Home » കലാസാഹിതി » സിനിമാക്കൊട്ടക (page 3)

സിനിമാക്കൊട്ടക

ഹിന്ദുവായാലുള്ള ഗുണം; ഹിന്ദുവാകാത്തതിന്‍റെ ദോഷം

ഹിന്ദുവായി ജീവിച്ചാലുള്ള ഗുണങ്ങള്‍ അക്കമിട്ട് നിരത്തുന്ന ജോയ് മാത്യുവിന്റെ പോസ്റ്റ്, സംഘപരിവാര്‍ചിന്ത ഒന്നുകൂടി അരക്കിട്ടുറപ്പിക്കുകയാണോ? ഒരു നിരീക്ഷണം. നടനും സംവിധായകനുമായ ജോയ് മാത്യു ഷെയര്‍ ചെയ്ത ഹിന്ദുവായി ജീവിച്ചാലുള്ള ഗുണങ്ങള്‍ അക്കമിട്ട് നിരത്തുന്ന പോസ്റ്റാണ് ഇപ്പോള്‍ നവമാധ്യമങ്ങളിലെ തരംഗം. ഹാദിയ വിഷയം കേരളം പുരപ്പുറത്തുകയറി ചര്‍ച്ചചെയ്തുകൊണ്ടിരുന്നപ്പോള്‍ ഹാദിയയുടെ മതംമാറ്റത്തിന്‍റെ കാരണം ചികഞ്ഞ ‘സാമൂഹ്യശാസ്ത്രജ്ഞര്‍’ ഗവേഷണം നടത്തി കണ്ടെത്തിയ ഒരു വസ്തുതയുണ്ട് – സംഘപരിവാര്‍ കമ്യൂണിസ്റ്റുകാര്‍ക്കെതിരെ, മതേതരവാദികള്‍ക്കെതിരെ ആയുധമാക്കിയ ആരോപണം. ‘കമ്യൂണിസ്റ്റുകാരനായ അശോകന്‍ തന്‍റെ മകളെ ഹിന്ദുവായി വളര്‍ത്തിയില്ല. അമ്പലത്തില്‍ പറഞ്ഞയച്ചില്ല, മതപരമായ വിലക്കുകളേര്‍പ്പെടുത്തിയില്ല, ഹിന്ദു ...

Read More »

തനിക്ക് വേണ്ടി അഭിപ്രായം പറയാന്‍ ആരെയും നിയോഗിച്ചിട്ടില്ല: പാര്‍വ്വതി വിഷയത്തില്‍ മമ്മൂട്ടിയുടെ ആദ്യ പ്രതികരണം

കസബ വിവാദത്തില്‍ മമ്മൂട്ടിയുടെ പ്രതികരണം വന്നതോടെ പാര്‍വതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പടപൊരുതിയ ആരാധകര്‍ തളര്‍ന്നു. കസബ സിനിമയിലെ സ്ത്രീ വിരുദ്ധതയെ വിമര്‍ശിച്ച നടി പാര്‍വതിയെ മമ്മൂട്ടി ഫാന്‍സുകാര്‍ തെറിയഭിഷേകം നടത്തുകയും പോലീസ് ഇന്നലെ ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തതിന് ശേഷമാണ് മമ്മൂട്ടിയുടെ പ്രതികരണം പുറത്തുവരുന്നത്. പാര്‍വതി തന്നെ നേരത്തെ തന്നെ വിവരം അറിയിച്ചിരുന്നുവെന്നും എന്നാല്‍ ഇത്തരം വിഷയങ്ങള്‍ കാര്യമാക്കേണ്ടതില്ലെന്ന് താന്‍ അവരെ ഉപദേശിച്ചിരുന്നു. എനിക്കു വേണ്ടി പ്രതികരിക്കാനോ എന്നെ പ്രതിരോധിക്കാനോ ഞാന്‍ ആരേയും ഇന്നേ വരെ ചുമതലപ്പെടുത്തിയിട്ടില്ല.ആവിഷ്‌കാര സ്വാതന്ത്ര്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് അഭിപ്രായ ...

Read More »

ഈ വര്‍ഷത്തെ ഹരിവരാസനം അവാര്‍ഡ് കെ.എസ്.ചിത്രയ്ക്ക്

കേരള സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഹരിവരാസനം അവാര്‍ഡ് കെ.എസ്.ചിത്രയ്ക്ക്. ശബരിമല അയ്യപ്പക്ഷേത്രത്തിന്റെ പ്രശസ്തി വാനോളമെത്തിച്ച പ്രതിഭാധനര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വര്‍ഷംതോറും നല്‍കുന്ന പുരസ്‌കാരമാണ് ഹരിവരാസനം. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. 2012ലാണ് ആദ്യമായി ഹരിവരാസനം അവാര്‍ഡ് നല്‍കിയത്. കെ.ജെ.യേശുദാസിനായിരുന്നു ആദ്യ പുരസ്‌കാരം. ജയന്‍ (ജയവിജയ), പി.ജയചന്ദ്രന്‍, എസ്.പി.ബാലസുബ്രഹ്മണ്യം, എം.ജി.ശ്രീകുമാര്‍, ഗംഗൈ അമരന്‍ എന്നിവര്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പുരസ്‌കാരത്തിന് അര്‍ഹരായി.

Read More »

മായാനദി ഒരു അനുഭവമാണ്; പ്രണയത്തിലും പ്രതീക്ഷയിലും തുടങ്ങി, വേദനയിലേക്കും വിരഹത്തിലേക്കും ഒഴുകുന്ന ഒന്ന്

ശ്രീലക്ഷ്മി പ്രേക്ഷകനും സിനിമയും തമ്മിലുള്ള ദൂരം കുറഞ്ഞ് കുറഞ്ഞ് സിനിമ നമുക്ക് ചുറ്റും, നമ്മൾ സിനിമയിലും ജീവിച്ചു തുടങ്ങുമ്പോഴാണ് സിനിമ ഒരു അനുഭൂതിയും അനുഭവവുമാകുന്നത്. മായാനദി ഒരു അനുഭവമാണ്. പ്രണയത്തിലും പ്രതീക്ഷയിലും തുടങ്ങി, വേദനയിലേക്കും വിരഹത്തിലേക്കും ഒഴുകുന്ന ഒന്ന്. പഞ്ച് ഡയലോഗുകളുടേയോ ഗ്ലോറിഫൈഡ് കോൺടെക്സ്റ്റുകളുടെയോ അകമ്പടിയില്ലാതെ, ഒരു ചെറിയ വോയ്സ് ഓവറിലൂടെ കടന്നു വരുന്ന നായകൻ. ഭുതവും വർത്തമാനവും മായ്ച്ചു കളഞ്ഞ് ഭാവിയുടെ പ്രതീക്ഷകളിലേക്ക് കുതിക്കുന്ന ഒരു യുവാവ്. നായികയുടെ എൻട്രിയിൽ കണ്ടു വരുന്ന പാട്ട്, കാറ്റ്, മഴ സ്ളോമോഷൻ ഒന്നും ഇവിടെയില്ല. സ്ഥിരമായി ...

Read More »

പ്രശസ്ത മിമിക്രി സിനിമാതാരം അബി അന്തരിച്ചു

പ്രശസ്ത മിമിക്രി സിനിമാതാരം അബി അന്തരിച്ചു. രക്തസമ്മര്‍ദ്ദത്തെത്തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയില്‍ ഇന്ന് രാവിലെയോടെയായിരുന്നു മരണം. ഏറെക്കാലം മിമിക്രി വേദികളിലും പാരഡി കാസറ്റുകളിലൂടെയും പ്രേക്ഷകരുടെ പ്രീയപ്പെട്ട താരമായിരുന്നു അബി. മലയാള മിമിക്രി വേദികളില്‍ ആദ്യമായി അമിതാബ് ബച്ചനെ അനുകരിച്ചത് അബിയായിരുന്നു. അന്‍പതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. യുവ നടന്‍ ഷെയിന്‍ നിഗം മകനാണ്.

Read More »

നസ്രിയ നസീം അഞ്ജലി മേനോന്‍ ചിത്രത്തിലൂടെ വീണ്ടും മലയാളത്തില്‍ തിരിച്ചെത്തുന്നു

നടി നസ്രിയ നസീം സിനിമാ ലോകത്തേക്ക് തിരിച്ചു വരുന്നു. അഞ്ജലി മേനോന്‍ ചിത്രത്തിലൂടെ വീണ്ടും മലയാളത്തില്‍ തിരിച്ചെത്തുന്നുവെന്നും പൃഥ്വിരാജ്, പാര്‍വതി എന്നിവരോടൊപ്പമുള്ള ചിത്രമാണിതെന്നും നസ്രിയ പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയാണ് നസ്രിയ ഇക്കാര്യം വെളിപ്പെടുത്തിയത്. ബാംഗ്ലൂര്‍ ഡെയ്‌സിന് ശേഷം നിരവധി പേര്‍ തന്നോട് ചോദിച്ചത് സിനിമയിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ചായിരുന്നെന്നും നസ്രിയ വ്യക്തമാക്കി. ഫഹദുമായുള്ള വിവാഹത്തോടെയാണ് നസ്രിയ അഭിനയജീവിതത്തിന് താല്‍ക്കാലിക വിരാമമിട്ടത്. ലി റ്റില്‍ ഫിലിംസ് ഇന്ത്യയുമായി ചേര്‍ന്ന് രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത് നിര്‍മിക്കുന്ന സിനിമയുടെ ചിത്രീകരണം നവംബര്‍ ആദ്യവാരം തുടങ്ങും. അതുല്‍ കുല്‍ക്കര്‍ണി, റോഷന്‍ ...

Read More »

കോഴിക്കോട് എനിക്ക് മറക്കാനാവാത്ത നാട്; ദിവ്യ ഭാരതി

തോട്ടിപ്പണിക്കാരുടെ ജീവിതം ആസ്പദമാക്കി നിര്‍മിച്ച കക്കൂസ് എന്ന ഹ്രസ്വസിനിമയുടെ പേരില്‍ ആക്രമണം നേരിടുകയാണ് ദിവ്യ ഭാരതി എന്ന സാമൂഹ്യപ്രവര്‍ത്തക. 14 പൊലീസ് സ്റ്റേഷനുകളില്‍ കേസുണ്ട്. പോരാത്തതിന് ഫോണ്‍ വഴിയും ഫേസ്ബുക്ക് വഴിയുമുള്ള ഭീഷണികള്‍ വേറെയും. ദിവ്യയുടെ സിനിമ പള്ളാര്‍ സമുദായത്തെ അപമാനിക്കുന്നതാണ് എന്നാരോപിച്ച് ഒരു വിഭാഗം രംഗത്ത് വന്നു. ഇവരുടെ പ്രാതിനിധ്യം അവകാശപ്പെടുന്ന പുതിയ തമിഴകം എന്ന പാര്‍ട്ടിയും അതിന്റെ നേതാവ് കൃഷ്ണസ്വാമിയുമാണ് ദിവ്യക്കെതിരെ കടുത്ത ആക്ഷേപവുമായി രംഗത്ത് വന്നത്. ഈ പാര്‍ട്ടിയാകട്ടെ കഴിഞ്ഞ കുറേ നാളുകളായി ബിജെപി അനുകൂല നിലപാടുകളിലൂടെയാണ് ശ്രദ്ധ പിടിച്ചു ...

Read More »

ജനനത്തിന് മുമ്പേ ജനിച്ചു തുടങ്ങുന്നവരല്ലേ മനുഷ്യർ: ആനന്ദ് കെ എസ്

കോഴിക്കോട് സാംസ്‌കാരിക വേദിയിലെ സതിചേച്ചി പറഞ്ഞാണ് സുരഭിലക്ഷ്മിക്ക് ദേശീയ അവാര്‍ഡ് നേടി കൊടുത്ത നവാഗത സംവിധായകന്‍ അനില്‍ തോമസിന്റെ മിന്നാമിനുങ്ങ് ശ്രീയിലെത്തിയത് അറിഞ്ഞത് അങ്ങനെ തിങ്കളാഴ്ച ഉച്ചക്ക് ടിക്കറ്റെടുത്തു. ആദ്യമായാണ് ശ്രീയില്‍ ഏറ്റവും പിറകില്‍ അതായത് ബാല്‍ക്കണി ടിക്കറ്റ് തന്നെ കിട്ടുന്നത് ഞാനടക്കം ഒരു 100 കാണികള്‍ ഉണ്ടാകും ദേശീയ ഗാനത്തിന് ശേഷം സിനിമ തുടങ്ങി. തികച്ചും സാധാരണമായ ജീവിതം അതിസമര്‍ത്ഥമായി അഭ്രപാളികളിലേക്ക് പകര്‍ത്തി പ്രേഷകന്റെ മനസ്സിനെ പിടിച്ചിരുത്തുന്ന ജീവിത ഗന്ധിയായ ചിത്രമാണ് മിന്നാമിനുങ്ങ്. സുരഭിയും റെബേക്ക തോമസുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ ...

Read More »

തെളിവെടുപ്പിനായി ദിലീപിനെ കൊച്ചിയിലെ ഹോട്ടലിൽ എത്തിച്ചു കൂകി വിളിച്ച് ജനക്കൂട്ടം

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപുമൊത്ത് കൊച്ചിയിലും തെളിവെടുപ്പ്. ഗൂഢാലോചന നടത്തിയെന്നു പൊലീസ് പറയുന്ന കൊച്ചിയിലെ അബാദ് ഹോട്ടലിലാണ് ഏറ്റവും ഒടുവില്‍ ദിലീപിനെ എത്തിച്ചത്. വലിയ ആള്‍ക്കൂട്ടമാണ് ഹോട്ടലിന് പുറത്ത് തടിച്ചുകൂടിയത്. ദിലീപിനെയും വഹിച്ചുകൊണ്ടുള്ള പൊലീസ് വാഹനം എത്തിയപ്പോള്‍ കൂവലോടെയാണ് നാട്ടുകാര്‍ സ്വീകരിച്ചത്. ഈ ഹോട്ടലിലെ 410-ാം നമ്പര്‍ മുറിയിലാണ് ഗൂഢാലോചന നടത്തിയത് എന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ദിലീപിനെ കസ്റ്റഡിയില്‍ ലഭിച്ചതിനു പിന്നാലെ ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്ന് പൊലീസ് കണ്ടെത്തിയ തൊടുപുഴ ശാന്തിഗിരി കോളജിനു സമീപമുള്ള ഷൂട്ടിങ് ലൊക്കേഷനിലെത്തിയാണ് ...

Read More »

ആസ്വാദ്യ ഹൃദയങ്ങളിൽ അവിസ്മരണീയ ഗാനങ്ങൾ സമ്മാനിച്ച ഹമീദ്ഷർവാനി യാത്രയായി

‘ഉണ്ടോ സഖീ ഒരു കുല മുന്തിരി’ എന്ന ഒറ്റഗാനത്തിലൂടെ മാപ്പിളപ്പാട്ട് രംഗത്ത് ചിരപ്രതിഷ്ഠ നേടിയ ഹമീദ്ഷർവാനി യാത്രയായി അദ്ദേഹം ത​െൻറ അനുഗൃഹീത ശബ്ദത്തിലൂടെ നാട്ടിലും വിദേശത്തുമായി നിരവധി വേദികളെയാണ് കോരിത്തരിപ്പിച്ചത്. ജ്യേഷ്ഠ സഹോദരൻ എം.എ. റഹീമി​െൻറ പാട്ടുകളാണ് അദ്ദേഹം ഏറെയും പാടിയത്. താൻ എഴുതുന്ന പാട്ടുകൾ കുട്ടിയായിരുന്ന ഹമീദിനെ കൊണ്ടാണ് ആദ്യം പാടിപ്പിച്ചിരുന്നതെന്ന് എം.എ. റഹീം പറഞ്ഞു. കുറ്റ്യാടി ആസാദ് കലാമന്ദിറാണ് ഷർവാനിയെ പുറംലോകത്തെത്തിച്ചത്. ഇതോടെ അദ്ദേഹം മാപ്പിളപ്പാട്ട് േപ്രമികളുടെ പ്രിയങ്കരനായി മാറി. ഫറോക്ക് കോളജ് രജത ജൂബിലി ആഘോഷ വേദിയിലാണ് ‘ഉണ്ടോ സഖീ’ ...

Read More »