സൂപ്പര്‍ഹിറ്റുകളും മെഗാ ഹിറ്റുകളുമായി യുവതാരങ്ങള്‍ തകര്‍ത്ത് വാരിയ വര്‍ഷമായിരുന്നു 2015. കാലമെത്ര കടന്നുപോയാലും മലയാളത്തിന്റെ പ്രിയ താരങ്ങളായി തുടരുന്ന മോഹന്‍ലാലിനെയും മമ്മൂട്ടിയെയും സംബന്ധിച്ച് 2015 എങ്ങനെയാണെന്ന് തിരിഞ്ഞുനോക്കാം. മമ്മൂട്ടിയും മോഹന്‍ലാലും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത് 10 സിനിമകളിലാണ്. 5 എണ്ണം വീതം ഇരുവര്‍ക്കും. ഇതില്‍ ലാലേട്ടന്റെ ഒരു ചിത്രം മൊഴി മാറ്റിയാണ് മലയാളത്തിലേക്ക് എത്തിയത്. ബാക്കി ഉള്ള നാല് എണ്ണം മലയാളത്തിലെ മികച്ച സംവിധായകര്‍ക്കൊപ്പവും മമ്മൂട്ടിയുടെ 5 സിനിമകളില്‍ 3 എണ്ണവും പ്രമുഖ സംവിധായകര്‍ക്കു ഒപ്പം ആയിരുന്നു. 2015ന്റെ തുടക്കത്തില്‍ ഇരുവരുടെയും ആദ്യം റിലീസ് ...
Read More »സിനിമാക്കൊട്ടക
2015ല്‍ ബോക്സോഫീസില്‍ മലയാളത്തിന് നഷ്ടം 280 കോടി
ഓരോ വര്‍ഷവും നൂറും നൂറ്റമ്പതും സിനിമകളാണ് മലയാളത്തില്‍ നിന്നും ബോക്സോഫീസിലേക്ക് ഭാഗ്യപരീക്ഷണത്തിനായി കയറുന്നത്. മുടക്കു മുതലിന്റെ ഇരട്ടിയും അതിലേറെയും വരെ നേടി ചിലര്‍ റെക്കോര്‍ഡ് നേട്ടം വരെ സ്വന്തമാക്കുമ്പോള്‍ കേറിയതിനെക്കാള്‍ വേഗത്തില്‍ കൊട്ടകയില്‍ നിന്നും അപ്രത്യക്ഷമാകുന്ന സിനിമകള്‍ വരെ ഇക്കൂട്ടത്തില്‍ പെടും. മലയാള സിനിമയെ സംബന്ധിച്ച് 2015 മികച്ച നേട്ടങ്ങള്‍ സമ്മാനിച്ച വര്‍ഷമാണ്. 152 മലയാള ചിത്രങ്ങള്‍ കൊട്ടകയിലെത്തിയപ്പോള് അതില്‍ എട്ട് സൂപ്പര്‍ ഹിറ്റുകളും എട്ട് ഹിറ്റുകളും 10 ശരാശരി വിജയ ചിത്രങ്ങളും ഈ വര്‍ഷം ഉണ്ടായി. എന്നാല്‍ ബാക്കി ചിത്രങ്ങളെല്ലാം റിലീസ് ചെയ്തതും ...
Read More »ചാര്‍ളി: ഉള്ളിലൊന്നുമില്ലാത്ത, കുളിരുള്ള ചലച്ചിത്രം
മാര്ട്ടിന് പ്രക്കാട്ട് എന്ന സംവിധായകനിലോ ദുല്‍ഖര്‍ സല്മാന് എന്ന താരപുത്രനിലോ ഉള്ള പ്രതീക്ഷയല്ല ചാര്‍ളിയ്ക്ക് ടിക്കറ്റെടുക്കാന്‍ പ്രേരിപ്പിച്ചത്. ഉണ്ണി ആര് എന്ന കഥാകാരന്റെ സൃഷ്ടികളോട് ഉള്ള പ്രതീക്ഷയുടെ പുറത്താണ് രാവിലെ തന്നെ തിയറ്ററിലേക്ക് വണ്ടി കയറിയത്. തമിഴ് സൂപ്പര്‍ താരങ്ങളുടെ സിനിമാ റിലീസ് ദിവസം തിയറ്ററിനു മുന്നില്‍ ആരാധകര്‍ കാട്ടിക്കൂട്ടുന്ന അതേ കലാപരിപാടികളെല്ലാം ചാര്‍ളിയുടെ റിലീസിന് ദുല്‍ഖര്‍ ഫാന്‍സുകാരും സംഘടിപ്പിച്ചിട്ടുണ്ടായിരുന്നു. പാലഭിഷേകം മുതല്‍ ബാന്റ് മേളം വരെ തിയറ്ററിനെ പൂരപ്പറമ്പാക്കി. ആദ്യഷോ ഹൗസ്ഫുള് ആയതിനാല്‍ രണ്ടാമത്തെ ഷോയ്ക്കുള്ള കാത്തിരിപ്പ്. പക്ഷെ ...
Read More »ഷീറോകള്‍ ഹിറ്റാക്കിയ മലയാള സിനിമകള്‍
സിനിമകള്‍ മിക്കപ്പോഴും പുരുഷ കേന്ദ്രീകൃതമാകാറാണ് പതിവ്. പേരിന് ഒന്നു രണ്ട് സീനുകളില്‍ മുഖം കാട്ടാനുള്ള അവസരം മാത്രമാണ് പലപ്പോഴും നായികമാര്‍ക്കുണ്ടാവുക. ചിലപ്പോല്‍ അത് മേനി പ്രദര്‍ശനത്തില്‍ മാത്രം ഒതുങ്ങുകയും ചെയ്യും. സിനിമ മുഴുവന്‍ ഹീറോകളുടെ കൈപിടിയിലാകുന്നതിനിടയിലും സ്ത്രീകേന്ദ്രീകൃത സിനിമകളും വെള്ളിത്തിരയില്‍ മുഖം കാണിക്കാറുണ്ട്. എന്നാല്‍ പലപ്പോഴും ഹീറോകളെ അംഗീകരിക്കുന്ന അതേ നിലയില്‍ ഷീറോകളെ അംഗീകരിക്കാന്‍ കാണികള്‍ക്ക് മടിയാണ്. പക്ഷെ മികച്ച കഥാപാത്രങ്ങളും കഥയുമായെത്തി ഹീറോകളോട് മത്സരിച്ച് ബോക്സോഫീസില്‍ വിജയം നേടിയ ഷീറോ ചിത്രങ്ങളിലും മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. ഇതാ ഷീറോകള്‍ ഹിറ്റാക്കിയ മലയാള സിനിമകള്‍. പഞ്ചാഗ്നി ...
Read More »റിലീസിന് മുമ്പേ കേരളത്തില്‍ ചാര്‍ലി തരംഗം
കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ ചാര്‍ലി തരംഗമാണ്. ആരാണ് ഈ ചാര്‍ലി എന്ന് ചോദിക്കേണ്ട കാര്യമേ ഇല്ലല്ലോ. യുവതാരം ദുല്‍ഖര്‍ സല്‍മാന്റെ ക്രിസ്തുമസ് ചിത്രമാണ് ചാര്‍ലി. റിലീസ് തിയതി പോലും തീരുമാനിച്ചിട്ടില്ലെങ്കിലും ചാര്‍ലി തരംഗം കേരളത്തില്‍ ആഞ്ഞടിച്ചു തുടങ്ങിയിട്ടുണ്ട്. ദുല്‍ഖര്‍ സല്മാന് പുതിയ ഗെറ്റപ്പിലെത്തുന്ന ചിത്രം റിലീസിന് മുന്നേ ഹിറ്റ് ആണെന്ന് പ്രത്യേകം പറയേണ്ടല്ലോ. ദുല്‍ഖറിന്റെ താടിയും കഴുത്തിലെ അയഞ്ഞ മാലയും ചാര്‍ലി സ്പെഷല്‍ കോസ്റ്റിയൂസുകളും ആരാധകരുടെ ഹൃദയം കവര്‍ന്നു കഴിഞ്ഞു. കറുത്ത ഷര്‍ട്ടും കൂളിംഗ് ഗ്ലാസും താടിയും വച്ച് പ്രേമം സ്റ്റൈല്‍ ആഘോഷിച്ച യുവത്വം ഇപ്പോള്‍ ...
Read More »‘ആടുജീവിതം’ ബ്ലെസി സിനിമയാക്കുന്നു
നജീബെന്ന പ്രവാസിയുടെ അതിജീവനത്തിന്റെ കഥ നമുക്ക് പരിചയപ്പെടുത്തിയ ബെന്യാമിന്റെ ‘ആടുജീവിതം’ സിനിമയായി നമുക്കുമുന്നിലെത്തുന്നു. ബ്ലെസി സംവിധാനം ചെയ്യുന്ന സിനിമയില്‍ പൃ ഥ്വിരാജാണ് നായകനായി നജീബിനെ അവതരിപ്പിക്കുന്നത്. മരുഭൂമിയില്‍ വൃത്തിഹീനമായ സാഹചര്യത്തിൽ ആടുകളേയും ഒട്ടകങ്ങളേയും പരിപാലിച്ചുകൊണ്ടുള്ള വിശ്രമമില്ലാത്ത ജീവിതം നയിച്ച നജീബിന്റെ കഥ പറയുന്നതാണ് നോവല്‍. സുഹൃത്തിന്റെ വഞ്ചനയില്പ്പെട്ട് വെള്ളവും ഭക്ഷണവുമില്ലാതെ ജീവിതംതന്നെ നഷ്ടപ്പെട്ട കഥ പറയുന്ന നോവല്‍ സിനിമയിലൂടെ ജനങ്ങള്‍ക്കുക്കുകയാണ് ബ്ലെസി. മനുഷ്യനും മൃഗവും ഒന്നായിത്തീരുന്ന അവസ്ഥയെ സിനിമയിലേക്കു പകര്‍ത്താനുദ്ദേശിക്കുകയാണെന്ന് സംവിധായകന് അഭിപ്രായപ്പെടുന്നു. സിനിമയിലേക്ക് ഒപ്പിയെടുക്കുമ്പോള്‍ വായനയിലൂടെ കണ്ട ആടുജീവിതത്തിന്റെ യഥാര്‍ത്ഥകാഴ്ചയിലേക്ക് കാണികളെ ...
Read More »ഇന്നും സത്യന് മലയാളിയുടെ ഹൃദയഭാജനം
മലയാള സിനിമയുടെ ബാല്യം മുതലിങ്ങോട്ട് ന്യൂ ജനറേഷന് എന്ന് സ്വയം വിശേഷിക്കപ്പെടുന്ന ഇന്നത്തെ തലമുറയിലേക്ക് സിനിമ രംഗം എത്തി നില്ക്കുമ്പോള് സിനിമയുടെ ശൈശവത്തെ പരിപോഷിപ്പിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച, ഒരു ജീവിതം മുഴുവന്‍ അഭിനയത്തിനുവേണ്ടി മാറ്റിവെച്ച അനശ്വരകലാകാരന് – സത്യന്. സിനിമക്കുവേണ്ടി ജീവിതമര്‍പ്പിച്ച ഭാവനടന് ഓര്‍മ്മയായിട്ട് നാല്പത് വര്‍ഷം പിന്നിടുകയാണ്. സ്കൂള്‍ അധ്യാപകന്, വക്കീല്‍ഗുമസ്തന്‍, പോലീസ് എന്നീ രംഗങ്ങളില്‍ ജീവിതമനുഷ്ഠിച്ച സത്യന് പിന്നീട് സിനിമയിലേക്ക് പ്രവേശിക്കുകയായിരുന്നു. ആദ്യ സിനിമയായ ത്യാഗസീമ വെളിച്ചം കണ്ടില്ലെങ്കിലും പിന്മാറാതെ സിനിമയില്‍തന്നെ നിന്നു. പിന്നീട് ആത്മസഖിയിലൂടെ നായകവേഷത്തിലേക്ക് പ്രവേശിച്ച് നീലക്കുയില്‍, തച്ചോളി ...
Read More »