Home » കലാസാഹിതി » സിനിമാക്കൊട്ടക (page 2)

സിനിമാക്കൊട്ടക

‘തോറ്റ’ സാംസ്കാരിക ജീവിതങ്ങൾക്ക് ഒരാമുഖം: പാവനാടകക്കാരനായ സുഹൃത്തിനെക്കുറിച്ച് വി. മുസഫർ അഹമ്മദ്

അരീക്കോടിനടുത്ത് തച്ചണ്ണയിലെ പാവനാടക-നാടകകലാകാരനായിരുന്നു ഇ. സി. ദിലീപൻ. മൈത്ര ഗവ: യു പി സ്കൂളിൽ അധ്യാപകനായിരിക്കെ 2010ൽ അകാലത്തിൽ പിരിഞ്ഞു. ജീവിതത്തിന്റെ നാനാതുറകളിലുളള മനുഷ്യരുമായി സമാനസൗഹൃദബന്ധം പുലർത്തുകയും ലോക ക്ലാസിക്ക് സിനിമകളെ ദേശത്തിനു പരിചയപ്പെടുത്തുകയും ചെയ്തു ദിലീപൻ. കോഴിക്കോട് ഒഡേസ, അരീക്കോട് റീഡേഴ്സ് ഫോറം എന്നീ കൂട്ടായ്മകളിൽ പങ്കാളിയായിരുന്നു. തച്ചണ്ണയിലെ തെങ്ങിന്‍ തോപ്പില്‍ ചേർന്ന അനുസ്മരണസമ്മേളനത്തിൽ സഞ്ചാര സാഹിത്യകാരനും ദിലീപന്റെ ഉറ്റ മിത്രവുമായിരുന്ന വി. മുസഫർ അഹമ്മദ് ചെയ്‌ത പ്രഭാഷണം. “നമ്മുടെ ഗ്രാമങ്ങളില്‍ ഇങ്ങനെ ജീവിച്ച എത്രയോ മനുഷ്യരുണ്ട്. അവരുടെ കാലം കഴിയുമ്പോള്‍ നാം ...

Read More »

കമലിനോടു കൂടിയായി ആമി അന്നേ പറഞ്ഞിരുന്നു: ‘വെറുതെ വിടുമ്പോഴാണ് ഭൂതകാലത്തിന് ഭംഗി’

കാലത്തിനുമപ്പുറത്തേയ്ക്ക് സഞ്ചരിച്ച് മരണമില്ലാതായവളാണ് ആമി. എന്നാൽ കമലിന്‍റെ ‘ആമി’ തീര്‍ന്നപ്പോള്‍ ബാക്കിയാവുന്നത് ഒരു ശൂന്യത. ആമിയുടെ ആത്മാവ് കണ്ടെത്താന്‍ കമലിന് ആയില്ല – മീനാക്ഷി മേനോന്‍ എഴുതുന്നു എത്ര അറിഞ്ഞാലും പിന്നെയും അറിയാന്‍ ബാക്കി. എത്ര പറഞ്ഞാലും പിന്നെയും പറയാന്‍ ബാക്കി – ഇതവളെക്കുറിച്ചാണ്; കമലയെക്കുറിച്ച് . അവള്‍ പ്രണയത്തെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരുന്നു. ഹൃദയത്തില്‍ തൊട്ടതിനെക്കുറിച്ചെല്ലാം എഴുതിക്കൊണ്ടേയിരുന്നു. വേലിക്കെട്ടുകളെല്ലാം പൊളിച്ചെറിഞ്ഞ വാക്കുകളിലൂടെ അവള്‍ കാലത്തിനുമപ്പുറത്തേയ്ക്ക് സഞ്ചരിച്ച് മരണമില്ലാത്തവളായി. തിയേറ്ററിലെ തണുപ്പില്‍ കമലിന്‍റെ ‘ആമി’ക്കൊപ്പം ചെലവഴിച്ച കുറച്ചു മണിക്കൂറുകളില്‍ ഞാന്‍ തിരഞ്ഞതു മുഴുവനും ആ കമലയുടെ ആത്മാവിനെയായിരുന്നു. ...

Read More »

ചുംബിച്ച ചുണ്ടുകള്‍ പകരുന്ന വിരഹമാണ് പത്മരാജന്‍ സിനിമകള്‍; 27 വര്‍ഷത്തിനിപ്പുറവും മലയാള സിനിമയ്ക്ക് പൂരിപ്പിക്കാനാവാത്ത വിടവ്

പ്രണയത്തിന്റെ തീവ്രത മഴയുടെ ആന്ദോളനങ്ങളില്‍ സന്നിവേശിപ്പിച്ച പത്മരാജന്‍ മലയാള സിനിമയില്‍ ഇന്നും പൂരിപ്പിക്കാനാവാത്ത ഇടം ബാക്കിവച്ച് യാത്രയായിട്ട് 27 വര്‍ഷം തികഞ്ഞു. തിരശ്ശീലയിലും പുസ്തകത്താളിലും തീവ്രാനുരാഗത്തിന്റെ ഗാന്ധര്‍വം തീര്‍ത്ത ഗഗനചാരി… ഇന്നും നമ്മെ മോഹിപ്പിക്കുന്ന മുന്തിരിത്തോട്ടങ്ങള്‍ സമ്മാനിച്ച ചലച്ചിത്രകാരന്‍… ഉദകപ്പോളയില്‍ ജീവിതത്തിന്റെ നശ്വരതയും ആവേശവും നിറച്ച സ്വപ്നാടകന്‍. പത്മരാജന്‍ എന്ന, മലയാളത്തിന്റെ പ്രിയപ്പെട്ട പപ്പേട്ടനെ, തൂവാനത്തുമ്പികള്‍, ഇന്നലെ എന്നീ സിനിമകളിലൂടെ ഒരിയ്ക്കല്‍ക്കൂടി വായിച്ചെടുക്കുകയാണ് വിഷ്‌ണു പടിക്കപ്പറമ്പിൽ   അവനവൻ തുരുത്ത് ജയകൃഷ്ണൻ എന്നെ ആകർഷിക്കുന്നത് ജയകൃഷ്ണനാണ്, ക്ലാരയല്ല! ഒരൊറ്റ സ്റ്റെപ്പെടുത്താൽ കടിഞ്ഞാൺ പൊട്ടുന്ന ടൈപ്പാണ് എന്ന് ...

Read More »

കമല സുരയ്യ കേരളത്തിന് ഒരു ‘വർഗ്ഗീയപ്രശ്‍നം’ ആയിരുന്നോ! അതാണോ ‘ആമി’ പറയാൻപോകുന്നത്?

ട്രെയിലര്‍ സിനിമയോളംതന്നെ, ഒരുപക്ഷേ അതിനേക്കാള്‍ സൂക്ഷ്മമായി തയ്യാര്‍ചെയ്യുന്ന, സിനിമയുടെ ക്രീം ആണ്. ആ പ്രതീക്ഷയോടെ ട്രെയിലര്‍ കണ്ട് ആമിയ്ക്ക് ടിക്കറ്റെടുത്താൽ വഞ്ചിക്കപ്പെടുമോ? മാധവിക്കുട്ടിയുടെ മതംമാറ്റത്തെ സിനിമയില്‍ ഒരു വര്‍ഗീയ പ്രശ്നമാക്കിയിരിക്കുകയാണോ കമൽ? രാജു വിളയിൽ എഴുതുന്നു.   സിനിമ കാണുന്നതിനുമുമ്പ് അതിനെക്കുറിച്ചുള്ള അഭിപ്രായം പറയുന്നത്, പ്രത്യേകിച്ചും ഗുണകരമല്ലാത്ത അഭിപ്രായം, ശരിയല്ല എന്നാണ് പത്മാവതിയുടെയും സെക്സി ദുര്‍ഗയുടെയുമൊക്കെ കാര്യത്തില്‍ നമ്മള്‍ പറഞ്ഞുകൊണ്ടിരുന്നത്. അത് ശരിയുമാണ്. അതുകൊണ്ട് ആമി എന്ന സിനിമയെക്കുറിച്ചുള്ള അഭിപ്രായമായി ഇതെടുക്കരുത്. എന്നാല്‍ കണ്ട ട്രെയിലറെക്കുറിച്ച് അഭിപ്രായമാകാമല്ലോ. അതിനാല്‍ ഇത് ആമി എന്ന സിനിമയുടെ ...

Read More »

താരങ്ങളേ, ഞങ്ങളുടെ ഇല്ലായ്മകൾ നിങ്ങളെ ചക്രവർത്തികളാക്കുന്നു; കാലമോ നിങ്ങൾക്ക് ചവറ്റുകൊട്ടകൾ കാത്തുവെക്കുന്നു

നിത്യഹരിതനായകനെന്നു പുകഴ്ത്തി. ഒടുവില്‍ ആ അഭിനയജീവിതം തീര്‍ത്തും ശുഷ്‌കമായിരുന്നുവെന്ന് പറഞ്ഞു! അപ്പോഴും, മലയാളസിനിമയിൽ ഇന്നും വീശിയടിക്കുകയാണ് പ്രേംനസീറും താരത്തൊഴിലാളികളും പടച്ച മായക്കാഴ്ചകളുടെ മരംചുറ്റിക്കാറ്റ്. പ്രേംനസീറെന്ന നായകവ്യക്തിത്വത്തെ കൊട്ടകകൾതോറും കയറി ജനപ്രിയസിനിമകൾ കണ്ടുനടന്ന കാലത്തിനിപ്പുറമെത്തിനിൽക്കെ ഒന്നുകൂടി നോക്കിക്കാണുന്നു, ഷാനവാസ് കൊനാരത്ത്. ഇന്നത്തെ ഏതു താരവ്യക്തിത്വങ്ങളെയും കാത്തുനിൽക്കുന്ന ചവറ്റുകൊട്ടകളെ ഓർമിപ്പിക്കുന്ന, വേറിട്ട ഒരു നസീറോർമ്മ. പ്രേംനസീറിന്റെ ഇരുപത്തെട്ടാം ചരമവാർഷികമായിരുന്നു ജനുവരി 16ന്. “നമ്മുടെ റൊമാന്റിക് സങ്കല്പങ്ങളുടെ പാരമ്യമാണ് ശ്രീകൃഷ്ണൻ എങ്കില്‍, അതാ ഒരു ശ്രീകൃഷ്ണൻ എന്ന് ചൂണ്ടിപ്പറയാൻ നമ്മുടെ തലമുറയില്‍ ഇനിയൊരു നടൻ ഉണ്ടാവില്ല; എനിക്ക് ഉറപ്പാണ്.” ...

Read More »

സര്‍ക്കസുകാര്‍ വരും പോകും; ജീവിതം തുടര്‍ന്നുകൊണ്ടേയിരിക്കും: തമ്പിന്‍റെ ഓര്‍മയില്‍ നിളയുടെ തീരത്ത് നെടുമുടിയും ശ്രീരാമനുമെത്തും

ജി. അരവിന്ദന്റെ ‘തമ്പ്’ ചലച്ചിത്രം പുറത്തിറങ്ങിയിട്ട് നാൽപ്പത് വർഷമാകുന്നു. ചിത്രീകരണം നടന്ന കുറ്റിപ്പുറം പാലത്തിനുതാഴെ മണല്‍പ്പരപ്പിലെത്തുകയാണ് ആ ചലച്ചിത്രസംഘത്തിൽ ബാക്കിയായവർ. മനുഷ്യന്‍റെ സാംസ്കാരിക ശൂന്യതയ്ക്കുമുമ്പില്‍ അടിയറവ് പറഞ്ഞ നിളയെ വീണ്ടെടുക്കാൻകൂടിയാവട്ടെ ആ സംഗമമെന്ന് പ്രത്യാശിക്കുന്നു, രാജു വിളയിൽ അരവിന്ദന്‍റെ തമ്പ് എന്ന സിനിമ കണ്ടതെന്നാണെന്ന് ഓര്‍മയില്ല. ഒരു രംഗം മാത്രം വിങ്ങലായി കൂടെയുണ്ട്. സര്‍ക്കസിന്‍റെ മുതലാളിയും (ഭരത് ഗോപി) കലാകാരന്മാരുമെല്ലാം പ്രദര്‍ശനം കഴിഞ്ഞ് തമ്പിനുള്ളില്‍ ഇരിക്കുകയാണ്. മദ്യത്തിന്‍റെ ലഹരിയില്‍ മുതലാളി ഒരു കലാകാരിയോട് പാടാന്‍ ആവശ്യപ്പെടുന്നു. ഘനീഭവിച്ച നിസ്സംഗതയില്‍ അവള്‍ പാടുന്നു. പാട്ട് പുരോഗമിക്കുമ്പോള്‍ ...

Read More »

‘ഈട’ കണ്ണൂരിലേക്കുള്ള ഒളികൺനോട്ടം; രാജ്‌നാഥ് സിംഗുമാർക്കുള്ള ക്ഷണപത്രം

കണ്ണൂരിനെ ഇന്ത്യൻഭൂപടത്തിലെ ഏറ്റവും ഭീകരമായ ഇടമായി അടയാളപ്പെടുത്തുന്നു. വർഷങ്ങൾക്ക് മുമ്പ് ശാന്തം എന്ന സിനിമയിലൂടെ ജയരാജ്‌ പറഞ്ഞുവെക്കാൻ ശ്രമിച്ചത് പിന്നെയും ഉറപ്പിക്കുന്നു. ‘ഈട’ സിനിമയുടെ രാഷ്ട്രീയം പറയുന്നു,വി.കെ.ജോബിഷ് എ.കെ.ജിയെ അപമാനിച്ച എം.എൽ.എ.യെക്കാൾ ഭീകരമായി എ.കെ.ജി.രാഷ്ട്രീയപ്രവർത്തനം ആരംഭിച്ച കണ്ണൂരിനെയും അവിടുത്തെ ഇടതുപക്ഷ ജീവിതങ്ങളെയും പ്രതിസ്ഥാനത്താക്കിക്കൊണ്ടാണ് ‘ഈട’ എന്ന സിനിമയും വന്നത്. തീർച്ചയായും ഒരു ഫേസ്ബുക്ക് കമൻറിനേക്കാളും വലിയ രാഷ്ട്രീയ ഫലമുണ്ടാക്കും ഈട എന്ന ഈ സിനിമ. തലശ്ശേരി എന്നാൽ തല ശരിയല്ലാത്തവരുടെ നാട് എന്നും കണ്ണൂരെന്നാൽ കണ്ണീരെന്നാണെന്നുമുള്ള മിഡിൽ ക്ലാസ്, മനോരമ യുക്തികൾക്കത്തുവെച്ച് ഭാവന ചെയ്യപ്പെട്ട ...

Read More »

ആരായിരുന്നു ഡ്യൂഡ്

തിയേറ്ററുകളിൽ വിജയകരമായി പ്രദര്ശനം നടന്നുകൊണ്ടിരിക്കുന്ന ആട് എന്ന ചിത്രത്തിലെ വിനായകൻ അവതരിപ്പിച്ച ഡ്യൂഡ് എന്ന ഗ്യാങ്സ്റ്ററിന്റെ പിന്നാമ്പുറ കഥകളിലേക്ക് നമ്മെ കൂട്ടിക്കൊണ്ട് പോകുകയാണ് താഹിര്‍ മുഹമ്മദ് എന്നപ്രേക്ഷകൻ ഡ്യൂഡ് എങ്ങനെ ഗ്യാങ്സ്റ്ററായി എന്ന സങ്കലപ്പ കഥ പറയുന്നതോടൊപ്പം പോസ്റ്റർ നിർമ്മാണവും നടത്തിക്കളഞ്ഞു ഈ ആരാധകൻ. താഹിറിനെ അഭിനന്ദിച്ച് ആട് സിനിമയുടെ സംവിധായകൻ മിഥുൻ മാനുവൽ തോമസും രംഗത്തെത്തിയിട്ടുണ്ട് ആരായിരുന്നു DUDE? ആട് ഫസ്റ്റ് പാർട്ടിനു മുമ്പുള്ള Dude ന്റെ കഥ ഒന്ന് എഴുതി നോക്കി ഒപ്പം ഞാൻ ചെയ്ത ഒരു പോസ്റ്ററും.. 1989 ൽ ...

Read More »

ആമിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കിയെടുക്കുന്ന സിനിമ, ആമിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി. മഞ്ജുവിന്റെ ആമി ലുക്കിനെതിരെ ആദ്യം വിമര്‍ശനങ്ങളുണ്ടായിരുന്നെങ്കിലും ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച സ്വീകാര്യതയാണ്. ആദ്യം വിദ്യബാലനെയായിരുന്നു ആമിയായി നിശ്ചയിച്ചിരുന്നത്. ഇവര്‍ പിന്‍മാറിയതോടെ മഞ്ജുവിനെ ആമിയാക്കി. മുരളിഗോപിയാണ് മാധവിക്കുട്ടിയുടെ ഭര്‍ത്താവ് മാധവദാസിന്റെ വേഷം ചെയ്യുന്നത്. ടൊവിനോ തോമസും അനൂപ് മേനോനും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റീല്‍ ആന്‍ഡ് റിയല്‍ സിനിമയുടെ ബാനറില്‍ റാഫേല്‍ പി തോമസ്, റോബന്‍ റോച്ചാ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൊച്ചി, മുംബൈ, കൊല്‍ക്കത്ത, ഒറ്റപ്പാലം എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ...

Read More »

ദുർഗയും മായാനദിയും നാഴികക്കല്ലുകൾ; പോത്തേട്ടൻ സൂക്ഷിക്കണം! നിരാശയുടെ ചലച്ചിത്രവർഷം

2017 മലയാള സിനിമയില്‍ അവശേഷിപ്പിച്ചത് എന്തൊക്കെയെന്നൊരു കണക്കെടുപ്പ്. രാജു വിളയിൽ എഴുതുന്നു. ‘കാട് പൂക്കുന്ന നേരം’ എന്ന ഡോ. ബിജുവിന്‍റെ സിനിമയോടെ 2017 തുടങ്ങിയപ്പോള്‍ സിനിമയെ സ്നേഹിക്കുന്നവരുടെ മനസ്സും പൂത്തിരിക്കണം. എന്നാല്‍ 132 സിനിമകളിറങ്ങിയ (മൂന്ന് ദിവസം കൂടുമ്പോള്‍ ഒന്ന്) പോയവര്‍ഷം ബാക്കിവച്ചത് പതിവുപോലെ നിരാശമാത്രം. എങ്കിലും ചില വെളിച്ചങ്ങള്‍, ധീരമായ പരീക്ഷണങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണ്. ചൂഷണത്തിനും അടിച്ചമര്‍ത്തലിനും വിധേയമാകുന്ന ദളിത് ജീവിതം യഥാതഥമായി വരച്ചിടാനാണ് ഡോ. ബിജു തന്‍റെ ചിത്രത്തിലൂടെ ശ്രമിച്ചത്. ആരെയും തീവ്രവാദിയാക്കാന്‍ കഴിയുകയും തീവ്രവാദിക്കുമേല്‍ എന്തു കുറ്റവും ആരോപിക്കാനാവുകയും ചെയ്യുന്ന ...

Read More »