Home » കലാസാഹിതി » സിനിമാക്കൊട്ടക

സിനിമാക്കൊട്ടക

ജെ.സി ഡാനിയേല്‍ പുരസ്‌കാരം നടി ഷീലയ്ക്ക്

മലയാള സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി ഡാനിയേല്‍ പുരസ്‌കാരം നടി ഷീലയ്ക്ക്. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ ആണ് പുരസ്കാരം പ്രഖ്യാപിച്ചത്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്. പ്രശസ്ത സംവിധായകന്‍ കെ എസ് സേതുമാധവന്‍ ചെയര്‍മാനും നടന്‍ നെടുമുടി വേണു, തിരക്കഥാകൃത്ത് ജോണ്‍ പോള്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. ജൂലൈ 27ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഷീലയ്ക്ക് പുരസ്‌കാരം ...

Read More »

തിയേറ്ററുകളില്‍ ഇനി പുറത്തു നിന്ന് ഭക്ഷണം കൊണ്ടു പോകാം

തിയേറ്ററുകളിലേക്ക് പുറത്തു നിന്ന് കൊണ്ടു വരുന്ന ഭക്ഷ്യവസ്തുക്കള്‍ കയറ്റാന്‍ അനുമതി. മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരം നഗരസഭയുടേതാണ് നടപടി. ഇനി നഗരത്തിലെ തിയേറ്ററുകളില്‍ പുറത്തു നിന്നും ലഘു ഭക്ഷണം കൊണ്ടു പോകാന്‍ കാണികള്‍ക്ക് അവകാശം ഉണ്ടാകും. അങ്ങിനെ കൊണ്ടു പോകുന്നവരെ തടയാനോ അവരെ തിയേറ്ററില്‍ കയറ്റാതിരിക്കാനോ തിയേറ്റര്‍ മാനേജ്മെന്റിന് അധികാരം ഉണ്ടായിരിക്കുന്നതല്ല. പുറത്തു നിന്നും ലഘുഭക്ഷണവുമായി നഗരത്തിലെ തിയേറ്ററിലെത്തിയ കുടുംബത്തെ ബാഗ് പരിശോധിച്ച ശേഷം ഇറക്കി വിട്ട സംഭവത്തിനെതിരെ നല്‍കിയ പരാതിയില്‍ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിടുകയും നടപടി സ്വീകരിക്കാന്‍ നഗരസഭയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ...

Read More »

ഓസ്‌കാര്‍ 2019: ‘ഗ്രീന്‍ബുക്ക്’ മികച്ച സിനിമ

91-ാം ഓസ്‌ക്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടി, നടന്‍, ചിത്രം, സംവിധായകന്‍ തുടങ്ങി 24 വിഭാഗങ്ങളിലായാണ് അവാര്‍ഡ് പ്രഖ്യാപനം. മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം പീറ്റര്‍ ഫരെല്ലി സംവിധാനം ചെയ്ത ബയോഗ്രഫിക്കല്‍ കോമഡിഡ്രാമാ ചിത്രം ‘ഗ്രീന്‍ ബുക്ക്’ സ്വന്തമാക്കി.‘റോമ’ ഒരുക്കിയ അല്‍ഫോന്‍സോ ക്വറോണ്‍ ആണ് മികച്ച സംവിധായകനും ഛായാഗ്രാഹകനും. മികച്ച വിദേശഭാഷാ ചിത്രവും ‘റോമ’ തന്നെ. പുരസ്‌കാരങ്ങളുടെ എണ്ണത്തില്‍ പക്ഷേ റോമയേക്കാള്‍ മുന്നില്‍ ബൊഹീമിയന്‍ റാപ്‌സഡിയാണ്.ബ്രയാന്‍ സിംഗര്‍ സംവിധാനം ചെയ്ത ബൊഹീമിയന്‍ റാപ്‌സഡി നാല് പുരസ്‌കാരങ്ങള്‍ നേടി. മികച്ച നടന്‍ റമി മാലിക്കിന് പുരസ്‌കാരം ലഭിച്ചത് ...

Read More »

‘കുമ്പളങ്ങി നൈറ്റ്‌സ്’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും നസ്രിയ നിസീമും ചേര്‍ന്ന് നിര്‍മ്മിക്കുന്ന കുമ്പളങ്ങി നൈറ്റ്‌സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഫഹദ് ഫാസില്‍ വില്ലനായെത്തുന്ന ചിത്രത്തില്‍ ഷെയ്ന്‍ നിഗം, ഫഹദ് ഫാസില്‍, സൗബിന്‍ സാഹിര്‍, ശ്രീനാഥ് ഭാസി എന്നിവര്‍ കേന്ദ്ര്കഥാപാത്രങ്ങളായി എത്തുന്നു. ദിലീഷിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ചിരുന്ന മധു സി നാരായണനാണ് ചിത്രം സംവിധാനം ചെയ്യുക.

Read More »

അന്താരാഷ്ട്ര ചലച്ചിത്ര മേള ഡിസംബര്‍ ഏഴു മുതല്‍ 13 വരെ; ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ പത്തിന്

23-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള ഡിസംബര്‍ ഏഴു മുതല്‍ 13 വരെ നടത്താൻ തീരുമാനമായി. ചലച്ചിത്ര മേളയുടെ മത്സരവിഭാഗത്തില്‍ ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ഈമയൗ, സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ എന്നീ മലയാള ചിത്രങ്ങള്‍പ്രദര്‍ശിപ്പിക്കും. ‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തില്‍ ഓത്ത്, പറവ, ഭയാനകം, ഉടലാഴം മായാനദി, ബിലാത്തിക്കുഴല്‍, പ്രതിഭാസം, ഈട, കോട്ടയം, Humans of someone, Sleepelessly Yours,Ave maria എന്നീ ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും. സംവിധായകന്‍ സിബി മലയില്‍ ചെയര്‍മാനും ജോര്‍ജ് കിത്തു, ഫാറൂഖ് ...

Read More »

ഓണചിത്രങ്ങളുടെ റിലീസ് പ്രതിസന്ധിയില്‍; സിനിമാ സംഘടനകളുടെ യോഗം ഇന്ന് കൊച്ചിയില്‍

പ്രളയ ദുരന്തത്തെ തുടര്‍ന്ന് ഓണക്കാലത്തെ മലയാള സിനിമകളുടെ റിലീസ് അിശ്ചിതത്വത്തില്‍. പത്തിലേറെ സിനിമകളുടെ റിലീസ് വൈകും. ബിഗ് ബജറ്റ് ചിത്രങ്ങളുടെയടക്കം റിലീസ് മാറ്റിവെച്ചേക്കും. റിലീസുമായി ബന്ധപ്പെട്ട പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ സംഘടനകളുടെ അടിയന്തര യോഗം ഇന്ന് കൊച്ചിയില്‍ നടക്കും. ബിജുമേനോന്റെ പടയോട്ടം, നിവിന്‍പോളിയുടെ കായംകുളം കൊച്ചുണ്ണി, രഞ്ജിത്-മോഹന്‍ലാല്‍ ചിത്രം ഡ്രാമ, മമ്മൂട്ടി ചിത്രം കുട്ടനാടന്‍ ബ്ലോഗ് തുടങ്ങിയ ചിത്രങ്ങളാണ് ഓണം റിലീസിനായി ഒരുക്കിയത്.’കേരളത്തിന്റെ അവസ്ഥ ആദ്യം ശരിയാകട്ടെ. എന്നിട്ടേ ഡ്രാമയുടെ ട്രെയിലര്‍ ലോഞ്ച് ചെയ്യൂ. റിലീസ് ഡേറ്റും പിന്നീടു മാത്രമേ പ്രഖ്യാപിക്കൂ.’ എന്ന് രഞ്ജിത് ...

Read More »

നിങ്ങളുടെ തികച്ചും സ്ത്രീവിരുദ്ധമായ തീരുമാനത്തെ ഞങ്ങൾ അപലപിക്കുന്നു; ദിലീപിനെ അമ്മയിൽ തിരിച്ചെടുത്തതിൽ പ്രതികരിച്ച് വിമെൻ ഇൻ സിനിമാ കളക്ടീവ്

നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരികെ എടുക്കാനുള്ള നീക്കത്തിൽ പ്രതികരിച്ച് വിമെൻ ഇൻ സിനിമാ കളക്ടീവ്. സംഘടനയിലേക്ക് ഇപ്പോൾ തിരിച്ചെടുക്കുവാൻ തീരുമാനിക്കുമ്പോൾ നേരത്തേ ഉണ്ടായിരുന്നതിൽ നിന്ന് വ്യത്യസ്തമായി എന്തു പുതിയ സാഹചര്യമാണ് ഉണ്ടായിട്ടുള്ളത് എന്നും തികച്ചും സ്ത്രീവിരുദ്ധമായ തീരുമാനത്തെ ഞങ്ങൾ അപലപിക്കുന്നു. WCCഅവൾക്കൊപ്പം എന്നും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണരൂപം ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാൻ അമ്മയുടെ ജനറൽ ബോഡി തീരുമാനിച്ചതായി വാർത്താ മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞു. അത് ശരിയാണെങ്കിൽ വിമെൻ ഇൻ സിനിമാ കളക്ടീവ് ചില കാര്യങ്ങൾ ചോദിക്കാൻ ആഗ്രഹിക്കുന്നു. 1,അമ്മ ...

Read More »

നടന്‍ വിജയന്‍ പെരിങ്ങോട് അന്തരിച്ചു

നടന്‍ വിജയന്‍ പെരിങ്ങോട് (66) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു മരണം. ഹൃദയാഘാതമാണ് മരണകാരണം. പാലക്കാട് പെരിങ്ങോട് സ്വവസതിയിലായിരുന്നു അന്ത്യം. 40 ലധികം സിനിമകളില്‍ അഭിനയിച്ച വിജയന്‍ പെരിങ്ങോട് പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ് ആയിട്ടാണ് ചലിച്ചിത്ര മേഖലയിലെത്തിയത്. പി എന്‍ മേനോന്‍ 1983ല്‍ സംവിധാനം ചെയ്ത അസ്ത്രത്തിലൂടെയായിരുന്നു വിജയന്‍ നടനായി മാറുന്നത്. ശ്രീധരന്റെ ഒന്നാം തിരുമുറിവ്, മീശ മാധവന്‍, കിളിച്ചുണ്ടന്‍ മാമ്പഴം, പട്ടാളം, കഥാവശേഷന്‍, അച്ചുവിന്റെ അമ്മ, വടക്കുന്നാഥന്‍, സെല്ലൂലോയ്ഡ്, രക്ഷാധികാരി ബൈജു ഒപ്പ് എന്നീ സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

Read More »

പ്രാദേശിക രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ കോഴിക്കോട് തുടക്കമാകും

സംസ്ഥാന ചലച്ചിത്ര അക്കാദമി നാളെ മുതല്‍ 15 വരെ കോഴിക്കോട് കൈരളി, ശ്രീ തിയറ്ററുകളിലായി സംഘടിപ്പിക്കുന്ന പ്രാദേശിക രാജ്യാന്തര ചലച്ചിത്ര മേള സംവിധായകന്‍ ടി.വി. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിനു കൈരളി തിയറ്ററില്‍ ഹംഗേറിയന്‍ ചിത്രമായ ‘ഓണ്‍ ബോഡി ആന്‍ഡ് സോള്‍’ ആണ് ഉദ്ഘാടനം ചിത്രം. ഈ ചിത്രം അതേ സമയം തന്നെ ശ്രീ തിയറ്ററിലും പ്രദര്‍ശിപ്പിക്കും. ഏഴു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ മൂന്നു ഡോക്യുമെന്ററികള്‍ ഉള്‍പ്പെടെ 56 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. സമകാലിക ലോക സിനിമാ വിഭാഗത്തില്‍ 22 സിനിമകളും പ്രദര്‍ശിപ്പിക്കും. 10 ...

Read More »

ഓസ്‌കാർ വേദിയിൽ തിളങ്ങി ഷെയ്പ് ഓഫ് വാട്ടർ

ഓസ്‌കാർ വേദിയിൽ തിളങ്ങി ഷെയ്പ് ഓഫ് വാട്ടർ എന്ന ചിത്രം. മികച്ച ചിത്രം, മികച്ച സംവിധായകൻ അടക്കം നാല് ഓസ്‌കാറുകളാണ് ഷെയ്പ് ഓഫ് വാട്ടർ കലസ്ഥമാക്കിയത്. സംഗീതം, പ്രൊഡക്ഷൻ ഡിസൈനർ എന്നീ പുരസ്‌കാരങ്ങൾ കൂടി ചിത്രം സ്വന്തമാക്കി. 12 നാമനിർദേശ പട്ടികയാണ് ചിത്രത്തിനുണ്ടായിരുന്നത്. ക്രിസ്റ്റഫർ നോളന്റെ ഡൻകിർക്കിനെ പിന്തള്ളിയാണ് ഈ നേട്ടം മികച്ച നടനായി ഡാർക്കസ്റ്റ് അവറിലെ അഭിനയത്തിന് ഗാരി ഓൾഡ്മാനെ തെരഞ്ഞെടുത്തു. ത്രീ ബിൽബോർഡ് ഔട്ട്‌സെഡ് എബ്ബിംഗ് മിസോറിയിലെ അഭിനയത്തിന് ഫ്രാൻസിസ് മക്‌ഡോർമണ്ട് മികച്ച നടിയായി. ഡൻകിർക്കിന് മൂന്ന് ഓസ്‌കാർ പുരസ്‌കാരങ്ങളും ബ്ലേഡ് ...

Read More »