക്കാൻ നാരായണഗുരു ദർശനം

ശ്രീനാരായണഗുരുവിന്റെ ദർശനവും സെൻ ബുദ്ധിസ്റ്റ് സമ്പ്രദായവും പരിചയപ്പെടുത്തുന്ന അപൂർവ്വ ശില്പശാലയ്ക്ക് മലപ്പുറം ജില്ല വേദിയാവുന്നു. ‘സതോരി’ എന്ന പേരിൽ അരിമ്പ്ര മലനിരകളിലെ രമണീയ പ്രകൃതിയിൽ നിലകൊള്ളുന്ന തിരുവോണ മലയും പരിസരവും പശ്ചാത്തലമാക്കിയാണ് മൂന്നു ദിവസത്തെ പരിപാടി – മെയ് 8, 9, 10 തിയ്യതികളിൽ. ഷൗക്കത്തും ഗീത ഗായത്രിയും അതിഥികൾ പരിപാടിയിൽ ഗുരു നിത്യചൈതന്യയതിയുടെ ശിഷ്യ പരമ്പരയിലെ മുഖ്യകണ്ണികളായ ഷൗക്കത്ത്, ഗീത ഗായത്രി എന്നിവർ മുഖ്യാതിഥികളാവും. നാരായണ ഗുരുവിന്റെ ‘ആത്മോപദേശശതക’ത്തെ മുൻനിർത്തി ഷൗക്കത്തും, സൗന്ദര്യശാസ്ത്രവും മൂല്യങ്ങളും നാരായണഗുരുവിന്റെ ദർശനത്തിൽ എന്ന വിഷയത്തിൽ ഗീത ഗായത്രിയും ...

Read More »

പുഴയിൽ കുളിച്ചിട്ടുണ്ടോ? കുളിരണിഞ്ഞിട്ടുണ്ടോ? മീനുകൾ ദേഹത്ത് പിടച്ചിട്ടുണ്ടോ? പുഴകളുടെ ശ്വാസം നിലക്കുംമുമ്പ് വന്നറിയാൻ ഒരു ക്ഷണപത്രം

കുളി മലയാളിയുടെ സംസ്കാരത്തിന്‍റെ ഭാഗമാണ്. പുഴ അവന്‍റെ സംസ്കാര സ്രോതസ്സുമാണ്. പുഴയിലെ കുളി മലയാളിക്ക് ഗൃഹാതുരമായ ഒരോര്‍മമാത്രമല്ല, ജീവിതത്തില്‍ അറിവും അനുഭവവും പകര്‍ന്ന കുളിരാണ്. നിളയിൽ നീന്തിത്തുടിച്ച സമീപകാല അനുഭവത്തിൽനിന്ന്, സ്വന്തം പുഴയായ ചാലിയാറിന്റെ ആലിംഗനത്തിലമര്‍ന്ന് നീരാടിയ പഴയ നേരങ്ങളെ ഓര്‍ത്തെടുക്കുകയാണ് പ്രശസ്ത ക്യാരിക്കേച്ചറിസ്റ്റ് വി. കെ. ശങ്കരന്‍. അന്യംവന്നുപോകുന്ന ഒരു കേരളീയാനുഭവത്തെ ഒരു കലാകാരന്റെ സൂക്ഷ്മസ്വനഗ്രാഹികൾ പിടിച്ചെടുത്തത് ഇവിടെ വായിക്കാം. നീര്‍ച്ചാലിട്ടൊഴുകുന്ന നിളയുടെ ആകുലതകൾ കൂടിയാണിത്. പുഴയിലെ കുളി ഇപ്പോൾ തീരെയില്ല എന്നു പറയുന്നതാണ് ശരി. പണ്ട് ഒരു ദിവസത്തെ മുഖ്യ അജണ്ട ...

Read More »

നിറമുള്ള ഓർമകളെ വരകളാക്കി ‘കോഴിക്കോടൻ ഡയറീസ്’

മുട്ടായി തെരുവിനെയും മാനാഞ്ചിറയെയും കോഴിക്കോടിന്റെ പ്രിയപ്പെട്ട മിൽക്ക് സർബത്തിനെയും നിറമുള്ള വരകളിലൂടയാണ് നിപിൻ നാരായണൻ കോഴിക്കോടൻ ഡയറീസ് എന്ന പേരിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. പ്രിയപ്പെട്ട നഗരത്തിന്റെ വരകൾ ഷെയർ ചെയ്തതാവട്ടെ ആയിരത്തി അറുനൂറോളം പേർ.. ഒരൊറ്റത്തവണയെങ്കിലും നടന്നവർ ഭാഗ്യവാന്മാർ എന്ന തലക്കെട്ടോടെയാണ് നിപിൻ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത് സമകാലീന വിഷയങ്ങളെ തന്റേതായ രീതിയില്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന നിപിന്റെ വരകള്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞിരിക്കുന്നു.പെരുമ്പാവൂരിലെ ജിഷ വധക്കേസുണ്ടായ സമയത്ത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച ‘പെരുമ്പാവൂരിൽ നിന്ന് നമ്മളുടെ വീട്ടിലേക്ക് അധികം ...

Read More »

നാഗലിംഗപൂവിരിഞ്ഞു.കൗതുകത്തോടെ നാട്ടുകാര്‍

Photo A J Chacko വയനാട്ടിലെ പുരാതന ക്ഷേത്രങ്ങളിലൊന്നായ മാനന്തവാടി വടേരി ശിവക്ഷേത്രത്തിലെ നാഗ പ്രതിഷ്ഠയ്ക്ക് മുന്നിലുള്ള നാഗലിംഗ വൃക്ഷം പൂവണിഞ്ഞ് നില്‍ക്കുന്നത് ഏവരുടെയും മനം കുളിര്‍പ്പിക്കുന്ന കാഴ്ചയായി. ശിവലിംഗത്തിനു മുകളില്‍ സര്‍പ്പം ഫണം വിടര്‍ത്തിനില്‍ക്കുന്നത് പോലെയാണ് പുഷ്പത്തിന്‍റെ ആകൃതി. പുഷ്പത്തിന്‍റെ ഗന്ധം സര്‍പ്പങ്ങളെ ആകര്‍ഷിക്കും എന്നാണ് വിശ്വാസം. പൂത്തുനില്‍ക്കുന്ന നാഗലിംഗവൃക്ഷം കാണാന്‍ ഭക്തജനങ്ങളും നാട്ടുകാരും വന്നുകൊണ്ടിരിക്കുകയാണ്  

Read More »

‘കള്ളരാമന്’ നിറം പകർന്ന് വരക്കൂട്ടം പെയ്ന്റിങ്ങ് ക്യാമ്പ് കോഴിക്കോട്

ചിത്രകാരന്മാരുടെ കൂട്ടായ്മയായ വരക്കൂട്ടം ഇരുപതാമത് വരക്കൂട്ടം പെയ്ന്റിങ്ങ് ക്യാമ്പ് കോഴിക്കോട് ആനക്കുളം സാംസ്കാരിക നിലയത്തിൽ സംഘടിപ്പിച്ചു.സെബാസ്റ്റ്യൻ മാസ്റ്റർ ഉത്ഘാടനം ചെയ്ത പരിപാടിയിൽ വരക്കൂട്ടത്തിന്റെ സഹയാത്രികനായ മുക്താർ ഉദരം പൊയിലിന്റെ ‘കള്ളരാമൻ’ എന്ന കഥാപുസ്തകം പ്രകാശനം ചെയ്തു. പെയ്ന്റിങ്ങ് ക്യാമ്പിൽ നിരവധി ചിത്രകാരന്മാർ പങ്കെടുത്തു ‘കള്ളരാമൻ’കഥയെ ആസ്പദമാക്കിയായിരുന്നു ചിത്രരചനകൾ

Read More »

ഫോണോഗ്രാഫിയിൽ പതിഞ്ഞ മതിലുകൾ പ്രദർശനത്തിന്

കാഴ്ചകളിൽ കൗതുകമുണർത്തി ‘മതിലുകൾ’ പ്രദർശനം ആരംഭിച്ചു. ലൈറ്റ് സോഴ്സ് ഫേസ്ബുക് പേജിലെ ഫോണോഗ്രാഫി വിഭാഗത്തിൽ പോസ്റ്റ് ചെയ്ത നൂറോളം ചിത്രങ്ങളാണ് പ്രദര്ശനത്തിനുള്ളത് നവംബർ രണ്ടു മുതൽ ആറ് വരെ കോഴിക്കോട് ലളിതകലാ ആർട്ട് ഗാലറിയിലാണ് പ്രദർശനം. മൊബൈൽ ഫോൺ ക്യാമറയുടെ സാധ്യതകൾക്കപ്പുറത്തേക്കു നീളുന്ന ചിത്രങ്ങൾ‍ പകർത്തിയത് പ്രതാപ് ജോസഫാണ്. ഫോട്ടോഗ്രാഫിയിൽ മാത്രമല്ല സിനിമയിലും തന്റേതായ ഇടം നേടിയെടുക്കാൻ കഴിഞ്ഞ പ്രതാപ് ജോസഫ് തന്റെ വിശേഷങ്ങളും സിനിമ അനുഭവങ്ങളും കാലിക്കറ്റ് ജേര്ണ‍ലിനോട് പങ്കു വെക്കുന്നു. ഞാൻ നടന്ന വഴിയിലെ മതിലുകൾ പ്രതാപ് ജോസഫ് /ദിനു കടവ് ...

Read More »

ചിത്രകാരന്‍ യൂസഫ് അറക്കല്‍ അന്തരിച്ചു

പ്രമുഖ ചിത്രകാരന്‍ യൂസഫ് അറക്കല്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബംഗലൂരുവിലായിരുന്നു അന്ത്യം. രാജ്യത്തിനകത്തും പുറത്തും യൂസഫ് അറക്കലിന്റെ നിരവധി ചിത്ര പ്രദര്‍ശനങ്ങള്‍ നടന്നിട്ടുണ്ട്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടുള്ള ഐക്യദാര്‍ഢ്യമായിരുന്നു യൂസഫിന്റെ വരകള്‍. ഇന്നു രാവിലെ 7.30ന് കുന്ദലഹള്ളിയിലെ സ്വവസതിയില്‍വെച്ച്‌ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കേരളത്തില്‍ ജനിച്ച്‌ അന്താരാഷ്ട്ര പ്രസിദ്ധി നേടിയ ഇദ്ദേഹം ഏറേക്കാലമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ചിത്രങ്ങള്‍, പെയ്ന്റിങ്ങുകള്‍, മ്യൂറലുകള്‍, ശില്‍പങ്ങള്‍ എന്നിങ്ങനെ ചിത്രകലയുടെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചതിന് പുറമേ ഇതേക്കുറിച്ചുള്ള നിരവധി പുസ്തകങ്ങളും യൂസഫ് അറക്കല്‍ രചിച്ചിട്ടുണ്ട്. വൈകീട്ട് മൂന്നുമണിക്ക് ഖബറടക്കം നടക്കും. ...

Read More »

പുതിയ പ്രപഞ്ചത്തെ കാന്‍വാസില്‍ പകര്‍ത്തി അന്യസംസ്ഥാന തൊഴിലാളി; പ്രദര്‍ശനം കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍

തൊഴിലാളി ജീവിതത്തിനിടയില്‍ നേരിടേണ്ടി വന്ന വേദനകളായിരുന്നു സഞ്ജിത്തിന് തന്റെ ചിത്രങ്ങളിലൂടെ പറയാനുണ്ടായിരുന്നത്. അന്യസംസ്ഥാന തൊഴിലാളിയായിരിക്കെ കേരളത്തില്‍ നിന്നും അനുഭവിക്കേണ്ടി വന്ന തൊഴിലാളി പീഡനത്തിന്റെ കഥകളാണ് സഞ്ജിത്ത് മണ്ഡലിന്റെ വരകളില്‍ തെളിഞ്ഞത്. ജോലിസമയങ്ങളില്‍ അനുഭവിക്കേണ്ടി വന്ന കൊടും യാതനകള്‍ മനസ്സിലൊതുക്കി പുതിയ പ്രപഞ്ചത്തെ ചിത്രങ്ങളിലൂടെ കാണിക്കുകയാണ് സഞ്ജിത്ത്. കേരളത്തിലാദ്യമായി ഒരു ഇതര സംസ്ഥാന തൊഴിലാളിയുടെ ചിത്രപ്രദര്‍ശനത്തിന് വേദിയൊരുക്കിയിരിക്കുകയാണ് കോഴിക്കോട്. പുതിയ പ്രപഞ്ചം എന്ന അര്‍ത്ഥം വരുന്ന ബംഗള ഭാഷയായ ‘നോഥുന്‍ ഭുവന്‍’ എന്ന പേരില്‍ കോഴിക്കോട് ആര്‍ട്ട്ഗാലറിയില്‍ വെച്ച് ഏപ്രില്‍ 20 മുതല്‍ 24 വരെ ...

Read More »

കോഴിക്കോടിന്റെ കുട്ടി ‘പിക്കാസോ’

യൂറോപ്യന്‍മാരെ ഒഴിച്ചു നിര്‍ത്തിയാല്‍ കോഴിക്കോടിന് ചരിത്രമില്ല. വ്യാപാര വ്യവസായ സാംസ്‌കാരിക മേഖലയില്‍ യൂറോപിന് കോഴിക്കോടുമായി അറുത്തുമാറ്റാനാവാത്ത ബന്ധം തന്നെയാണ്. അപ്പോള്‍ പിന്നെ കേരളക്കരയുടെ ഡാവിഞ്ചിയോ പിക്കാസോയോ ജനിക്കേണ്ടത് കോഴിക്കോടിന്റെ മണ്ണിലല്ലാതെ മറ്റെവിടെയുമല്ല. മൊണാലിസയും യൂറോപ്യന്‍ നഗരങ്ങളും, കെട്ടിടങ്ങളും, രാജാക്കന്മാരും സംഗീതവേദികളും മൂഷിക സംഘത്തെ ആകര്‍ഷിക്കുന്ന പൈഡ് പെപ്പെരുമടക്കം യൂറോപ്യന്‍ ചിത്രകലാ പാരമ്പര്യത്തെ വരയിലും ചായത്തിലും സുന്ദരമാക്കി അവതരിപ്പിക്കുകയാണ് കൊയിലാണ്ടിക്ക് അടുത്ത് പാലകുളം സ്വദേശി ഫെറിന്‍ അസ്‌ലാം. വിഖ്യാത ചിത്രങ്ങളായ ലാസ്റ്റ് സപ്പറും സൂര്യനസ്തമിക്കുന്ന സാമ്രാജ്യത്തിന്റെ കോളനികളില്‍ യുദ്ധ വീര്യന്റെ ചരിത്രമെഴുതിയ റോബര്‍ട്ട് ക്ലൈവും ഫിഡില്‍ ...

Read More »

കാഴ്ചക്ക് ഇങ്ങനെയും സാധ്യതകളുണ്ട്

അതീവദുഷ്‌കരമായ സമകാല രാഷ്‌ട്രീയസ്ഥിതിയിലും ഗുജറാത്തില്‍ തുടരാന്‍ നിശ്‌ചയിച്ച പൂര്‍ണ്ണസമയ കലാകാരനാണ് മുഹമ്മദ്‌. ശാന്തിനികേതനിലെ വിശ്വഭാരതി സര്‍വകലാശാലയില്‍ ഉപരിപഠനം പൂര്‍ത്തിയാക്കി. ഇന്ത്യയിലും വിദേശത്തുമായി ഒമ്പത്‌ ഏകാംഗ പ്രദര്‍ശനങ്ങളിലും നാല്‍പ്പത്തിയഞ്ച്‌ സംഘപ്രദര്‍ശനങ്ങളിലും പങ്കെടുത്തു. കേരള ലളിത കലാ അക്കാദമി അവാർഡ്, ബോംബെ ആര്ട്ട് ‌ സൊസൈറ്റി അവാർഡ്, കല്കത്തയിലെ ഇന്ത്യ ഇന്റര്നാഷനല്‍ ആര്ട്ട് സെന്റര്‍ അവാർഡ്, ബംഗളുരുവിൽനിന്ന് കേജിരിവാള്‍ മെമ്മോറിയല്‍ അവാർഡ്, മുംബൈയിൽനിന്ന് ബെന്ദ്രേ ഹുസൈന്‍ ഫെല്ലോഷിപ്, കേന്ദ്ര മാനവവിഭവ വകുപ്പിന്റെ ജൂനിയര്‍ ഫെല്ലോവ്ഷിപ് തുടങ്ങിയ ബഹുമതികള്‍ നേടി. വ്യത്യസ്‌ത മാധ്യമങ്ങളിലുള്ള മുഹമ്മദിന്റെ കലാസൃഷ്‌ടികള്‍ ദേശീയവും അന്തര്‍ദേശീയവുമായ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്‌. ...

Read More »